2021 ഏപ്രിൽ 4, ഞായറാഴ്‌ച

വീട്ടിൽ ചെറിയ തോതിൽ ചീര കൃഷി

ഞാനൊരു വലിയ കൃഷിക്കാരനൊന്നുമല്ല കേട്ടോ 

നമ്മുടെ വീടുകളിൽ ലളിതമായി  ചെയ്യാൻ സാധിക്കുന്ന ഒരു കൃഷിയാണ് ചീരകൃഷി. ഞാൻ ചെറിയ ഒരു ഗ്രോ ബാഗെടുത്തു അതിൽ മണ്ണു നിറച്ചു അൽപ്പം വെള്ളം കുടഞ്ഞു മണ്ണ് ഇളക്കിക്കൊടുത്തു അതിനുശേഷം അതിലേക്ക് ചീരവിത്തുകൾ പാകികൊടുത്തു. ശേഷം വെള്ളം തളിച്ചുകൊടുത്തു. 



അൽപ്പം ഉയരത്തിൽ വേണം ഗ്രോ ബാഗ് വയ്ക്കുവാൻ ഉറുമ്പുകൾ കയറാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. തുടർന്ന് ദിവസവും വെള്ളം നനച്ചുകൊടുക്കുക വെള്ളം നനയ്ക്കുമ്പോൾ കുടഞ്ഞൊഴിക്കുക ഇല്ലെങ്കിൽ ചീര പെട്ടന്ന് പിഴുതു പോരും കേട്ടോ . ആട്ടിൻ കാഷ്ഠമോ ചാണകമോ കോഴിക്കാഷ്ടമോ അടുക്കളയിലെ പച്ചക്കറി വെസ്റ്റ് തുടങ്ങിയവ വളമായി ഇട്ടുകൊടുക്കാം. ഒന്ന് രണ്ട് ആഴ്ചകൾ കൊണ്ട് ഇവൻ കയറിവരും. നല്ല ശുദ്ധമായ ചീര യാതൊരുവിധ കീടനാശിനികളും ചേർക്കാത്ത നല്ല ശുദ്ധമായ ചീരയില. 


ചീരത്തോരൻ വയ്ക്കാം, ചീരക്കറി വയ്ക്കാം, നിരവധി വിഭവങ്ങൾ വയ്ക്കാം ശരീരത്തിന് വളരെ ഗുണകരമാണ്. ഞാൻ എനിക്ക് ഒഴുവുകിട്ടിയ ദിവസം പരിശീലിച്ചതാണ് കേട്ടോ എല്ലാവർക്കും ട്രൈ ചെയ്തുനോക്കാം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ