2025 ഡിസംബർ 2, ചൊവ്വാഴ്ച

സർവീസ് അധ്യാപകർക്ക് കെ ടെറ്റ് ഒഴിവാക്കുക

 



കേരളാ ടീച്ചേർസ് എലിജിബിലിറ്റി ടെസ്റ്റ് അഥവാ കെ ടെറ്റ് കേരളത്തിൽ 2016 വരെയുള്ള കേരളാ പബ്ലിക് സർവീസ് കമ്മീഷൻ നോട്ടിഫിക്കേഷൻ പ്രകാരം കെ ടെറ്റ് എന്ന യോഗ്യത ആവശ്യപ്പെട്ടിട്ടില്ല . ആയതിനാൽ 2016 വരെയുള്ള പി എസ് സി  നോട്ടിഫിക്കേഷൻ പ്രകാരം നിയമിതരായ  അധ്യാപകരെ നിർബന്ധമായും കെ ടെറ്റ് എന്ന അധിക യോഗ്യതയിൽ നിന്നും ഒഴിവാക്കേണ്ടതാണ് അല്ലാത്തപക്ഷം അത് ഭരണഘടനാ വിരുദ്ധമാണ് . കാരണം സുപ്രീം കോടതിയുടെ തന്നെ ഉത്തരവ് പ്രകാരം അതായത് RULES OF THE GAME എന്ന സുപ്രധാനമായ ഉത്തരവ് പ്രകാരം ഒരു പ്രസ്തുത യോഗ്യത പ്രകാരം പബ്ലിക് സർവീസ് കമ്മീഷൻ നിയമനം നടത്തിക്കഴിഞ്ഞാൽ നിയമന നടപടിക്ക് ശേഷം മറ്റൊരു യോഗ്യത ആവശ്യപ്പെടാൻ പാടില്ല എന്ന് കൃത്യമായും പറഞ്ഞിരിക്കുന്നു . ജോലിയിൽ പ്രവേശിച്ചതിന് ശേഷം മറ്റൊരു യോഗ്യത ആവശ്യപ്പെടുന്നത് ചട്ടവിരുദ്ധമാണ് അത് നിലനിൽക്കുന്നതല്ല . ആയതിനാൽ നിർബന്ധമായും സുപ്രീം കോടതി ഇപ്പോൾ പുറപ്പെടുവിച്ച നിലവിലെ കെ ടെറ്റ് നിർബന്ധമാക്കിയ ഈ  ഉത്തരവ്  ഉത്തരവ് നിർബന്ധമായും പുനഃപരിശോധിക്കേണ്ടതാണ് അല്ലാത്തപക്ഷം പബ്ലിക് സർവീസ് കമ്മീഷൻ പുറപ്പെടുവിപ്പിച്ച എല്ലാ മാനദണ്ഡങ്ങളോടുംകൂടി ജോലിയിൽ പ്രവേശിച്ച അധ്യാപകർക്ക് സർവ്വീസ് ബ്രേക്ക് ഉണ്ടാകുന്നതിന് കാരണമാവും .നിലവിൽ കെ ടെറ്റ് ഇല്ലാ എന്ന കാരണത്താൽ പ്രൊബേഷൻ പോലും ഡിക്ലയർ ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ് ഉള്ളത് . അതുപോലെതന്നെ ടി അധ്യാപകർക്ക് ഗ്രേഡ് ഉം ലഭിക്കാത്ത അവസ്ഥ ഉണ്ടായിരിക്കുകയാണ് . അർഹതപ്പെട്ട എല്ലാ ആനുകൂല്യങ്ങളും തടഞ്ഞു വെച്ചിരിക്കുന്നത് ഭരണഘടനയ്ക്ക് എതിരാണ് .



 






2025 നവംബർ 22, ശനിയാഴ്‌ച

കെ ടെറ്റ് - അധ്യാപകരറിയാൻ


                                   കേരളത്തിൽ ആദ്യത്തെ കെ ടെറ്റ് പരീക്ഷാ നോട്ടിഫിക്കേഷൻ ഇറങ്ങിയത് ജൂലൈ 2012 ൽ ആണ് .ആദ്യത്തെ കെ ടെറ്റ് പരീക്ഷ നടക്കുന്നത് ആഗസ്ത് 2012 ലും.മതിയായ ആളുകൾ പാസ്സായിട്ടുപോലുമുണ്ടായിരുന്നില്ല. കെ ടെറ്റ് പരീക്ഷ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ആരംഭിച്ചത് 2012 ൽ ആണ് 

  കേരളാ പി എസ് സി നോട്ടിഫിക്കേഷനുകളിൽ കെ ടെറ്റ് യോഗ്യത ആവശ്യപ്പെട്ടിരിക്കുന്നത് 2016 ന് ശേഷവുമാണ്. കേരളാ ഗവണ്മെന്റ് കെ ടെറ്റ് യോഗ്യത നിർബന്ധമാക്കണമെന്ന് പി എസ് സി ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത് 30/08/2016 നാണ് (G.O.(P)No.145/16/G.Edn) ടി ഓർഡർ  ഉത്തരവ് പ്രകാരം .എന്നാൽ 11/11/2016 ൽ ഇറങ്ങിയ പി എസ് സി നോട്ടിഫിക്കേഷനിലും കെ ടെറ്റ് എന്ന യോഗ്യത ഗസറ്റ് നോട്ടിഫിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടില്ല. അതിനു ശേഷമാണ് ടി യോഗ്യത ഉൾപ്പെടുത്തിയിരിക്കുന്നത്.അതിന് കാരണം ഒരു പുതിയ സമ്പ്രദായം വരുമ്പോൾ അതായത് കെ ടെറ്റ് എന്ന ഒരു പുതിയ പരീക്ഷ വരുമ്പോൾ മതിയായ ആളുകൾ ടി പരീക്ഷ പാസ്സ് ആയി വരുന്നതുവരെ നിലവിലുള്ള ആളുകൾക്ക് exemption നൽകേണ്ടതുണ്ട്.

ഉദാഹരണത്തിന് DElEd എന്ന അധ്യാപകർക്കുള്ള ട്രെയിനിങ്  കോഴ്സ് വര്ഷങ്ങളായി കേരളത്തിൽ നടന്നുവരുന്നതാണ്. എന്നാൽ പബ്ലിക് സർവീസ് കമ്മീഷൻ അധ്യാപക തസ്തികയിലേക്കുള്ള നോട്ടിഫിക്കേഷനിൽ ടി കോഴ്സ് നിർബന്ധമാക്കിയത് No.59/2024/GEdn നമ്പർ സർക്കാർ ഉത്തരവ് നിലവിൽ വന്നതിന് ശേഷം 15/06/2024 ഗസറ്റ് തീയതിയായി പ്രസിദ്ധം ചെയ്തിട്ടുള്ള വിജ്ഞാപനങ്ങൾ മുതലാണ് ടി യോഗ്യത നോട്ടിഫിക്കേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ടി ഉത്തരവ് വരുന്നതിനു മുൻപുള്ള അധ്യാപകരെ ടി യോഗ്യത നേടുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ കെ ടെറ്റ് ന്റെ കാര്യത്തിൽ നേരേ വിപരീതമാണ്. അതായത് 2012 ൽ ആരംഭിച്ച കെ ടെറ്റ് പരീക്ഷ ഇപ്പോഴും തുടരുന്നു. 2016 നു ശേഷമാണ് പി എസ് സി നോട്ടിഫിക്കേഷനിൽ കെ ടെറ്റ് ആവശ്യപ്പെടുന്നത്.

എന്നിരുന്നാലും NCTE മാനദണ്ഡങ്ങൾ പ്രകാരവും അതാത് സർക്കാർ ഉത്തരവുകളുടേയും അടിസ്ഥാനത്തിൽ 2012 നു ശേഷം സർവ്വീസിൽ കയറിയ അധ്യാപകർ അതായത് 2012 മുതൽ 2016 വരെയുള്ള നോട്ടിഫിക്കേഷൻ പ്രകാരം നിയമിതരായ എല്ലാ അധ്യാപകരും (കെ ടെറ്റ് യോഗ്യത ആവശ്യപ്പെടാതെയുള്ള ) കെ ടെറ്റ് യോഗ്യത നേടിയിരിക്കണം അല്ലാത്തപക്ഷം ഇൻക്രിമെന്റ് ,പ്രൊബേഷൻ എന്നിവ തടഞ്ഞുവെക്കുമെന്നുമാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ 2012 മുതൽ 2016 വരെയുള്ള നോട്ടിഫിക്കേഷൻ പ്രകാരം പി എസ് സി വഴി സർവ്വീസിൽ കയറിയ അധ്യാപകരുടെ എല്ലാ ആനുകൂല്യങ്ങളും കെ ടെറ്റ് യോഗ്യത നേടിയിട്ടില്ല എന്ന കാരണത്താൽ തടഞ്ഞുവെച്ചിരിക്കുകയാണ്. പത്തും പന്ത്രണ്ടും വര്ഷങ്ങളായി ടി അധ്യാപകർക്ക് പ്രൊബേഷൻ ഡിക്ലയർ ചെയ്യാനോ ഇൻക്രിമെന്റ് പാസ്സ് ആക്കാനോ സാധിച്ചിട്ടില്ല. ഇതിനു കാരണം ഈ വിഷയത്തിൽ തുടർച്ചയായി വന്നുകൊണ്ടിരിക്കുന്ന അശാസ്ത്രീയമായ ഉത്തരവുകളാണ് .സെപ്തംബർ ഒന്ന് 2025 ൽ പുറത്തുവന്ന സുപ്രീം കോടതിയുടെ കെ ടെറ്റ് മായി ബന്ധപ്പെട്ട് വന്ന ഒരു വിധിയാണ് കൂടുതലായും ഈ വിഷയം സങ്കീർണ്ണമാവാൻ കാരണം. 


നവംബർ 7 (2024) ഇന്ത്യൻ ചീഫ് ജസ്റ്റിസ് D.Y ചന്ദ്രചൂടിന്റെ അഞ്ചംഗ  ബെഞ്ചിന്റെ RULES OF THE GAME എന്ന സുപ്രീം കോടതിയുടെ ഒരു ഉത്തരവ് പുറത്തിറങ്ങി .അതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ എല്ലാ പബ്ലിക് സർവീസ് കമ്മീഷനുകൾക്കും നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അതായത് നിയമനപ്രക്രിയ തുടങ്ങിക്കഴിഞ്ഞാൽ യോഗ്യതാമാനദണ്ഡങ്ങൾ മാറ്റാനാവില്ലെന്നും ഒരു പ്രസ്തുത നോട്ടിഫിക്കേഷൻ ഇറക്കി അപ്പോയ്ന്റ്മെന്റ് വരെയുള്ള പ്രോസസ്സ് കഴിയുന്നതിലൂടെ ആ നിയമനം അവസാനിച്ചുവെന്നും അതിനു ശേഷം മറ്റൊരു യോഗ്യത ആവശ്യപ്പെടാൻ പാടുള്ളതല്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ സെപ്തംബര് ഒന്ന് 2025 ൽ സുപ്രീം കോടതി ഇറക്കിയ കെ ടെറ്റ് മായി ബന്ധപ്പെട്ട ഉത്തരവ് സുപ്രീം കോടതിയുടെ തന്നെ RULES OF THE GAME നു എതിരായിട്ടാണ് നിലവിൽ കാണാൻ കഴിയുന്നത്. മാത്രവുമല്ല ആർട്ടിക്കിൾ 14 നു എതിരുമാണ് ഭരണഘടനാലംഘനവുമാണ്.ഇതുമായി ബന്ധപ്പെട്ട് ധാരാളം റിവ്യൂ ഹർജികളും MA കളും റിട്ട് പെറ്റിഷനുകളും സുപ്രീം കോടതിയിൽ വരുകയും നവംബർ 19 (2025 ) ൽ ഹിയറിങ് കേൾക്കുകയും ചെയ്തു. ചില സങ്കീതിക കാരണങ്ങളാൽ ഇതുമായി ബന്ധപ്പെട്ട ഹിയറിങ്ങുകൾ ഡിസംബർ 12 , 2025 കോടതി പരിഗണിക്കുന്നതുമാണ്.

ഇവിടെ ഇത്തരത്തിലുള്ള കാരണങ്ങളുമായി ബന്ധപ്പെട്ട് ധാരാളം പരസ്പര വിരുദ്ധമായ വാർത്തകളാണ് സോഷ്യൽ മീഡിയ കളിൽ പ്രചരിക്കുന്നത്. പല കോച്ചിങ് സെന്റേഴ്സും സുപ്രീം കോടതിയുടെ തീരുമാനങ്ങൾ വരുന്നതിനുമുന്പായി തെറ്റിദ്ധരിപ്പിക്കപ്പെടുന്നതും പരസ്പരവിരുദ്ധവുമായ ധാരാളം വ്യാജ പ്രചരണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. ഇത് കാരണത്താൽ ശരിയായ വാർത്തകളുടെ ഉറവിടം നഷ്ടപ്പെട്ടിരിക്കുന്നു.വർഷങ്ങളായുള്ള കൃത്യമായ പി എസ് സി നോട്ടിഫിക്കേഷനുകളുടേയും കൃത്യമായ യോഗ്യതകളുടേയും അടിസ്ഥാനത്തിലാണ് ഓരോ അധ്യാപകരും നിയമിക്കപ്പെട്ടിരിക്കുന്നത്. നിയമന നടപടികൾ അവസാനിച്ചതിനുശേഷം മറ്റ് യോഗ്യതകൾ ആവശ്യപ്പെടുന്നത് ഭരണഘടനയുടെ തൊഴിൽ സംരക്ഷണ നിയമത്തിനു എതിരാണെന്ന് ഇവിടെ വ്യക്തമാവുന്നു.ഇത്തരം വിശദമായ വിവരങ്ങൾ കോടതിയും ഗവൺമെന്റും ടി വിഷയത്തിൽ കൃത്യമായി വിശകലനം ചെയ്‌താൽ മാത്രമേ കോടതിക്ക് അനുകൂലമായ തീരുമാനങ്ങളിലും നിലപാടുകളിലും എത്തുന്നത് സാധ്യമാകൂ. ആയതിനാൽ നിലവിൽ സർവ്വീസിൽ ജോലി ചെയ്യുന്ന അധ്യാപകരെ നിയമങ്ങളുടെ അടിസ്ഥാനത്തിൽ കെ ടെറ്റ് ഒഴിവാക്കേണ്ടത് അനിവാര്യമാണ് . 


കേരളാ ടീച്ചേർസ് എലിജിബിലിറ്റി ടെസ്റ്റ് അല്ലെങ്കിൽ കെ ടെറ്റ് ഉണ്ടാക്കിയ പുലിവാലുകൾ


                                        RTE ആക്ട് പ്രകാരവും NCTE മാർഗനിർദ്ദേശപ്രകാരവും കെ ടെറ്റ് എന്നത് ഒരു നിർബന്ധിത യോഗ്യതയായി വന്നിരിക്കുകയാണ് . സെപ്റ്റംബർ ഒന്നിലെ 2025 സുപ്രീം കോടതി ഉത്തരവ് പ്രകാരം നിലവിൽ അഞ്ചു വർഷത്തിൽ കൂടുതൽ സർവീസ് ഉള്ള എല്ലാ അധ്യാപകരും കെ ടെറ്റ് എന്ന യോഗ്യത നേടണം എന്നാണ് ഈ ഓർഡർ പറയുന്നത് അല്ലാത്തപക്ഷം അധ്യാകരുടെ പ്രൊമോഷൻ തടയുകയും 2027 സെപ്റ്റംബറിനുള്ളിൽ നിർബന്ധിത വിരമിക്കൽ നേരിടേണ്ടി വരുമെന്നാതാണ് സുപ്രീം കോടതി പറഞ്ഞിട്ടുള്ളത് . ഈയൊരു ഉത്തരവ് വന്നതിന്റെ അടിസ്ഥാനത്തിൽ അധ്യാപകരുടെ ഉറക്കം നഷ്ട്ടപ്പെട്ട അവസ്ഥയാണ് . കേരളത്തിൽ കെ ടെറ്റ് കേരളാ പബ്ലിക് സർവീസ് കമ്മീഷൻ നിർബന്ധമാക്കി നോട്ടിഫിക്കേഷൻ ഇറക്കിയത് 2016 നു ശേഷമാണ് . അതുവരെയുള്ള ഗസറ്റ് നോട്ടിഫിക്കേഷനിൽ അതൊരു യോഗ്യതയായി പ്രസിദ്ധപ്പെടുത്തിയിരുന്നില്ല എന്നാൽ അധ്യാപകർ ജോലിയിൽ പ്രവേശിച്ചു വർഷങ്ങൾക്ക് ശേഷം മറ്റൊരു യോഗ്യത കൊണ്ടുവരികയും അത് നേടിയില്ലെങ്കിൽ സർവീസ് ൽ നിന്നും പുറത്തു പോകുമെന്നും പറയുന്നത് ഭരണഘടനാവിരുദ്ധമാണ് . ഒരു തസ്തികയിലേക്കുള്ള പോസ്റ്റിംഗ് നടക്കുമ്പോൾ ആ തസ്തികയുടെ എല്ലാ മാനദണ്ഡങ്ങളും നോട്ടിഫിക്കേഷനിൽ പാലിച്ചിരിക്കേണ്ടതാണ് . നിയമനനടപടികൾ തുടങ്ങിക്കഴിഞ്ഞാൽ യോഗ്യതാമാനദണ്ഡങ്ങളിൽ മാറ്റം വരുത്തുവാൻ പാടുള്ളതല്ല എന്നുള്ളത് സുപ്രീം കോടതിയുടെ റൂൾസ് ഓഫ് ദി ഗെയിം എന്ന ഉത്തരവിൽ കൃത്യമായും പറഞ്ഞിട്ടുണ്ട് . ഇതുമായി ബന്ധപ്പെട്ട പത്ര കട്ടിങ് ഇതിനോടൊപ്പം ചേർക്കുന്നു.

 


കേരളത്തിൽ കെ ടെറ്റ് എന്ന യോഗ്യത 2016 നു ശേഷമാണ് പി എസ് സി നോട്ടിഫിക്കേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . 2012 മുതൽ 2016 വരെയുള്ള കേരള പബ്ലിക് പി എസ് സി നോട്ടിഫിക്കേഷൻ വഴി നിയമിതരായ ഗവണ്മെന്റ് അധ്യാപകരുടെ പ്രൊബേഷൻ ,ഇൻക്രിമെന്റ് എന്നിവ കെ ടെറ്റ് നേടിയിട്ടില്ല എന്ന കാരണത്താൽ തടഞ്ഞുവെച്ചിരിക്കുകയാണ് . ഇത് ഭരണഘടനാ വിരുദ്ധമായ കാര്യമാണെന്ന് ഉറപ്പാണ് . ആയതിനാൽ നിലവിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി കെ ടെറ്റ് ഒരു നിർബന്ധിത യോഗ്യതയായി ആവശ്യപ്പെടാത്ത മുഴുവൻ അധ്യാപകരേയും ഈ ഒരു അധിക യോഗ്യത നേടുന്നതിൽ നിന്നും ഒഴിവാക്കേണ്ടതാണ് അല്ലാത്തപക്ഷം അത് ഭരണഘടനാ വിരുദ്ധമാണ് . 



സുപ്രീം കോടതിയുടെ സുപ്രധാന വിധിയായ റൂൾസ് ഓഫ് ദി ഗെയിം ലെ ചില തീരുമാനങ്ങൾ താഴെ ചേർക്കുന്നു .



Cannot change rules of the game once recruitment to public services commences: SC

The Constitution Bench says laws, rules and procedure governing recruitments to public services must be governed by the overarching principles of fundamental rights of equality and non-discrimination



A five-judge Constitution Bench led by Chief Justice of India D.Y. Chandrachud held on Thursday (November 7, 2024) that the c or the ‘rules of the game’ for the selection of candidates to public services cannot be changed midway once the recruitment commences.

“Eligibility criteria for being placed in the select list, notified at the commencement of the recruitment process, cannot be changed midway through the recruitment process unless the extant rules so permit, or the advertisement, which is not contrary to the extant rules, so permits,” Justice Manoj Misra, who authored the judgment, concluded.

The Constitution Bench, in the unanimous 44-page judgment, held that the laws, rules and procedure governing recruitments to public services, both of the Union and the States, must be governed by the overarching principles of the fundamental rights of equality and non-discrimination.


Even if the criteria has to be altered, the change will have to meet the requirements of Articles 14 (right to equality), 16 (equal opportunity in public employment and non-discrimination) of the Constitution and satisfy the test of non-arbitrariness, the court underscored.

However, the judgment said a spot on the select list would not guarantee a candidate the indefeasible right to be appointed even if vacancies were available. However, on the other hand, the state or any of its instrumentalities cannot arbitrarily deny appointment to a selected candidate. Therefore, Justice Misra said, it would be the state’s burden to justify the denial of appointment to a selected candidate.

Justice Misra explained the colloquial phrase ‘the rules of the game’.


“The ‘game’ is the process of selection and appointment. Courts have consistently frowned upon tinkering with the rules of the game once the recruitment process commences. This has crystallised into an oft-quoted legal phrase that ‘the rules of the game must not be changed midway, or after the game has been played’,” the judge explained.


The ‘rules’ roughly fell into two categories — one which prescribes the eligibility criteria or the essential qualifications of the candidates seeking employment; and the other which stipulates the method and manner of making the selection from amongst the eligible candidates.

The court explained that a ‘recruitment process’ began with the issuance of the advertisement calling for applications and ended with filling up of the vacancies. The recruitment must follow the extant rules and adopt a procedure which was transparent, non-discriminatory, non-arbitrary and had a rational nexus to the object sought to be achieved. The rules concerned were binding on the recruiting body both in terms of procedure and eligibility.



ഈ വാർത്ത THE HINDU പത്രത്തിൽ November 07, 2024 07:49 pm IST - NEW DELHI: ഓൺലൈൻ എഡിഷനിൽ പ്രസിദ്ധീകരിച്ചതാണ് 

വാർത്തയുടെ ലിങ്ക് ഇവിടെ ചേർക്കുന്നു 

https://www.thehindu.com/news/national/cannot-change-rules-of-the-game-once-recruitment-to-public-services-commences-sc/article68841124.ece


2025 മാർച്ച് 17, തിങ്കളാഴ്‌ച

പച്ചക്കറി


ഇന്ന് വീട്ടിൽ നിന്നും കിട്ടിയ പച്ചക്കറിയാണ്. നല്ല ടേസ്റ്റ് ആണ് ഈ പച്ചക്കറികൾക്ക്. മായമില്ലാത്ത പച്ചക്കറികൾ കഴിക്കുന്നത് മനസ്സിനും ശരീരത്തിനും വളരെ വലിയ സന്തോഷം കിട്ടുന്ന ഒരു കാര്യം തന്നെയാണ്. 

2024 നവംബർ 29, വെള്ളിയാഴ്‌ച

നല്ല മക്കൾ

എന്റെ ക്ലാസ്സിൽ ഒരുപാട് കുട്ടികളുണ്ട്. ഒരുപാട് കഴിവുകൾ ഉള്ള കുട്ടികൾ. പല സമയങ്ങളിലും അവരുടെ കഴിവുകളും ചിന്തകളും കണ്ട് അത്ഭുതപ്പെട്ടുപോകാറുണ്ട്. ഒരു ക്ലാസ്സിനെ സംബന്ധിച്ച് പറയുകയാണെങ്കിൽ പല തട്ടുകളായി കുട്ടികൾ ഉണ്ട്. നന്നായി പഠിക്കുന്നവർ, കുറച്ചു പഠിക്കുന്നവർ,പഠനത്തെക്കുറിച്ച് തീരെ ചിന്തിക്കാത്തവർ അങ്ങനെ അങ്ങനെ. എനിക്ക് പലപ്പോഴും ഈ ഉഴപ്പി നടക്കുന്ന കുട്ടികളെ വഴക്ക് പറയേണ്ടതായിട്ട് വരാറുണ്ട്. അപ്പോഴും പഠിക്കുന്ന കുട്ടികൾ നന്നായി പഠിക്കും നല്ല മാർക്കുകൾ വാങ്ങും അധ്യാപകരുടെയും എല്ലാവരുടെയും അഭിനന്ദനങ്ങൾ വാങ്ങും ശെരിക്കും പറഞ്ഞാൽ അവർ ഒരു സ്റ്റാർ ആവും. ആ സമയത്തും ഈ മക്കൾസ് ക്ലാസ്സിൽ കളിച്ചു ചിരിച്ചു നടക്കും. മാർക്ക് കുറയുന്നതൊന്നും അവർക്കൊരു പ്രശ്നമേയല്ല.



അങ്ങനെ അവർ കളിച്ചു ചിരിച്ചു ഉല്ലസിക്കും പക്ഷേ മാർക്ക് വരുമ്പോൾ കുട്ടികളുടെ രക്ഷിതാക്കൾക്ക് അതൊരു പ്രശ്നം ആണ്. അത് രക്ഷിതാക്കളുടെ മത്സരമായി മാറാറുണ്ട് പലപ്പോഴും. 
പലപ്പോഴും നല്ല മാർക്ക് വാങ്ങി പഠിക്കുന്ന കുട്ടി പുറത്ത് വെച്ച് ഒന്ന് കണ്ടാൽ നമ്മളെ ഒന്ന് മൈൻഡ് ചെയ്യണം ന്ന് കൂടി ഇല്ല. എല്ലാവരുടെയും കാര്യമല്ല. എന്നാൽ ക്ലാസ്സിലെ വില്ലന്മാർ ഏത് സ്ഥലത്തു വെച്ച് കണ്ടാലും അടുത്തേക്ക് ഓടി വരും സുഖവിവരങ്ങൾ അന്വേഷിക്കും കൈപിടിച്ച് സംസാരിക്കും ചിരിക്കും. 
ഒരു അദ്ധ്യാപകൻ എന്ന നിലയിൽ പഠിപ്പിച്ചു വിട്ട കുട്ടികൾ നമ്മുടെ അടുത്ത് വന്നു ഒന്ന് ചിരിച്ചു സംസാരിക്കുന്നതാണ് ഏറ്റവും വലിയ ഭാഗ്യം.

2024 നവംബർ 25, തിങ്കളാഴ്‌ച

പഴമ മണക്കുന്ന കത്തുകൾ

പഴയ കത്തുകൾ വായിക്കുന്ന കാലം കഴിഞ്ഞെന്ന് തന്നെ പറയാം. എന്നിരുന്നാലും പഴയ കാലത്തിന്റെ ഓർമ്മകൾ ഇപ്പോഴും ചില കത്തുകൾ കാണുമ്പോൾ ഓർമ്മ വരാറുണ്ട്. സന്തോഷവും ദുഖവും നൽകിയിരുന്ന കത്തുകൾ. കത്തുകൾക്കായി ദിവസങ്ങൾ കാത്തിരുന്ന ഫീൽ ..... അങ്ങനെ അങ്ങനെ നീളുന്നു കത്തുക്കളുമായുള്ള നൊസ്റ്റാൾജിയ. ചില കത്തുകൾ നമ്മുടെ ഹൃദയത്തിൽ എഴുതിയതായി നമുക്ക് കാണാം. 

കത്തുകളുടെ കാലം കഴിഞ്ഞെന്നു തന്നെ പറയാം. ഇപ്പോൾ എല്ലാവരും ഇന്റർനെറ്റ്‌ ലൂടെയാണ് വിവരങ്ങൾ കൈമാറുന്നത്, അറിയുന്നത്.. കാലം കടന്നുപോകുമ്പോൾ എല്ലാ കാര്യങ്ങളിലും മാറ്റങ്ങൾ സംഭവിക്കും. പഴമ എന്നും മരിക്കാത്ത ഓർമ്മയായി തുടരുന്നു. 

2024 നവംബർ 13, ബുധനാഴ്‌ച

സങ്കേതം

മാവൂരിനടുത്ത് സങ്കേതം എന്ന പേരിൽ അറിയപ്പെടുന്ന ഒരു സ്ഥലമാണിത്. അതിമനോഹരമായ പച്ചപ്പ് തുളുമ്പി നിൽക്കുന്ന സ്ഥലം. വയലിന് നടുവേയുള്ള നീളമേറിയ വഴിയിലൂടെ സഞ്ചരിക്കുമ്പോൾ നെൽപ്പാടം നമുക്ക് കാണുവാൻ സാധിക്കും. പച്ചപ്പിന്റെ മനോഹാരിതയാണ് ചുറ്റും നിറഞ്ഞു നിൽക്കുന്നത്. ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ നിന്നും അല്പസമയത്തെ ആശ്വാസത്തിനായി എല്ലാ ആളുകളും വൈകുന്നേരത്തെ അൽപം സമയം സാങ്കേതത്തിൽ വന്ന്ചി ലവഴിക്കാറുണ്ട്. ഇവിടെ നിൽക്കുമ്പോൾ ഇളം തണുത്ത കാറ്റ് ദൂരെ നിന്നും നമ്മുടെ അടുത്തേക്ക് വരാറുണ്ട്. അൽപ്പനേരത്തെ ഇളം കാറ്റു കൊണ്ട് ഇവിടെ നിൽക്കുമ്പോൾ മനസ്സിലുള്ളടെൻഷനുകൾ ഒക്കെ മാഞ്ഞുപോകുന്നു. നന്നായി മഴ പെയ്യുന്ന സമയം ഇവിടെ വെള്ളം പൊങ്ങാറുണ്ട്. വയലിൽ വെള്ളം നിറഞ്ഞുനിൽക്കുന്ന  ആ കാഴ്ച കാണുവാൻ ധാരാളം ആളുകൾ ഇവിടെ എത്തിച്ചേരാറുണ്ട്.

നമ്മുടെ നാട്ടിൽ തന്നെയുള്ള അതിമനോഹരമായ ഒരു സ്ഥലമാണ് സങ്കേതം. ഇവിടെ വ്യത്യസ്ത തരത്തിലുള്ള പക്ഷികളെ നമുക്ക് കാണുവാൻ സാധിക്കും. ദേശാടന പക്ഷികൾ പോലും പലസ്ഥലങ്ങളിൽ വെച്ച് നമുക്ക് കാണാൻ സാധിക്കും.