ലേബലുകള്‍

അല്‍പ്പം ടെക്നോളജി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അല്‍പ്പം ടെക്നോളജി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2021 ഒക്‌ടോബർ 18, തിങ്കളാഴ്‌ച

What is Google Classroom ?


What is Google Classroom?


Google Classroom is a free web-based education application developed by Google for managing and providing feedback on student assignments such as homework, quizzes, tests and classwork.

Google Classroom is a free application that enables teachers to create and share lessons on YouTube and Docs. They can also send out announcements like reminders, upcoming assignments and more to their students via email or SMS. Students can access these announcements on their phones or laptops.

Teachers can use Google Classroom to provide feedback to students on assignments they submit either through the website or through the mobile app. The app enables them to mark individual questions as 'correct' or 'incorrect', assign points for each question, write comments on each question and even grade tests by creating a quiz with questions from a given quiz bank.


How to Log In to Your Google classroom

This article will show you how to log in to your Google classroom.

#Step One: Go to the google classroom URL

The URL is https://classroom.google.com/home

#Step Two: Enter your registered email and password

Google Classroom can be a great way to get started with a new class. Teachers can use the classroom for different purposes, from a digital classroom to a venue for professional development.

This introduction is about Google Classrooms. It introduces the reader to the features of this application and why it may be good for educators and students alike.

What are the benefits of using Google classrooms?

Google classrooms is a free teacher app that helps educators create and share educational activities with their students. The app is available for use on both desktop and mobile devices, which makes it easy for teachers to incorporate the latest technology into their classrooms.

* Teachers can easily share their screen with the whole class

* Teachers can more easily manage discussions with students

* A notebook is used to record discussions

* Better organization for students

2021 ഒക്‌ടോബർ 9, ശനിയാഴ്‌ച

ബ്ലോഗ്

എന്താണ് ബ്ലോഗ്  


ധാരാളം ബ്ലോഗുകൾ ദിനംപ്രതി നമ്മൾ  കാണാറുണ്ട് . വ്യത്യസ്ത വിഷയങ്ങളാണ് അതിൽ ചർച്ചചെയ്യാറുള്ളത്. യാത്ര,സാഹിത്യം,വിദ്യാഭ്യാസം , വിവരസാങ്കേതികവിദ്യ ......  ചുരുക്കിപ്പറഞ്ഞാൽ വ്യത്യസ്തമായതും നാനാഭാഗത്തുനിന്നുള്ള അറിവുകളുടെ ഒരു ക്രോഡീകരണമാണ് ഒരു ബ്ലോഗ് . ബ്ലോഗിൽ നിങ്ങളുടെ അറിവുകൾ പങ്കുവയ്ക്കാം ,അറിവുള്ള വിഷയങ്ങളുമായി ആളുകളുമായി സംവദിക്കാം . ഇന്ന് ധാരാളം ബ്ലോഗുകൾ കാണുവാൻ സാധിക്കും . നിങ്ങൾക്കും ഒരു ബ്ലോഗ് തുടങ്ങാവുന്നതാണ് . അതിന് ആദ്യമായി നിങ്ങളുടെ അറിവിന്റെ മേഖലകൾ ഏതാണെന്ന് നിങ്ങൾ തന്നെ കണ്ടെത്തേണ്ടതാണ്.


നിങ്ങളുടെ അറിവുള്ള മേഖലയിൽ നിങ്ങൾ expert ആണെങ്കിൽ നിങ്ങൾക്കും മനോഹരമായ ഒരു ബ്ലോഗ് തുടങ്ങുവാൻ സാധിക്കും . നിങ്ങൾ തയ്യാറാക്കിയ ബ്ലോഗ് നിങ്ങൾക്ക് ലോകത്ത്‌  എവിടെനിന്നുകൊണ്ടും തുറക്കുവാനും മാറ്റങ്ങൾ വരുത്തുവാനും സാധിക്കുന്നു . ബ്ലോഗ് ഒരു ജേർണൽപോലെയാണ്. ഇന്നത്തെക്കാലത്ത് ബ്ലോഗ് അറിവിന്റെ കലവറയാണ്.വിദ്യാർത്ഥികൾക്ക് വേണ്ടുന്ന ധാരാളം വിവരങ്ങൾ ബ്ലോഗിൽനിന്നും ലഭിക്കുന്നു .ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ പഠന ആവശ്യങ്ങൾക്കായും മറ്റും youtube ആണ് കൂടുതലായും ഉപയോഗിക്കുന്നതെങ്കിലും ബ്ലോഗ് തേടിയെത്തുന്നവർ കുറവല്ല. നിങ്ങളുടെ ഭാഷയുടെ പ്രാവീണ്യം അനുസരിച്ചു ഏത്‌ ഭാഷയിലും നിങ്ങൾക്ക് ബ്ലോഗ് സ്റ്റാർട്ട് ചെയ്യുവാൻ സാധിക്കും. ഇംഗ്ലീഷ് ഭാഷയാണ് നിങ്ങൾ തെരഞ്ഞെടുക്കുന്നതെങ്കിൽ നിങ്ങളുടെ content ലോകം മുഴുവനും എത്തുവാൻ അത് സഹായിക്കുന്നു . കാരണം ഇംഗ്ലീഷ് ഒരു ഗ്ലോബൽ ലാംഗ്വേജ് ആണ് . നിങ്ങൾക്ക് ഒരു ബ്ലോഗ് ആരംഭിക്കുവാനായി ധാരാളം ഫ്രീ സൈറ്റുകൾ ലഭ്യമാണ്. 

1. Blogger

2. Wordpress

3. Wix

തുടങ്ങിയ സൈറ്റുകൾ നിങ്ങളെ ഒരു ബ്ലോഗ് നിർമ്മിക്കുവാൻ സഹായിക്കും . ഏറ്റവും ലളിതമായ രീതി blogger തന്നെയാണ്. കാരണം വളരെ എളുപ്പത്തിൽ ഒരു ബ്ലോഗ് തയ്യാറായി നമുക്ക് ലഭിക്കുന്നു. ഒരു ഇമെയിൽ ഐഡി മാത്രം മതിയാവും . ഒരു ബ്ലോഗ് എങ്ങനെ തയ്യാറാക്കാം എന്ന ഫീച്ചർ ഉടനെ പബ്ലിഷ് ചെയ്യുന്നതാണ് .

2021 ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കാം

  മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കാം. ധാരാളം പ്രവർത്തനങ്ങളും ചിത്രങ്ങളുമൊക്കെ കുട്ടികൾ അധ്യാപകർക്ക് വാട്സാപ്പ് വഴി അയച്ചു കൊടുക്കാറുണ്ട് . ഈ പ്രവർത്തനങ്ങൾ എല്ലാം ഒരു ഡിജിറ്റൽ മാഗസിൻ ആക്കി മാറ്റുവാൻ സാധിക്കുന്നതാണ് അത് എങ്ങനെയാണെന്ന് നോക്കാം. ആദ്യമായി നമ്മുടെ കയ്യിലുള്ള ചിത്രങ്ങളെ പിഡിഎഫ് ഫോർമാറ്റിലേക്ക് മാറ്റേണ്ടത് അത്യാവശ്യമാണ് അതിനായി പ്ലേസ്റ്റോറിൽ നിന്നും ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം ഇമേജ് to പിഡിഎഫ് എന്ന് പ്ലേസ്റ്റോറിൽ ടൈപ്പ് ചെയ്യുമ്പോൾ നിരവധി ആപ്ലിക്കേഷനുകൾ നമുക്ക് കാണുവാൻ സാധിക്കും അതിൽനിന്നും താഴെക്കാണുന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക.



അത് ഓപ്പൺ ചെയ്യുമ്പോൾ ഇങ്ങനെ ഒരു വിൻഡോ നമുക്ക് കാണാൻ സാധിക്കും. അതിൽ താഴെ വലതു ഭാഗത്ത് കാണുന്ന പ്ലസ് ബട്ടൺ ക്ലിക്ക് ചെയ്യുക അപ്പോൾ അതിൽ ഗാലറി എന്ന് നമുക്ക് കാണുവാൻ സാധിക്കും. ഗാലറിയിൽ ക്ലിക്ക് ചെയ്തു നമ്മുടെ വാട്സാപ്പിൽ കാണുന്ന ചിത്രങ്ങൾ അതായത് കുട്ടികൾ അയച്ചു നൽകിയ ചിത്രങ്ങൾ ഓരോന്നും സെലക്ട് ചെയ്യുക തുടർന്ന് അതിൻറെ മുകൾഭാഗത്ത് സോർട്ട് ബട്ടൻ കാണുവാൻ സാധിക്കും അതിൽ ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ ചിത്രങ്ങൾ അങ്ങോട്ടുമിങ്ങോട്ടും മാറ്റുവാൻ സാധിക്കുന്നതാണ് അതിൻറെ ഓർഡർ ക്രമീകരിക്കുവാൻ കഴിയുന്നു.



ചിത്രങ്ങളെല്ലാം കൃത്യമായി ഓർഡർ ചെയ്യാൻ സാധിക്കുന്നു. ശേഷം ചിത്രം ക്രോപ്പ് ചെയ്യേണ്ടി വന്നാൽ ചിത്രത്തിൽ ക്ലിക്ക് ചെയ്തു ലെവൽ ചെയ്യാൻ സാധിക്കും തുടർന്ന് മുകളിൽ വലതു ഭാഗത്ത് കാണുന്ന പിഡിഎഫ് ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക.




തുടർന്ന് പിഡിഎഫ് ഫയൽ നെയിം കൃത്യമായി നൽകുക അതിനുശേഷം ഇമേജ് കംപ്രഷൻ എന്ന ഭാഗത്ത് ലോ ക്വാളിറ്റി നൽകുക. അതിനു കാരണം ചെറിയ സൈസിൽ ഫയൽ ലഭിക്കുന്നതിനുവേണ്ടിയാണ്. ഹൈ ക്വാളിറ്റി നൽകിക്കഴിഞ്ഞാൽ കൂടുതൽ സമയം വേണ്ടിവരുന്നു. തുടർന്ന് ok പ്രസ് ചെയ്യുക അപ്പോഴേക്കും നമ്മൾ സെലക്ട് ചെയ്തത് ഫയലുകൾ അതായത് ചിത്രങ്ങൾ പിഡിഎഫ് ആയി കൺവേർട്ട് ചെയ്തത് കാണുവാൻ സാധിക്കും തുടർന്ന് ഈ പി ഡി എഫ് വാട്സ്ആപ്പ് വഴിയും ഇമെയിൽ വഴിയും ഷെയർ ചെയ്യുവാൻ സാധിക്കുന്നതാണ്. കുട്ടികളുടെ ഈ പാഠ പ്രവർത്തനങ്ങൾ പി ഡി എഫിലേക്ക് മാറ്റിയതിനുശേഷം ഇതിനെ ഒരു ഡിജിറ്റൽ മാഗസിൻ ആയി കൺവേർട്ട് ചെയ്യുവാനായി ഗൂഗിളിൽ പോയി ഫ്ലിപ്പ് എച്ച്ടിഎംഎൽ ഫൈവ് എന്ന് ടൈപ്പ് ചെയ്ത് നൽകുക{fliphtml5}.





ഈയൊരു വെബ്സൈറ്റിൽ നിങ്ങൾ നിങ്ങളുടെ ഇമെയിൽ ഐഡി ഉപയോഗിച്ചുകൊണ്ട് ഒരു അംഗത്വം എടുക്കേണ്ടതാണ്. അത് ലഭിക്കുവാനായി signup എന്ന ഭാഗത്ത് ക്ലിക്ക് ചെയ്തു കൊണ്ട് ഒരു അക്കൗണ്ട് നിർമ്മിക്കാവുന്നതാണ് അല്ലെങ്കിൽ നമ്മളുടെ ഇ മെയിൽ ഐഡിയും പാസ്സ്‌വേർഡും നൽകിക്കൊണ്ട് ലോഗിൻ ചെയ്യാവുന്നതുമാണ്. ഏറ്റവും അഭികാമ്യം പുതിയ ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക അതിനുശേഷം ലോഗിൻ ചെയ്യുക.



ഹോം പേജിൽ ക്ലിക്ക് ചെയ്യുക . അപ്പോൾ താഴെ default എന്നൊരു ഓപ്ഷൻ കാണുവാൻ സാധിക്കും അതിൽ ക്ലിക്ക് ചെയ്യുക അതിൽ ആഡ് ന്യൂ ബുക്ക് എന്നൊരു ഓപ്ഷൻ കാണുവാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്തു കൊണ്ട് നമ്മൾ തയ്യാറാക്കിയ പിഡിഎഫ് ഫയൽ ഫയൽ മാനേജറിൽ നിന്നും സെലക്ട് ചെയ്തു അപ്‌ലോഡ് ചെയ്യുക. അപ്പോൾ അത് താളുകൾ മറിയുന്നു രീതിയിൽ ഒരു ഡിജിറ്റൽ മാഗസിൻ ആയി കൺവെർട്ട് ആവുന്നതാണ്.






അതിനുശേഷം നമ്മൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ മറ്റുള്ള ആളുകളിലേക്ക് എത്തിക്കുന്നതിനായി മുകളിൽ കാണുന്ന ത്രീ ഡോട്ട് ക്ലിക്ക് ചെയ്യുക. അവിടെ ചെയ്യാനുള്ള ഓപ്ഷനുകൾ ലഭ്യമാണ് അതിനു മുകളിൽ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്തു കോപ്പി ചെയ്യുക. തുടർന്ന് ആ ലിങ്ക് വാട്സാപ്പിൽ വന്നതിനുശേഷം ക്ലിക്ക് ചെയ്തു പേസ്റ്റ് ചെയ്യുക. അപ്പോഴേക്കും നമ്മൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ താളുകൾ മറിയുന്നു രീതിയിൽ പ്രത്യക്ഷമാകും.





തുടർന്ന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ എല്ലാവർക്കും ഡിജിറ്റൽ മാഗസിൻ വളരെ ലളിതമായി വായിക്കുവാൻ സാധിക്കുന്നതാണ്. കുട്ടികളുടെ പ്രവർത്തനങ്ങൾ നഷ്ടപ്പെട്ടു പോകാത്ത രീതിയിൽ ഇങ്ങനെ ശേഖരിച്ചു വയ്ക്കാവുന്നതാണ് ഇതിൻറെ ലിങ്കുകൾ ബ്ലോഗുകളിൽ അല്ലെങ്കിൽ ഈ മെയിലുകളിൽ സേവ് ചെയ്തു വെക്കാനും സാധിക്കുന്നതാണ്. മികവ് ഉത്സവങ്ങളും മറ്റും വരുന്ന സമയങ്ങളിൽ നമ്മൾ തയ്യാറാക്കിയ ഈ പ്രവർത്തനങ്ങൾ തുടർന്ന് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഒരു ഡിജിറ്റൽ ഫോർട്ട് ഫോളിയോ ആക്കി സൂക്ഷിച്ചുവെയ്ക്കാവുന്നതുമാണ്. ഡിജിറ്റൽ ആയതുകൊണ്ട് തന്നെ വളരെ സേഫ് ആക്കി കമ്പ്യൂട്ടറിൽ സേവ് ചെയ്തു വയ്ക്കാവുന്നതാണ്. ഇത് എല്ലാ അധ്യാപകർക്കും ഉപകാരപ്രദമാകുമെന്ന് കരുതുന്നു.


Kden live vedio editor

  നിങ്ങളുടെ യൂട്യൂബ് ചാനലിനോ മറ്റ് വീഡിയോ സൈറ്റുകൾക്ക് വേണ്ടിയോ നിങ്ങൾ വീഡിയോ പതിവായി നിർമ്മിക്കുന്ന ആളാണെങ്കിൽ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഒരു വീഡിയോ എഡിറ്റർ ആണ് KDEN LIVE ഇതൊരു ഫ്രീ സോഫ്റ്റ്‌വെയർ ആണ്. സാധാരണയായി ഇത് ലിനക്സിൽ ആണ് ഉപയോഗിക്കാറുള്ളത്. വീഡിയോ എഡിറ്റിംഗ് നെ കുറിച്ച് നിങ്ങൾക്ക് അധികമൊന്നും അറിയില്ല എങ്കിൽ നിങ്ങളെ ഈ ഒരു എഡിറ്റർ വളരെയധികം സഹായിക്കുന്നു. ഇതിൽ പ്രൊഫഷണൽ രൂപത്തിലുള്ള എല്ലാ ഇഫക്ടുകളും നിങ്ങളെ വളരെയധികം സഹായിക്കുന്നു. മറ്റ് വീഡിയോ എഡിറ്റിംഗ് എഡിറ്ററും ആയി താരതമ്യം ചെയ്യുമ്പോൾ ഈ വീഡിയോ എഡിറ്റർ സ്ഥിരതയുള്ളത്‌ ആണെന്ന് കണ്ടെത്തുവാൻ സാധിക്കും.


മറ്റ് വീഡിയോ എഡിറ്ററുകൾ ചില സാഹചര്യങ്ങളിൽ തകരാറിൽ ആവുമ്പോൾ
KDEN LIVE ലൈവ് തകരാറിൽ ആവുകയില്ല. ധാരാളം പ്രത്യേകതകളാണ് KDEN LIVE വീഡിയോ എഡിറ്ററിൽ ഉള്ളത്. മൾട്ടി ട്രാക്കിംഗ് എഡിറ്റിംഗ് ഉണ്ട് പരിധിയില്ലാത്ത വീഡിയോ ഓഡിയോ ട്രാക്കുകൾ പിന്തുണയ്ക്കുന്നു. ഓഡിയോ ക്ലിപ്പുകൾ , ഇമേജ് ക്ലിപ്പുകൾ എന്നിവ സൃഷ്ടിക്കുവാനും നീക്കാനും ക്രോപ്പ് ചെയ്യാനും ഇല്ലാതാക്കാനും ഉള്ള ഉപകരണങ്ങൾ ഇതെല്ലാം സെറ്റ് ചെയ്തിരിക്കുന്നു. ഇഷ്ടത്തിനനുസരിച്ച് ഇഫക്റ്റുകൾ ചേർക്കുവാനും ഡിലീറ്റ് ചെയ്തുവാനും ഒക്കെ ഇതിൽ സാധിക്കുന്നു. ഇത് ഉപയോഗിക്കുവാൻ വളരെ എളുപ്പമാണ് .

എന്താണ് സ്വയം ?

എന്താണ് സ്വയം എന്ന് നമുക്ക് നോക്കാം. സ്വയം എന്നത് ഒരു ഓൺലൈൻ പ്ലാറ്റ്ഫോം ആണ്. ഇതിൽ കോഴ്സുകൾ നൽകുന്നത് ഐഐടി തുടങ്ങിയ സർവകലാശാലകൾ ആണ്. ഇതിനെ അറിയപ്പെടുന്നത് MOOC എന്നാണ് മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സ്. മൊബൈൽ ഫോൺ ഉപയോഗിച്ചു കൊണ്ട് നമുക്ക് പഠിക്കുവാൻ സാധിക്കുന്നതാണ് നമ്മൾക്ക് ഇഷ്ടമുള്ള കോഴ്സുകൾ സ്വയം ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു അതിൽ നിന്നും കണ്ടെത്താൻ സാധിക്കുന്നതാണ്.

വിവിധതരത്തിലുള്ള കോഴ്സുകളാണ് സ്വയം പ്ളാറ്റ്ഫോമിൽ ലഭ്യമായിട്ടുള്ളത് വളരെ പെട്ടെന്ന് തന്നെ ആക്സസ് ചെയ്ത് എടുക്കുവാൻ സാധിക്കുന്നതാണ്. ഈ കോഴ്സുകൾ എല്ലാം നടത്തുന്നത് ഏറ്റവും വലിയ സർവ്വകലാശാലകൾ ആണ് പഠനത്തിനാവശ്യമായ സ്റ്റഡി മെറ്റീരിയലുകൾ ഇതിൽ രജിസ്റ്റർ ചെയ്ത ആളുകൾക്ക് മെയിൽ ചെയ്ത് നൽകുന്നതാണ്. അതോടൊപ്പം പഠനത്തിന് ആവശ്യമായിട്ടുള്ള ക്ലാസുകളും യൂട്യൂബ് ലിങ്ക് വഴി അയച്ചു കൊടുക്കുന്നതാണ്. എഴുതുവാനും വായിക്കുവാനും കഴിവുള്ള ഒരാൾക്ക് വളരെ എളുപ്പത്തിൽ കോഴ്സ് സ്വയം പ്ലാറ്റ്ഫോമിൽ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. 15 മൊഡ്യൂളുകൾ സ്വയം ക്ലാസിന് ഉണ്ടായിരിക്കും. ക്ലാസുകൾ 30 മിനിറ്റ് ദൈർഘ്യമുള്ളതായിരിക്കും . സ്വയത്തിലെ കോഴ്സുകൾ സ്റ്റാർട്ട് ചെയ്യുന്നത് ഒമ്പതാം ക്ലാസ് മുതൽ പോസ്റ്റ് ഗ്രാജുവേഷൻ പഠിക്കുന്ന വിദ്യാർഥികൾക്കും കോഴ്സുകൾ ചെയ്യാൻ സാധിക്കുന്നതാണ്. ഈ കോഴ്സുകൾ എല്ലാംതന്നെ സൗജന്യമാണ് പരീക്ഷ പാസായി കഴിഞ്ഞാൽ സർട്ടിഫിക്കറ്റ് വാങ്ങുന്നതിന് ചെറിയ ഫീസ് ഈടാക്കുന്നതാണ്.

2021 സെപ്റ്റംബർ 27, തിങ്കളാഴ്‌ച

How to download copyright free vedios

 യൂട്യൂബിൽ വീഡിയോസ് നിർമ്മിക്കുന്ന വേളയിൽ നമ്മൾ നേരിടുന്ന ഒരു പ്രശ്നമാണ് കോപ്പിറൈറ്റ്. എന്നാൽ കോപ്പിറൈറ്റ് ഇല്ലാതെ വീഡിയോകൾ ഡൗൺലോഡ് ചെയ്തെടുക്കുവാനുള്ള ഒരു വെബ്സൈറ്റാണ് ഇവിടെ പരിചയപ്പെടുത്തുന്നത് . 


1. ഗൂഗിളിളിൽ ചെന്നതിനുശേഷം അവിടെ pexels vedio എന്ന് സെർച്ച് ചെയ്യുക.


2. ആദ്യം കാണുന്ന സൈറ്റിൽ ക്ലിക്ക് ചെയ്യുക . അപ്പോൾ സൈറ്റ് ഓപ്പൺ ആയി വരും . താഴെ കാണുന്നത് പോലെ നിങ്ങൾക്ക് ആവശ്യമുള്ള വീഡിയോ നിങ്ങൾ അവിടെ ടൈപ്പ് ചെയ്ത്  നൽകുക. 




3. തുടർന്ന് അനിയോജ്യമായ വീഡിയോ സെലക്ട് ചെയ്യുക . ഓരോ വീഡിയൊസിലും ക്ലിക്ക് ചെയ്തുനോക്കിയാൽ നിങ്ങൾക്ക് വീഡിയോ കാണാവുന്നതാണ് .




4. വീഡിയോ സെലക്ട് ചെയ്തുകഴിഞ്ഞാൽ വലതുഭാഗത്ത്‌ മുകളിൽ free download കാണുവാൻ സാധിക്കും . അതിൽ ക്ലിക്ക് ചെയ്ത് ഡൌൺലോഡ് ചെയ്യുവാൻ സാധിക്കും .




ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ  



അത്യാവശ്യം കമ്പ്യൂട്ടർ അറിവുള്ളവർക്ക് ഒരു ഡിജിറ്റൽ മാഗസിൻ വളരെ എളുപ്പത്തിൽ തയാറാക്കുവാൻ സാധിക്കും . നിങ്ങൾ ഒരു അധ്യാപകനാണെങ്കിൽ തീർച്ചയായും സ്കൂളിൽ ഒരു ഡിജിറ്റൽ മാഗസിൻ നിർമ്മിക്കാവുന്നതാണ് . സ്കൂളുകളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഉബുണ്ടു ആണ് . അതിനാൽ ഉബുണ്ടു ഉപയോഗിച്ചുകൊണ്ട് ഒരു ഡിജിറ്റൽ മാഗസിൻ എങ്ങനെ തയ്യാറാക്കാം എന്നുള്ളത് ഇവിടെ പരാമർശിക്കുന്നു .സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ എയിടുകൾ ഇവിടെ ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന് ചിത്രങ്ങൾ , കഥകൾ ,കവിതകൾ, ലേഖനങ്ങൾ, എല്ലാം നിങ്ങൾക്ക് ഈ ഒരു മാഗസിനിലൂടെ പ്രസിദ്ധീകരിക്കാവുന്നതാണ് . ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുവാനായി താഴെക്കാണുന്ന വീഡിയോ കാണുക .



മുകളിൽ നൽകിയിരിക്കുന്ന വീഡിയോ കാണുവാൻ സാധിക്കുന്നില്ലെങ്കിൽ താഴെക്കാണുന്ന വെബ് പതിപ്പിൽ ക്ലിക്ക് ചെയ്ത് വായിക്കാവുന്നതാണ് .

2021 ജനുവരി 9, ശനിയാഴ്‌ച

പുസ്തകങ്ങൾ PDF ആയി വായിക്കാം ( books via online)

വായനാശീലമുള്ള ഒരാളാണോ നിങ്ങൾ എങ്കിൽ നിങ്ങൾക്കിത് ഉപകരിക്കും. നമ്മളെല്ലാവരും വായിക്കാറുണ്ട്.  PDF ഫോർമാറ്റിൽ ധാരാളം ബുക്കുകൾ നമുക്ക് ലഭ്യമാണ്. അത് ലഭിക്കുവാനായി താഴെക്കാണുന്ന സൈറ്റ്  ഉപയോഗപ്പെടുത്തു.
https://www.pdfdrive.com/?
ധാരാളം പുസ്തകങ്ങൾ ഇതിൽ ലഭ്യമാണ്. പരമാവധി നിങ്ങൾക്ക് ഉപയോഗപ്പെടുത്താൻ സാധിക്കുന്നതാണ്. ധാരാളം വിഭാഗങ്ങൾ ഇതിൽ ലഭ്യമാണ് 

NOVEL
FICTION
TECHNOLOGY 
HEALTH 
അങ്ങനെ ഒരുപാട് വിഷയങ്ങൾ...... 


2021 ജനുവരി 6, ബുധനാഴ്‌ച

സമഗ്ര പോർട്ടലിൽ പ്രധാനാധ്യാപകർക്ക് ടീച്ചിങ്ങ് മാനുവൽ റിപ്പോർട്ട്‌ എടുക്കാം.

അധ്യാപകർ തയ്യാറാക്കിയ ടീച്ചേർസ് പ്ലാൻ പ്രധാനാധ്യാപകന്‌ പരിശോധിക്കുവാൻ സാധിക്കും. അതിനായി സമഗ്ര പോർട്ടൽ തുറക്കുക അതിനു ശേഷം സ്കൂളിന്റെ സമ്പൂർണ യൂസർ ഐഡി യും പാസ്സ്‌വേർഡും കൃത്യമായി നൽകുക അതിനുശേഷം അതിനുതാഴെയായിക്കാണുന്ന ബോക്സിൽ ടിക്ക് ചെയ്യുക അതിനു ശേഷം ലോഗിൻ ചെയ്യുക....... 


തുടർന്ന് plan consolidation ക്ലിക്ക് ചെയ്യുക അപ്പോൾ ഒരു പേജ് ഓപ്പണാവും അതിൽ open എന്ന് ക്ലിക്കുചെയ്യുക അപ്പോൾ സമഗ്ര വെബ് പോർട്ടൽ വഴി അധ്യാപകർ തയ്യാറാക്കി അയച്ചിട്ടുള്ള ടീച്ചിങ്ങ് മാനുവലിന്റെ റിപ്പോർട്ട്‌സ് കാണുവാൻ സാധിക്കും..


ഇത് പ്രിന്റ് എടുത്ത് സൂക്ഷിക്കുവാനാകും. 

ഫോട്ടോയെടുത്ത്‌ PDF ഫയലാക്കാം


PDF ഫോർമാറ്റിലേക്ക് മാറ്റാം 
പലപ്പോഴും നമുക്ക് ആവശ്യമായി വരുന്ന ഒരു ഫോർമാറ്റാണ് PDF ഫോർമാറ്റ്‌. നമ്മുടെ കൈവശമുള്ള ചിത്രങ്ങളെയെല്ലാം കൂട്ടിച്ചേർത്ത് ഒറ്റ ഫയലാക്കി വാട്സ്ആപ്പിലൂടെയും ജി മെയിലിലൂടെയും മറ്റും നമുക്ക് അയച്ചുകൊടുക്കാൻ സാധിക്കും.മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് എങ്ങനെ pdf ആക്കാം എന്ന് നോക്കാം.. 
ആദ്യമായി ഒരു അപ്ലിക്കേഷൻ playstore ൽ നിന്നും ഡൗൺലോഡ് ചെയ്യണം. 

ചിത്രത്തിൽ കാണുന്നതുപോലെ PDFO എന്നാണ് അപ്ലിക്കേഷന്റെ പേര്. 
ഡൗൺലോഡ് ആയിക്കഴിഞ്ഞാൽ അപ്ലിക്കേഷൻ  ഓപ്പൺ ചെയ്യുക. തുടർന്ന് പ്ലസ് ബട്ടൺ അമർത്തുക. അപ്പോൾ രണ്ട് ഓപ്ഷൻ കാണുവാൻ സാധിക്കും. 


CAMERA, GALLERY  എന്നിങ്ങനെ. CAMERA ക്ലിക്ക് ചെയ്താൽ നമ്മുടെ മൊബൈൽ CAMERA ഓൺ ആവും അതിനുശേഷം ഓരോ പേജും ക്ലിക്ക് ചെയ്തുകൊടുത്താൽമതി ഓരോ പേജായി നമുക്ക് ലഭിക്കും.  GALLERY ആണ് തെരഞ്ഞെടുക്കുന്നതെങ്കിൽ നമ്മുടെ ഫോൺ ഗാല്ലറിയിലേക്ക് പ്രവേശിക്കുകയും നേരത്തെ നമ്മൾ ഫോണിൽ എടുത്തതോ അല്ലെങ്കിൽ സേവ് ചെയ്തുവച്ച ചിത്രങ്ങളോ ഒക്കെ സെലക്ട്‌ ചെയ്തു കൊടുത്താൽമതി. അതിനുശേഷം ഓക്കേ Done കൊടുത്തുകഴിഞ്ഞാൽ നിങ്ങൾ തിരഞ്ഞെടുത്ത എല്ലാ ഫോട്ടോകളും ചേർത്ത് ഒറ്റ ഫയലായി മാറും. അതിനെ നിങ്ങൾക്ക് share ഓപ്ഷൻ വഴി വാട്സാപ്പിലൂടെയും gmail ലിലൂടെയും അയച്ചുകൊടുക്കുവാൻ സാധിക്കും.. 

2021 ജനുവരി 5, ചൊവ്വാഴ്ച

മൊബൈൽ ഫോൺ ഒരു റെക്കോർഡിങ്ങ് സ്റ്റുഡിയോ ആക്കാം...........



ഇനിമുതൽ നമ്മുടെ മൊബൈൽ ഫോൺ ഒരു വോയിസ്‌ സ്റ്റുഡിയോ ആക്കാം.  സാധാരണയായി നമ്മളെല്ലാവരും മൊബൈലിൽ വോയിസ്‌ റെക്കോർഡ് ചെയ്യാറുണ്ടെങ്കിലും ക്ലാരിറ്റി വളരെ കുറവായാണ് കണ്ടുവരാറുള്ളത്.  ഒരു വീഡിയോയ്ക്ക് വേണ്ടി ശബ്ദം റെക്കോർഡ് ചെയ്യുമ്പോഴും മറ്റും റെക്കോർഡിന്ഗ്ഗിങ്ങിന്റെയും മറ്റും പാകപ്പിഴകൾ കൊണ്ട് clear ആവാതെവരാറുണ്ട്.  എന്നാൽ സ്റ്റുഡിയോ ക്ലാരിറ്റിയിൽ നമ്മുടെ വീട്ടിലിരുന്നു നമ്മുടെ ശബ്ദത്തിൽ ഒന്ന് റെക്കോർഡ് ചെയ്തു നോക്കിയാലോ?  അധ്യാപകർക്ക് clear വോയ്‌സിൽ ക്ലാസ്സുകൾ റെക്കോർഡ് ചെയ്യുവാൻ സാധിക്കും...... 
തുടർന്ന് നമ്മുടെതന്നെ ശബ്ദം ഒന്ന് കേട്ടുനോക്കൂ.  അതിനായി ഉപയോഗിക്കുന്ന റെക്കോർഡിങ്ങ് അപ്ലിക്കേഷൻ ആണ് Rec-Forge II ഇങ്ങനെ തന്നെ playstore ൽ ടൈപ് ചെയ്താൽ നമുക്ക് കാണുവാൻ സാധിക്കും.


 

ഇത്‌ ഡൗൺലോഡ് ചെയ്തെടുക്കുക...... 
Permission കൾ എല്ലാം allow ചെയ്തുകൊടുക്കുക. Ok 

ചുവന്ന നിറത്തിൽ കാണുന്നതാണ് റെക്കോർഡിങ്ങ് ബട്ടൺ അതിൽ ക്ലിക്ക് ചെയ്താൽ റെക്കോർഡിങ്ങ് ആരംഭിക്കും.. 

റെക്കോർഡിങ്ങ് start ചെയ്താൽ Stop ബട്ടൺ Pause ബട്ടൺ എല്ലാം ഇവിടെത്തന്നെയുണ്ട്. ഒരു ഓഡിയോ നിങ്ങൾ റെക്കോർഡ് ചെയ്ത് നിങ്ങൾതന്നെയൊന്നു കേട്ടുനോക്കൂ.. 

നിങ്ങൾ റെക്കോർഡ് ചെയ്ത audio ഫയൽ നെ rewrite ചെയ്യാൻ ഇവിടെത്തന്നെ ഓപ്ഷൻ ഉണ്ട്.... 
അതുപോലെ നമ്മൾ റെക്കോർഡ് ചെയ്ത ഓഡിയോ ഷെയർ ചെയ്യാനായി share ഓപ്ഷൻ അവൈലബിൾ ആണ്.  നമ്മൾ റെക്കോർഡ് ചെയ്യുന്ന ഓഡിയോ Wav ഫോര്മാറ്റിലാണ് ഉണ്ടാവുക.  അതിനെ നമ്മൾ mp3 യിലേക്ക് convert ചെയ്യണം.  അതിനായി നിങ്ങൾക്ക് share ബട്ടൺ ൽ ക്ലിക്ക് ചെയ്ത് KDE CONNECT ഉപയോഗിച്ച് ലാപ്‌ടോപ്പിലേക്ക് മാറ്റാം ശേഷം അതിനെ AUDACITY തുറന്നു MP3 യിലേക്ക് മാറ്റുവാനും സാധിക്കുന്നതാണ്.  Rec Forge IIഈ അപ്ലിക്കേഷൻ ഉപയോഗിച്ചും Mp3 യിലേക്ക് നമുക്ക് മാറ്റാൻ സാധിക്കും അതിനായി merge option ഉപയോഗിക്കാം.... 

2021 ജനുവരി 4, തിങ്കളാഴ്‌ച

മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ തലവേദന ഒഴിവാക്കാം...........


നമ്മുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മൊബൈൽ ഫോൺ. ഈ കോവിഡ് കാലത്ത് ഏറ്റവും കൂടുതലായും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കുട്ടികളും അധ്യാപകരുമാണ് . മൊബൈൽ ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും ഉപയോഗത്തിലൂടെ നമ്മുടെ കണ്ണുകളുടെ കാഴ്ച്ച കുറഞ്ഞുവരുന്നതായി നമുക്ക് മനസ്സിലാക്കാൻ സാധിക്കും. രാത്രി വൈകിയുള്ള ഇന്റർനെറ്റ്‌ ഉപയോഗം എന്നിവയെല്ലാം കണ്ണുകളെ വളരെയധികം മോശമായി ബാധിക്കുന്നുണ്ട്. ഇന്റർനെറ്റും മൊബൈൽ ഫോണും നമുക്കുപയോഗിക്കാതിരിക്കാൻ സാധിക്കില്ല എന്നത് തീർച്ച. അപ്പോൾ അതിനൊരു പരിഹാരം എന്താണ്?  
മൊബൈൽ ഫോണിന്റെ സ്‌ക്രീനിന്റെ sensitivity, contrast എന്നിവ  കുറക്കുക എന്നുള്ളതാണ് പ്രധാനം. ഞാൻ നിങ്ങൾക്കൊരു മൊബൈൽ അപ്ലിക്കേഷൻ പരിചയപ്പെടുത്താം ഈ അപ്ലിക്കേഷൻ ഉപയോഗിച്ചാൽ കണ്ണിന്റെ strain കുറക്കുവാൻ സാധിക്കും.... 

Play store ൽ ചെന്നതിനുശേഷം Blue Light Filter എന്ന് സെർച്ച്‌ ചെയ്യുക. അപ്പോൾ ഇങ്ങനെയൊരു ആപ്ലിക്കേഷൻ കാണുവാൻ സാധിക്കും. ഇത് ഡൗൺലോഡ് ചെയ്യുക. 

മുകളിൽ കാണുന്നപോലെ ഒരു വിൻഡോ തെളിഞ്ഞുവരും അതിൽ താഴെക്കാണുന്ന വെള്ളനിറത്തിലുള്ള ഭാഗത്ത്‌ ക്ലിക്ക് ചെയ്യുക. അപ്പോൾ പുതിയ ഒരു സ്ക്രീൻ തെളിയും. 

ഇപ്പോൾ നിങ്ങൾക്ക് മുകളിൽ ഒരു സ്ക്രീൻ കാണുവാൻ സാധിക്കും അതിൽ colour temperature എന്നെഴുതിയതിനുതാഴെ പല അടയാളത്തിലുള്ള വൃത്തത്തിൽ കൊടുത്തിരിക്കുന്ന കുറേ effect കൾ കാണുവാൻ സാധിക്കും. അതിൽ ഓരോന്നിലും ക്ലിക്ക് ചെയ്തു നോക്കുക അതിനു ശേഷം നിങ്ങളുടെ കണ്ണുകൾക്ക് അനുയോജ്യമായ effect സെലക്ട്‌ ചെയ്യുക. 

INTENSITY, SCREEN DIM എന്നുള്ള രണ്ട് VOLIUM LEVEL നിങ്ങൾക്ക് കാണുവാൻ സാധിക്കുന്നുണ്ടോ ഇതുരണ്ടും നിങ്ങൾ കൂട്ടിയും കുറച്ചും നോക്കു.  അനുയോജ്യമായ EFFECT  കണ്ടെത്തു.  ശേഷം നിങ്ങൾക്ക് ബാക്ക് അടിച്ച് പുറത്തേക്കുവരാം അപ്പോൾ നിങ്ങളുടെ സ്ക്രീൻ ഈ കാണുന്ന BRIGHTNESS ലെവൽ ലേക്ക് സെറ്റ് ആയതു കാണാം.....


ഇനി വീണ്ടും പഴയരീതിയിലേക്കു പോകുവാനായി നമ്മൾ ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക. 
അതിനു മുകളിലായി വലതുഭാഗത്തെ ഒരു ചെറിയ bar ൽ ടിക്ക് ചെയ്താൽ മതി. വീണ്ടും പഴയ brightness ഉള്ള സ്ക്രീൻ വരുന്നത് കാണുവാൻ സാധിക്കും.  

ഇത് എല്ലാവർക്കും പ്രയാജനപ്രദമായെന്നു വിശ്വസിക്കുന്നു.........

2021 ജനുവരി 3, ഞായറാഴ്‌ച

സമഗ്ര പോർട്ടൽവഴി ടീച്ചിംഗ് മാനുവൽ തയ്യാറാക്കാം, അയച്ചുകൊടുക്കാം (Via mobile)

ഒന്നുമുതൽ ഹയർ സെക്കന്ററി വരെ പഠിപ്പിക്കുന്ന അധ്യാപകർ ടീച്ചിങ് മാനുവൽ സമർപ്പിക്കേണ്ടത് സമഗ്ര വഴിയാണ്.  ആദ്യപടി സമഗ്ര പോർട്ടലിൽ രജിസ്റ്റർ ചെയ്യുക എന്നതാണ്. രജിസ്റ്റർ ചെയ്യുന്നതിന് PEN നമ്പർ നിര്ബന്ധമാണ്............ 
ഞാൻ പറയാൻ പോകുന്നത് മൊബൈലിലൂടെ ടീച്ചിംഗ് മാനുവൽ എങ്ങനെ തയ്യാറാക്കാം അത് പ്രധാന അധ്യാപകന് എങ്ങനെ അയച്ചുകൊടുക്കാം.. 

Steps

1 ആദ്യം സമഗ്ര എന്ന് ഗൂഗിളിൽ സെർച്ച്‌ ചെയ്യുക 

2. ആദ്യം കാണുന്ന സമഗ്ര എന്നെഴുതിയ സൈറ്റിൽ ക്ലിക്ക് ചെയ്യുക. 

3. അപ്പോൾ മുകളിൽ കാണുന്നപോലെ ഒരു വിൻഡോ തെളിഞ്ഞുവരും. അതിൽ മുകളിൽ പൂട്ടിന്റെ ആകൃതിയിൽ ഒരു ചിഹ്നം കാണാം. അതാണ് ലോഗിൻ ബട്ടൺ അതിൽ ക്ലിക്ക് ചെയ്യുക 

4. ഇപ്പോൾ നിങ്ങൾ മുകളിൽ കാണുന്ന രണ്ട് കോളങ്ങളിൽ സമഗ്രയുടെ username ഉം Password ഉം നൽകുക. തുടർന്ന് Login ക്ലിക്ക് ചെയ്യുക.  അപ്പോൾ നിങ്ങളുടെ സമഗ്ര പേജ് ഓപ്പൺ ആകും. 

5. മുകളിൽ കാണുന്ന പോലെ ടീച്ചിംഗ് മാനുവൽ തയ്യാറാക്കുവാനായി Teachers plan ൽ ക്ലിക്ക് ചെയ്യുക. അപ്പോൾ താഴെക്കാണുന്ന ഒരു ബോക്സ്‌ കാണുവാനാകും അതിൽ നിങ്ങൾ Medium, class എന്നിവ ടിക്ക് ചെയ്ത് നൽകുക അതിനുശേഷം Subject സെലക്ട്‌ ചെയ്തുനൽകുക, Chapter നൽകുക.. 
ഇത്രയും ചെയ്തുകഴിഞ്ഞാൽ ഈ വിൻഡോ ക്ലോസ് ചെയ്യാം. അതിനായി ഈ കാണുന്ന ബോക്സിന്റെ വലതുഭാഗത്തെ × ചിഹ്നം കാണാം അത് പ്രെസ്സ് ചെയ്യുക. 
6. ഇപ്പോൾ നിങ്ങളുടെ മുന്നിൽ കാണുന്നത് നിങ്ങൾ തിരഞ്ഞെടുത്ത ക്ലാസ്സിന്റെ learning outcome ആണ്. 

7. ഈ കാണുന്ന Learning outcome നിങ്ങൾ വായിച്ചു മനസ്സിലാക്കുക. അതിൽ നിങ്ങളുടെ ടീച്ചിംഗ് മാനുവലിന്റെ വിഷയവുമായി ബന്ധപ്പെട്ട കോളത്തിൽ  ക്ലിക്ക് ചെയ്യുക.  ഞാൻ ഇവിടെ ഒന്നാമത്തേതിൽ ക്ലിക്ക് ചെയുന്നു. 

8. ഇപ്പോൾ ഒന്നാമത്തെ learning Outcome ഓപ്പൺ ആയത് നിങ്ങൾക്ക് കാണുവാൻ സാധിക്കും.  ഇത് മുഴുവൻ നിങ്ങൾ വായിച്ചുനോക്കുക. ശേഷം താഴേക്ക് സ്ക്രോൾ ചെയ്യുക. അപ്പോൾ നിങ്ങൾക്ക് Customize എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കും ഈ ഓപ്ഷൻ നൽകിയിരിക്കുന്നത് എഡിറ്റ്‌ ചെയ്യാൻ വേണ്ടിയാണ്. ഇപ്പോൾ ഇതിൽ നൽകിയിരിക്കുന്ന ടീച്ചേർസ് പ്ലാൻ നമ്മുടേതാക്കിമാറ്റുവാൻ നമ്മൾ എഡിറ്റ്‌ ചെയ്യേണ്ടതുണ്ട് എങ്കിൽ മാത്രമേ അത് നമ്മുടെ പ്ലാൻ ആയി മാറുകയുള്ളൂ. 

9. customize ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ഇപ്പോൾ കാണുന്ന ടീച്ചേർസ് പ്ലാൻ എഡിറ്റ്‌ ചെയ്യാൻ സാധിക്കുന്ന രൂപത്തിലേക്ക് മാറുന്നത് കാണാം തുടർന്നുവരുന്ന പേജിൽ എല്ലാം നിങ്ങൾ എഡിറ്റ്‌ ചെയ്യുക ഓരോ കോളത്തിലും നിങ്ങളുടേതായ വിവരണങ്ങൾ ടൈപ്  ചെയ്ത് ചേർക്കുക.. 

10. ഇത്രയും ചെയ്തുകഴിഞ്ഞാൽ നിങ്ങൾക്ക് save കൊടുക്കാം. അപ്പോൾ ഈ കാണുന്ന പ്ലാൻ നിങ്ങളുടെ പ്ലാൻ ആയി സേവ് ആയിക്കഴിഞ്ഞു.  ഇനി നിങ്ങൾ താഴെക്കൊന്നു സ്ക്രോൾ ചെയ്തുനോക്കിയാൽ അതിൽ My plan എന്നൊരു ഭാഗം കാണുവാൻ സാധിക്കും. അതാണ് നിങ്ങൾ തയ്യാറാക്കിയ പ്ലാൻ അതിൽ താഴേക്കുള്ള arrow  ക്ലിക്ക് ചെയ്താൽ നിങ്ങൾ എഡിറ്റ്‌ ചെയ്ത ഭാഗം നിങ്ങൾക്ക് വായിക്കുവാൻ സാധിക്കും. 

11. ഇനി ഈ മനുവലിൽ എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ തിരുത്തുവാനായി ഇടതുഭാഗത്ത് ഒരു പെൻസിൽ ചിഹ്നം ഉണ്ട് അത് ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് re edit ചെയ്യുവാൻ സാധിക്കും..  ഇനി അടുത്തതായി നിങ്ങൾ തയ്യാറാക്കിയ ടീച്ചിംഗ് മാനുവൽ പ്രധാന അധ്യാപകന് എങ്ങനെ അയച്ചുകൊടുക്കും? 
അതിനായി microplan എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. 

12. അതിൽ submit for Approval  ക്ലിക്ക് ചെയ്യുക. 

13. അപ്പോൾ നിങ്ങളുടെ microplan വിജയകരമായി submit ചെയ്തു എന്ന് കാണുവാൻ സാധിക്കും...... 
ഇനി നിങ്ങൾക്ക് ഈ ടീച്ചിംഗ് മാനുവൽ ഡൗൺലോഡ് എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്തെടുക്കുവാൻ സാധിക്കും.......