നിങ്ങളുടെ യൂട്യൂബ് ചാനലിനോ മറ്റ് വീഡിയോ സൈറ്റുകൾക്ക് വേണ്ടിയോ നിങ്ങൾ വീഡിയോ പതിവായി നിർമ്മിക്കുന്ന ആളാണെങ്കിൽ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഒരു വീഡിയോ എഡിറ്റർ ആണ് KDEN LIVE ഇതൊരു ഫ്രീ സോഫ്റ്റ്‌വെയർ ആണ്. സാധാരണയായി ഇത് ലിനക്സിൽ ആണ് ഉപയോഗിക്കാറുള്ളത്. വീഡിയോ എഡിറ്റിംഗ് നെ കുറിച്ച് നിങ്ങൾക്ക് അധികമൊന്നും അറിയില്ല എങ്കിൽ നിങ്ങളെ ഈ ഒരു എഡിറ്റർ വളരെയധികം സഹായിക്കുന്നു. ഇതിൽ പ്രൊഫഷണൽ രൂപത്തിലുള്ള എല്ലാ ഇഫക്ടുകളും നിങ്ങളെ വളരെയധികം സഹായിക്കുന്നു. മറ്റ് വീഡിയോ എഡിറ്റിംഗ് എഡിറ്ററും ആയി താരതമ്യം ചെയ്യുമ്പോൾ ഈ വീഡിയോ എഡിറ്റർ സ്ഥിരതയുള്ളത് ആണെന്ന് കണ്ടെത്തുവാൻ സാധിക്കും.
മറ്റ് വീഡിയോ എഡിറ്ററുകൾ ചില സാഹചര്യങ്ങളിൽ തകരാറിൽ ആവുമ്പോൾ KDEN LIVE ലൈവ് തകരാറിൽ ആവുകയില്ല. ധാരാളം പ്രത്യേകതകളാണ് KDEN LIVE വീഡിയോ എഡിറ്ററിൽ ഉള്ളത്. മൾട്ടി ട്രാക്കിംഗ് എഡിറ്റിംഗ് ഉണ്ട് പരിധിയില്ലാത്ത വീഡിയോ ഓഡിയോ ട്രാക്കുകൾ പിന്തുണയ്ക്കുന്നു. ഓഡിയോ ക്ലിപ്പുകൾ , ഇമേജ് ക്ലിപ്പുകൾ എന്നിവ സൃഷ്ടിക്കുവാനും നീക്കാനും ക്രോപ്പ് ചെയ്യാനും ഇല്ലാതാക്കാനും ഉള്ള ഉപകരണങ്ങൾ ഇതെല്ലാം സെറ്റ് ചെയ്തിരിക്കുന്നു. ഇഷ്ടത്തിനനുസരിച്ച് ഇഫക്റ്റുകൾ ചേർക്കുവാനും ഡിലീറ്റ് ചെയ്തുവാനും ഒക്കെ ഇതിൽ സാധിക്കുന്നു. ഇത് ഉപയോഗിക്കുവാൻ വളരെ എളുപ്പമാണ് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ