2021 ഏപ്രിൽ 3, ശനിയാഴ്‌ച

തെളിനീർ

തെളിനീർ 

പ്രകൃതി എന്ന മടിത്തട്ടിൽ നിന്നും ദൂരെ എവിടെയോ നിലനിൽക്കുന്ന സന്തോഷം തേടി മനുഷ്യർ അലഞ്ഞുകൊണ്ടിരിക്കുന്നു.  സ്നേഹം, ശാന്തി തുടങ്ങിയ മഹത്തായ ഗുണങ്ങൾ മനുഷ്യനിൽ നിന്നും അകന്നുപോയിരിക്കുന്നു. ഓരോ മനുഷ്യനും തേടി അലയുന്നു.  എന്നാൽ അവയൊന്നും ലഭിക്കുന്നില്ല. അല്പസമയത്തെ താൽക്കാലിക സുഖങ്ങൾ കണ്ടെത്തുന്നു. എന്നിരുന്നാലും യഥാർത്ഥ സ്നേഹം ശാന്തി എന്നിവ കണ്ടെത്തുന്നില്ല. മലകളും പുഴകളും ചെറിയ കുഞ്ഞരുവികളും ഒക്കെ മലിനമായിത്തുടങ്ങിയിരുന്നു എന്നാൽ കുറച്ചുനാളുകൾ മനുഷ്യൻ വീടിനുപുറത്തേക്കിറങ്ങാതെയായപ്പോൾ(കൊറോണ കാലം ) പ്രകൃതി അതിന്റെ താളം തിരിച്ചുപിടിച്ചത് കാണാൻ സാധിക്കും.എന്നിട്ടും പ്രകൃതി ക്ഷമിക്കുകയാണ് പ്രളയം വന്നാലും സുനാമി വന്നാലും എന്തൊക്കെയുണ്ടായാലും നമ്മൾ കുറേ മനുഷ്യർ പ്രകൃതിയെ അപ്പാടെ നശിപ്പിക്കുന്നു അറിഞ്ഞും അറിയാതെയും. ഈ അടുത്തകാലത്ത് സഫാരി ചാനലിൽ ശ്രീ സന്തോഷ്‌ ജോർജ് കുളങ്ങരയുടെ സഞ്ചാരം കണ്ടു. മറ്റുള്ള വിദേശ രാജ്യങ്ങളിൽ പ്രകൃതിയെ സംരക്ഷിച്ചിരിക്കുന്നത് കാണുമ്പോൾ മനസ്സിനെന്തൊരു സന്തോഷമാണ് അനുഭവപ്പെടുന്നത്. നമ്മുടെ പ്രകൃതിയെ നമുക്ക് സംരക്ഷിക്കാം........ അതിനുവേണ്ടുന്ന തയ്യാറെടുപ്പുകൾ ചെറിയ ക്ലാസ്സുകളിൽ നിന്നും ആരംഭിക്കാം...... 
ഒരു തെളിനീരൊഴുകുന്ന അരുവി കാണുന്നത് മനസ്സിന് എന്തുമാത്രം സ്വസ്ഥതയും സന്തോഷവുമാണ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് ഓരോരുത്തർക്കും അറിയാം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ