2023 ജനുവരി 2, തിങ്കളാഴ്‌ച
ലഡുവും ജിലേബിയും
2022 നവംബർ 24, വ്യാഴാഴ്‌ച
വിദ്യാഭ്യാസം
മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്നത് വിദ്യാഭ്യാസത്തിലൂടെയാണ് . മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ സാധിക്കുകയുള്ളൂ . എല്ലാം മാറിക്കൊണ്ടിരിക്കുകയാണ് . മാറ്റമില്ലാത്തതായി ഒന്നുംതന്നെയില്ല . പണ്ട് സ്കൂളുകളിൽ പഠിപ്പിച്ചുകൊണ്ടിരുന്നത് ഒരു യൂണിറ്റായി ആയിരുന്നു . അതായത് Teacher Centered എഡ്യൂക്കേഷൻ . ഇത് പരമ്പരാഗതമായി ചെയ്തുവരുന്ന വിദ്യാഭ്യാസം . എന്നാൽ ഇന്ന് അത് Child Centered വിദ്യാഭ്യാസത്തിലേക്ക് എത്തിയിരിക്കുന്നു . ഒരു ക്ലാസ്സിൽ 45 കുട്ടികളുണ്ടെങ്കിൽ ആ 45 കുട്ടികളെയും 45 യൂണിറ്റുകളായി മാറ്റിക്കൊണ്ടുള്ള വിദ്യാഭ്യാസം . അതുതന്നെയാണ് ഏറ്റവും അനുയോജ്യമായ സിസ്റ്റം . ഓരോ കുട്ടികളിലും വ്യത്യസ്തമായ കഴിവുകളാണ് ഉറങ്ങിക്കിടക്കുന്നത് അവയെ പുറത്തുകൊണ്ടുവരുന്നതാണ് യെധാർത്ഥ വിദ്യാഭ്യാസത്തിന്റെ ലക്‌ഷ്യം . മാത്രവുമല്ല ഇന്ന് നിരവധി ആധുനിക ഉപകരണങ്ങൾ എത്തിയിരിക്കുന്നു . കേരളത്തെ സംബന്ധിച്ച് പറയുകയാണെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി ഓരോ ക്ലാസ്സുകളെയും മനോഹരമാക്കുന്നുണ്ട് . പാഠപുസ്തകങ്ങൾക്കും അപ്പുറമുള്ള അറിവുകളെ ശേഖരിക്കുന്നതിനാവശ്യമായ എല്ലാവിധ സജ്ജീകരണങ്ങളും ഇന്ന് govertnment സ്കൂളുകളിൽ ഉണ്ട് . കമ്പ്യൂട്ടർ , പ്രൊജക്ടർ , തുടങ്ങി നിരവധി ഉപകരണങ്ങൾ . ഇന്നത്തെ കുട്ടി പഠിക്കുകയാണെങ്കിൽ അത് സർക്കാർ സ്കൂളിൽ തന്നെ പഠിക്കണം
2022 ഒക്‌ടോബർ 30, ഞായറാഴ്‌ച
ബ്ലോഗ് എഴുത്തു്
ഫേസ്ബുക്കും ട്വിറ്ററും ഉൾപ്പെടെ എല്ലാ സോഷ്യൽ മീഡിയയും ആളുകൾ ഉപയോഗിക്കുന്നുണ്ട് . വളരെ കുറച്ചു ആളുകൾ മാത്രം ഇന്നും ബ്ലോഗ് എഴുത്തിൽ തുടരുന്നുണ്ട് . ചിലപ്പോൾ ആരും വായിച്ചെന്നും വരില്ല. എന്നിരുന്നാലും ആ ഒരു പോസ്റ്റ് പബ്ലിഷ് ചെയ്യുമ്പോൾ മനസ്സിന് വല്ലാത്തൊരു തണുപ്പാണ് . എന്നെ എഴുതുവാൻ പ്രേരിപ്പിച്ച ഒരു മീഡിയയാണ് ബ്ലോഗർ . നിരവധി ബ്ലോഗുകൾ സെർച്ച് ചെയ്തുനോക്കുവാറുണ്ട് . വ്യത്യസ്തമായ അനുഭവങ്ങൾ ,യാത്രകൾ ,ചിത്രങ്ങൾ, അത്ഭുതങ്ങൾ ,അറിവുകൾ എല്ലാംകൊണ്ടും നിറഞ്ഞുകവിഞ്ഞുനിൽക്കുന്ന ഒരു സോഷ്യൽ മീഡിയ ആണ് ബ്ലോഗർ . പക്ഷെ ഇന്നത്തെകാലത്തു ബ്ലോഗർ നെ എല്ലാവരും മറന്നിരിക്കുന്നു . പക്ഷെ ഇന്നും നമ്മൾ ഗൂഗിളിൽ തിരയുമ്പോൾ ആദ്യം ഓടിയെത്തുന്നത് ബ്ലോഗർ തന്നെയാണ് .
2022 ഫെബ്രുവരി 1, ചൊവ്വാഴ്ച
മുഗു
ഓട് പാകിയ ഒരു കെട്ടിടം. ഒരുപാട് പഴക്കം സ്കൂളിന് ഉണ്ടെങ്കിലും വളരെ വൃത്തിയോടുകൂടി സ്കൂൾ കെട്ടിടം സംരക്ഷിച്ചിരിക്കുന്നു. സ്കൂളിന് തൊട്ടടുത്തായി ഒരു മാവുണ്ട്. ഞാൻ സ്കൂളിലേക്ക് എത്തുമ്പോൾ ആ മാവ് പൂത്തുനിൽക്കുകയായിരുന്നു. സ്കൂളിന്റെ മുൻവശത്തായി നിറയേ പപ്പായ വളർന്നുനിൽപ്പുണ്ട്. ചില സമയങ്ങളിൽ ഉച്ചക്ക് ഭക്ഷണത്തിനോടൊപ്പം പപ്പായ വച്ച് കറിയുണ്ടാക്കാറുണ്ട്. അവിടെ ഭക്ഷണം വയ്ക്കുന്ന സ്ത്രീയുടെ പേര് എനിക്ക് കൃത്യമായി അറിയില്ല. അക്കൻ എന്നാണ് എല്ലാവരും വിളിക്കുന്നത്. വളരെ മനോഹരമായി ഭക്ഷണം പാചകം ചെയ്യും. വളരെ കുറച്ച് കുട്ടികൾ മാത്രമാണ് ഈ സ്കൂളിൽ പഠിക്കുന്നത്. നാട്ടുകാർ വളരെ നല്ല രീതിയിൽ സ്കൂളിനെ സപ്പോർട്ട് ചെയ്യാറുണ്ട്. ഇവിടെ preprimary ക്ലാസ്സും ഉണ്ട്. അന്ന് അവിടെ kg ക്ലാസ്സുകളിൽ പഠിപ്പിച്ചിരുന്നത് ശ്വേത ടീച്ചർ ആയിരുന്നു.
| GJBS MUGU |
പറഞ്ഞു വന്നപ്പോൾ ഞങ്ങൾ രണ്ടുപേരും Dr A. P. J Abdul kalaminte ആരാധകരാണ്. എന്നേക്കളൊരുപക്ഷെ കലാമിനെ സ്നേഹിക്കുന്ന ഒരു നിഷ്‌ക്കളങ്കനായ അധ്യാപകൻ. ആളൊരു രസികൻ കൂടിയാണ്. അദ്ദേഹം കാണാത്ത സിനിമകൾ ഇല്ലെയെന്നുതന്നെ പറയാം. ഞങ്ങളുടെ പൊതുവെയുള്ള ഒരു സ്വഭാവമാണ് സിനിമാ ഡയലോഗ്കൾ പരസ്പരം പറഞ്ഞ് ആസ്വദിക്കുക.കൂടുതലും പഴയ സിനിമകൾ ആയിരുന്നു ഞങ്ങൾക്ക് താൽപ്പര്യം. മാത്രവുമല്ല അദ്ദേഹം വളരെ മനോഹരമായി പാടാറുണ്ട്. മയാമജ്ഞലിൽ എന്ന് തുടങ്ങുന്ന ഗാനം അതിമനോഹരമായി അദ്ദേഹം പാടും. അങ്ങനെ ഞാൻ അദ്ദേഹത്തിന്റെ പാട്ടുകളുടെ ആരാധകനായിമാറി. തിരിച്ച് നാട്ടിലെത്തുമ്പോഴും അദ്ദേഹത്തെ വിളിച്ച് പാട്ട് പാടിക്കുക എന്റെയൊരു ശീലമായി മാറി. അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകൾ വ്യത്യസ്തമാണ്. അദ്ദേഹം എല്ലാ ദിവസവും മഹാന്മാരുടെ ചിന്തകൾ നോട്ടീസ് ബോർഡിൽ തൂക്കിയിടാറുണ്ട്. ചിന്തകൾ ധാരാളമായി കുട്ടികൾ വായിക്കുകയും അത് നോട്ട് ബുക്കിൽ എഴുതിക്കൊണ്ട് പോകാറുമുണ്ട്. അത് കാണുമ്പോൾ എനിക്ക് വളരെ സന്തോഷമാകാറുണ്ട്.
2022 ജനുവരി 31, തിങ്കളാഴ്‌ച
സഹായി
2022 ജനുവരി 24, തിങ്കളാഴ്‌ച
ജോലി
നിരവധി കാര്യങ്ങൾ ചെയ്തുതീർക്കുവാനുണ്ട് . എങ്ങനെ ചെയ്യണമെന്ന് ഒരുതരത്തിലുള്ള idea യും കിട്ടുന്നില്ല . എന്നിരുന്നാലും എനിക്ക് ചെയ്തുതീർക്കേണ്ടതുണ്ട് . ജോലികൾ കൂട്ടിവയ്ക്കുന്നതിനാൽ എല്ലാം കുന്നുകൂടുകയാണ് . അതിന് ഒരുവഴിമാത്രമേയുള്ളു . ഓരോ വർക്കുകളും ചെയ്തുതീർക്കുക .ചില സമയങ്ങളിൽ നമ്മൾ ആക്റ്റീവ് ആയി പ്രവർത്തിക്കാറുണ്ട് .ചിലപ്പോൾ നമുക്കതിന് സാധിക്കാതെ വരുന്നു . എനിക്ക് തോന്നുന്നു യാത്രകൾ അതിനുപറ്റിയ നല്ല മരുന്നാണെന്ന് . എന്തായിരുന്നാലും ശരീരത്തിനും മനസ്സിനും വിശ്രമം അത്യാവശ്യമാണെന്ന് തോന്നുന്നു . കുളത്തിൽ കല്ലുകൾ എറിയാതെയിരിക്കുമ്പോൾ മാത്രമാണല്ലോ കുളത്തിലെ വെള്ളം തെളിയുന്നതും അതിൻ്റെ നടുഭാഗം കാണുവാൻ സാധിക്കുന്നതും .
2021 സെപ്റ്റംബർ 4, ശനിയാഴ്‌ച
അദ്ധ്യാപകദിനം
2021 ഓഗസ്റ്റ് 29, ഞായറാഴ്‌ച
എൻ. എസ്. എസ്. കോളേജ് നിലമേൽ
2021 ഓഗസ്റ്റ് 26, വ്യാഴാഴ്‌ച
കൊറോണക്കാലം
2021 മേയ് 5, ബുധനാഴ്‌ച
കോഴിക്കോടിന്റെ സ്വന്തം തെരുവ്
കോഴിക്കോട് നഗരം ഉണർന്നിട്ടേയുള്ളു .. എങ്ങും മഞ്ഞിന്റെ കണികകൾ നിറഞ്ഞുനിൽക്കുന്നു. കൊറോണാകാലം ആയതിനാലാവാം ആളുകൾ വളരെക്കുറവാണ് .നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് ആളുകൾ നിരത്തിലേക്കിറങ്ങുന്നത് . വഴിയോരക്കച്ചവടക്കാർ വളരെക്കുറവാണ് . ചെറിയ ചായക്കടകളും പഴങ്ങൾ വിൽക്കുന്ന കടകളും തുറന്നുതുടങ്ങിയിട്ടേയുള്ളു . കൊറോണയെന്ന മഹാമാരി ലോകം മുഴുവനും പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന നാളുകളിലൂടെയാണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത് . കോഴിക്കോടിന്റെ സ്വന്തം മിഠായി തെരുവ് ഏകനായി നിൽക്കുന്നു .സാധാരണയായി ധാരാളം ആളുകൾ അതിരാവിലെ ഇവിടേയ്ക്ക് എത്തേണ്ടുന്ന സമയം കഴിഞ്ഞിരിക്കുന്നു . ധാരാളം കച്ചവടക്കാരും വഴിയാത്രികരും മറ്റു രാജ്യങ്ങളിൽ നിന്ന് വന്നിട്ടുള്ള ആളുകളെക്കൊണ്ട് നിറയുന്ന ഒരു തെരുവാണ് മിഠായി തെരുവ് . ഈ സമയത്തു് എന്നെ വളരെയധികം ആകർഷിച്ചത് തെരുവിൻറെ വഴിയോരത്തെ പൂക്കളുടെ കച്ചവടമാണ് . വിവിധതരത്തിലുള്ള പലവർണ്ണങ്ങളിലുള്ള പൂക്കൾ നിരനിരയായി വച്ചിരിക്കുന്നു . ഞാൻ എന്റെ മൊബൈൽ ഫോൺ ഓൺ ചെയ്തു . പൂക്കളുടെ ചിത്രങ്ങൾ ഞാൻ ഓരോ നിരയായി പകർത്തി .
![]() |
| തെരുവ് പൂക്കൾ |
2021 ഏപ്രിൽ 4, ഞായറാഴ്‌ച
വീട്ടിൽ ചെറിയ തോതിൽ ചീര കൃഷി
-
RTE ആക്ട് പ്രകാരവും NCTE മാർഗനിർദ്ദേശപ്രകാരവും കെ ടെറ്റ് എന്നത് ഒരു നിർബന്ധിത യോഗ്യതയായി വന്നിരിക്കു...
-
കേരളത്തിൽ ആദ്യത്തെ കെ ടെറ്റ് പരീക്ഷാ നോട്ടിഫിക്കേഷൻ ഇറങ്ങിയത് ജൂലൈ 2012 ൽ ആണ് .ആദ്യത്തെ കെ ടെറ്റ് പരീക്ഷ ...
-
ഇന്ന് വീട്ടിൽ നിന്നും കിട്ടിയ പച്ചക്കറിയാണ്. നല്ല ടേസ്റ്റ് ആണ് ഈ പച്ചക്കറികൾക്ക്. മായമില്ലാത്ത പച്ചക്കറികൾ കഴിക്കുന്നത് മനസ്സിനു...


