ഇത് ഡൗൺലോഡ് ചെയ്തെടുക്കുക. ലോഗ് ഇൻ ചെയ്യുക. ഗൂഗിൾ അക്കൗണ്ടുമായി ലിങ്ക് ചെയ്ത് സൈൻ ഇൻ ചെയ്യാവുന്നതാണ്.
അതിനുശേഷം പ്ലസ് ബട്ടൺ
ക്ലിക്ക്ചെയ്യുക.
അതിൽ Forms ക്ലിക്ക് ചെയ്യുക അപ്പോൾ നിരവധി default ആയിട്ടുള്ള ടെംപ്ലേറ്റുകൾ കാണുവാൻ സാധിക്കും അത് തിരഞ്ഞെടുക്കാതെ create blank Form ക്ലിക്ക് ചെയ്യുക.
അപ്പോൾ കാണുന്ന ഈ വിന്ഡോയിൽ Title and description ടൈപ്‌ചെയ്തുനൽകുക.
ശേഷം പ്ലസ് ബട്ടൺ ക്ലിക്ക് ചെയ്യുക. അപ്പോൾ short answer എന്ന് കാണുന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക അപ്പോൾ അതൊരു ചോദ്യം ചോദിക്കുന്ന പേജ് ആയി കൺവെർട് ആകും. ആ കാണുന്ന ബോക്സിൽ നമുക്ക് വേണ്ടുന്ന ചോദ്യം കൊടുക്കുക.
അതിനുശേഷം വീണ്ടും പ്ലസ് ബട്ടൺ ക്ലിക്ക് ചെയ്ത് month എന്ന ഓപ്ഷൻ സെലക്ട് ചെയ്താൽ Date of birth നൽകാം
ഇതുപോലെ നിങ്ങൾക്ക് വേണ്ടുന്നതെല്ലാം ടൈപ് ചെയ്തുനൽകാം. അതിനുശേഷം നമുക്ക് ഈ തയ്യാറാക്കിയ ഫോം ന് ഒരു ടെമ്പ്ലേറ്റ് നൽകാം. അതിനായി settings എടുക്കുക.
തുടർന്ന് change theme സെലക്ട് ചെയ്യുക.
ഇഷ്ടമുള്ള theme സെലക്ട് ചെയ്യുക. അപ്പോൾ വരുന്ന സ്‌ക്രീനിൽനിന്നും ഇഷ്ടമുള്ളത് സെലക്ട് ചെയ്യുക അതിനുശേഷം submit എന്ന ഓപ്ഷൻ കാണാൻ സാധിക്കും submit കൊടുക്കുമ്പോൾ അത് വാട്സ്ആപ്പ് വഴി ഷെയർ ചെയ്യാനുള്ള ഓപ്ഷൻ കാണിക്കും തുടർന്ന് ഈ ലിങ്ക് വാട്സ്ആപ്പ് വഴി ഷെയർ ചെയ്യുക
ഇങ്ങനെ വളരെ സിംപിൾ ആയി ഫോംസ് നിർമ്മിച്ച് അയക്കാം....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ