കേരളാ ടീച്ചേർസ് എലിജിബിലിറ്റി ടെസ്റ്റ് അഥവാ കെ ടെറ്റ് കേരളത്തിൽ 2016 വരെയുള്ള കേരളാ പബ്ലിക് സർവീസ് കമ്മീഷൻ നോട്ടിഫിക്കേഷൻ പ്രകാരം കെ ടെറ്റ് എന്ന യോഗ്യത ആവശ്യപ്പെട്ടിട്ടില്ല . ആയതിനാൽ 2016 വരെയുള്ള പി എസ് സി നോട്ടിഫിക്കേഷൻ പ്രകാരം നിയമിതരായ അധ്യാപകരെ നിർബന്ധമായും കെ ടെറ്റ് എന്ന അധിക യോഗ്യതയിൽ നിന്നും ഒഴിവാക്കേണ്ടതാണ് അല്ലാത്തപക്ഷം അത് ഭരണഘടനാ വിരുദ്ധമാണ് . കാരണം സുപ്രീം കോടതിയുടെ തന്നെ ഉത്തരവ് പ്രകാരം അതായത് RULES OF THE GAME എന്ന സുപ്രധാനമായ ഉത്തരവ് പ്രകാരം ഒരു പ്രസ്തുത യോഗ്യത പ്രകാരം പബ്ലിക് സർവീസ് കമ്മീഷൻ നിയമനം നടത്തിക്കഴിഞ്ഞാൽ നിയമന നടപടിക്ക് ശേഷം മറ്റൊരു യോഗ്യത ആവശ്യപ്പെടാൻ പാടില്ല എന്ന് കൃത്യമായും പറഞ്ഞിരിക്കുന്നു . ജോലിയിൽ പ്രവേശിച്ചതിന് ശേഷം മറ്റൊരു യോഗ്യത ആവശ്യപ്പെടുന്നത് ചട്ടവിരുദ്ധമാണ് അത് നിലനിൽക്കുന്നതല്ല . ആയതിനാൽ നിർബന്ധമായും സുപ്രീം കോടതി ഇപ്പോൾ പുറപ്പെടുവിച്ച നിലവിലെ കെ ടെറ്റ് നിർബന്ധമാക്കിയ ഈ ഉത്തരവ് ഉത്തരവ് നിർബന്ധമായും പുനഃപരിശോധിക്കേണ്ടതാണ് അല്ലാത്തപക്ഷം പബ്ലിക് സർവീസ് കമ്മീഷൻ പുറപ്പെടുവിപ്പിച്ച എല്ലാ മാനദണ്ഡങ്ങളോടുംകൂടി ജോലിയിൽ പ്രവേശിച്ച അധ്യാപകർക്ക് സർവ്വീസ് ബ്രേക്ക് ഉണ്ടാകുന്നതിന് കാരണമാവും .നിലവിൽ കെ ടെറ്റ് ഇല്ലാ എന്ന കാരണത്താൽ പ്രൊബേഷൻ പോലും ഡിക്ലയർ ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ് ഉള്ളത് . അതുപോലെതന്നെ ടി അധ്യാപകർക്ക് ഗ്രേഡ് ഉം ലഭിക്കാത്ത അവസ്ഥ ഉണ്ടായിരിക്കുകയാണ് . അർഹതപ്പെട്ട എല്ലാ ആനുകൂല്യങ്ങളും തടഞ്ഞു വെച്ചിരിക്കുന്നത് ഭരണഘടനയ്ക്ക് എതിരാണ് .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ