2021 ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കാം

  മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കാം. ധാരാളം പ്രവർത്തനങ്ങളും ചിത്രങ്ങളുമൊക്കെ കുട്ടികൾ അധ്യാപകർക്ക് വാട്സാപ്പ് വഴി അയച്ചു കൊടുക്കാറുണ്ട് . ഈ പ്രവർത്തനങ്ങൾ എല്ലാം ഒരു ഡിജിറ്റൽ മാഗസിൻ ആക്കി മാറ്റുവാൻ സാധിക്കുന്നതാണ് അത് എങ്ങനെയാണെന്ന് നോക്കാം. ആദ്യമായി നമ്മുടെ കയ്യിലുള്ള ചിത്രങ്ങളെ പിഡിഎഫ് ഫോർമാറ്റിലേക്ക് മാറ്റേണ്ടത് അത്യാവശ്യമാണ് അതിനായി പ്ലേസ്റ്റോറിൽ നിന്നും ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം ഇമേജ് to പിഡിഎഫ് എന്ന് പ്ലേസ്റ്റോറിൽ ടൈപ്പ് ചെയ്യുമ്പോൾ നിരവധി ആപ്ലിക്കേഷനുകൾ നമുക്ക് കാണുവാൻ സാധിക്കും അതിൽനിന്നും താഴെക്കാണുന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക.



അത് ഓപ്പൺ ചെയ്യുമ്പോൾ ഇങ്ങനെ ഒരു വിൻഡോ നമുക്ക് കാണാൻ സാധിക്കും. അതിൽ താഴെ വലതു ഭാഗത്ത് കാണുന്ന പ്ലസ് ബട്ടൺ ക്ലിക്ക് ചെയ്യുക അപ്പോൾ അതിൽ ഗാലറി എന്ന് നമുക്ക് കാണുവാൻ സാധിക്കും. ഗാലറിയിൽ ക്ലിക്ക് ചെയ്തു നമ്മുടെ വാട്സാപ്പിൽ കാണുന്ന ചിത്രങ്ങൾ അതായത് കുട്ടികൾ അയച്ചു നൽകിയ ചിത്രങ്ങൾ ഓരോന്നും സെലക്ട് ചെയ്യുക തുടർന്ന് അതിൻറെ മുകൾഭാഗത്ത് സോർട്ട് ബട്ടൻ കാണുവാൻ സാധിക്കും അതിൽ ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ ചിത്രങ്ങൾ അങ്ങോട്ടുമിങ്ങോട്ടും മാറ്റുവാൻ സാധിക്കുന്നതാണ് അതിൻറെ ഓർഡർ ക്രമീകരിക്കുവാൻ കഴിയുന്നു.



ചിത്രങ്ങളെല്ലാം കൃത്യമായി ഓർഡർ ചെയ്യാൻ സാധിക്കുന്നു. ശേഷം ചിത്രം ക്രോപ്പ് ചെയ്യേണ്ടി വന്നാൽ ചിത്രത്തിൽ ക്ലിക്ക് ചെയ്തു ലെവൽ ചെയ്യാൻ സാധിക്കും തുടർന്ന് മുകളിൽ വലതു ഭാഗത്ത് കാണുന്ന പിഡിഎഫ് ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക.




തുടർന്ന് പിഡിഎഫ് ഫയൽ നെയിം കൃത്യമായി നൽകുക അതിനുശേഷം ഇമേജ് കംപ്രഷൻ എന്ന ഭാഗത്ത് ലോ ക്വാളിറ്റി നൽകുക. അതിനു കാരണം ചെറിയ സൈസിൽ ഫയൽ ലഭിക്കുന്നതിനുവേണ്ടിയാണ്. ഹൈ ക്വാളിറ്റി നൽകിക്കഴിഞ്ഞാൽ കൂടുതൽ സമയം വേണ്ടിവരുന്നു. തുടർന്ന് ok പ്രസ് ചെയ്യുക അപ്പോഴേക്കും നമ്മൾ സെലക്ട് ചെയ്തത് ഫയലുകൾ അതായത് ചിത്രങ്ങൾ പിഡിഎഫ് ആയി കൺവേർട്ട് ചെയ്തത് കാണുവാൻ സാധിക്കും തുടർന്ന് ഈ പി ഡി എഫ് വാട്സ്ആപ്പ് വഴിയും ഇമെയിൽ വഴിയും ഷെയർ ചെയ്യുവാൻ സാധിക്കുന്നതാണ്. കുട്ടികളുടെ ഈ പാഠ പ്രവർത്തനങ്ങൾ പി ഡി എഫിലേക്ക് മാറ്റിയതിനുശേഷം ഇതിനെ ഒരു ഡിജിറ്റൽ മാഗസിൻ ആയി കൺവേർട്ട് ചെയ്യുവാനായി ഗൂഗിളിൽ പോയി ഫ്ലിപ്പ് എച്ച്ടിഎംഎൽ ഫൈവ് എന്ന് ടൈപ്പ് ചെയ്ത് നൽകുക{fliphtml5}.





ഈയൊരു വെബ്സൈറ്റിൽ നിങ്ങൾ നിങ്ങളുടെ ഇമെയിൽ ഐഡി ഉപയോഗിച്ചുകൊണ്ട് ഒരു അംഗത്വം എടുക്കേണ്ടതാണ്. അത് ലഭിക്കുവാനായി signup എന്ന ഭാഗത്ത് ക്ലിക്ക് ചെയ്തു കൊണ്ട് ഒരു അക്കൗണ്ട് നിർമ്മിക്കാവുന്നതാണ് അല്ലെങ്കിൽ നമ്മളുടെ ഇ മെയിൽ ഐഡിയും പാസ്സ്‌വേർഡും നൽകിക്കൊണ്ട് ലോഗിൻ ചെയ്യാവുന്നതുമാണ്. ഏറ്റവും അഭികാമ്യം പുതിയ ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക അതിനുശേഷം ലോഗിൻ ചെയ്യുക.



ഹോം പേജിൽ ക്ലിക്ക് ചെയ്യുക . അപ്പോൾ താഴെ default എന്നൊരു ഓപ്ഷൻ കാണുവാൻ സാധിക്കും അതിൽ ക്ലിക്ക് ചെയ്യുക അതിൽ ആഡ് ന്യൂ ബുക്ക് എന്നൊരു ഓപ്ഷൻ കാണുവാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്തു കൊണ്ട് നമ്മൾ തയ്യാറാക്കിയ പിഡിഎഫ് ഫയൽ ഫയൽ മാനേജറിൽ നിന്നും സെലക്ട് ചെയ്തു അപ്‌ലോഡ് ചെയ്യുക. അപ്പോൾ അത് താളുകൾ മറിയുന്നു രീതിയിൽ ഒരു ഡിജിറ്റൽ മാഗസിൻ ആയി കൺവെർട്ട് ആവുന്നതാണ്.






അതിനുശേഷം നമ്മൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ മറ്റുള്ള ആളുകളിലേക്ക് എത്തിക്കുന്നതിനായി മുകളിൽ കാണുന്ന ത്രീ ഡോട്ട് ക്ലിക്ക് ചെയ്യുക. അവിടെ ചെയ്യാനുള്ള ഓപ്ഷനുകൾ ലഭ്യമാണ് അതിനു മുകളിൽ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്തു കോപ്പി ചെയ്യുക. തുടർന്ന് ആ ലിങ്ക് വാട്സാപ്പിൽ വന്നതിനുശേഷം ക്ലിക്ക് ചെയ്തു പേസ്റ്റ് ചെയ്യുക. അപ്പോഴേക്കും നമ്മൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ താളുകൾ മറിയുന്നു രീതിയിൽ പ്രത്യക്ഷമാകും.





തുടർന്ന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ എല്ലാവർക്കും ഡിജിറ്റൽ മാഗസിൻ വളരെ ലളിതമായി വായിക്കുവാൻ സാധിക്കുന്നതാണ്. കുട്ടികളുടെ പ്രവർത്തനങ്ങൾ നഷ്ടപ്പെട്ടു പോകാത്ത രീതിയിൽ ഇങ്ങനെ ശേഖരിച്ചു വയ്ക്കാവുന്നതാണ് ഇതിൻറെ ലിങ്കുകൾ ബ്ലോഗുകളിൽ അല്ലെങ്കിൽ ഈ മെയിലുകളിൽ സേവ് ചെയ്തു വെക്കാനും സാധിക്കുന്നതാണ്. മികവ് ഉത്സവങ്ങളും മറ്റും വരുന്ന സമയങ്ങളിൽ നമ്മൾ തയ്യാറാക്കിയ ഈ പ്രവർത്തനങ്ങൾ തുടർന്ന് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഒരു ഡിജിറ്റൽ ഫോർട്ട് ഫോളിയോ ആക്കി സൂക്ഷിച്ചുവെയ്ക്കാവുന്നതുമാണ്. ഡിജിറ്റൽ ആയതുകൊണ്ട് തന്നെ വളരെ സേഫ് ആക്കി കമ്പ്യൂട്ടറിൽ സേവ് ചെയ്തു വയ്ക്കാവുന്നതാണ്. ഇത് എല്ലാ അധ്യാപകർക്കും ഉപകാരപ്രദമാകുമെന്ന് കരുതുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ