2021 ഏപ്രിൽ 3, ശനിയാഴ്‌ച

തനിച്ച്

 


തനിച്ചിരിക്കുമ്പോഴുള്ള എന്റെ സംഭാഷണം എന്നെ ഇന്നലെകളിലൂടെ കൊണ്ടുപോകുന്നുണ്ട്. ആകെ മുഴുവൻ താളം തെറ്റിയിരിക്കുന്നു. തെറ്റുകൾ ചെയ്തിരിക്കുന്നു. മറക്കാൻ പറ്റാത്ത പൊറുക്കാൻ പറ്റാത്ത തെറ്റുകൾ. സമുദ്രത്തിലെ അലകൾ നോക്കി പുഞ്ചിരിക്കുന്നുണ്ട്. ചൂടിന്റെ കത്തി ജ്വലിക്കുന്ന കിരണങ്ങൾ മനസ്സിന്റെ ഉള്ളങ്ങളിൽ എരിഞ്ഞുകൊണ്ടിരിക്കുന്നു.

ദൂരെ നിന്നും കാറ്റ് വീശുന്നുണ്ട് കരയിലെ വസ്തുക്കളെ മുഴുവനും പറത്തി ദൂരേക്ക് കൊണ്ടുപോകുന്ന ഭീമൻ കാറ്റ്. ഒരുനിമിഷ നേരത്തേക്ക് എന്നെയും പറത്തി ദൂരേക്ക് നീക്കപ്പെട്ടു. ഇനി വഴികളൊന്നുമില്ല സമുദ്രത്തിലേക്ക് ലയിക്കുക തന്നെ. പെട്ടന്ന് കാർമേഘങ്ങൾ മുരണ്ടു ഇടിയുടെ മിന്നൽ തലയുടെ മുകളിലൂടെ കടന്നുപോയി. ഭയവും, ദേഷ്യവും സങ്കടവും വിശപ്പും ദാഹവും ഒക്കെ അനുഭവപ്പെടുന്നു . ആകാശക്കീറുകളിൽ നിന്നും ഒരു തുള്ളി ജലം  എന്റെ കൈകളിൽ വന്നു പതിച്ചു. തണുത്ത, മൃദുലമായ വെള്ളം. മനസ്സിന്റെ ഉള്ളറകളിലേക്ക് ആ തണുപ്പ് ഊളിയിട്ടിറങ്ങി....


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ