2021 ഒക്‌ടോബർ 9, ശനിയാഴ്‌ച

ബ്ലോഗ്

എന്താണ് ബ്ലോഗ്  


ധാരാളം ബ്ലോഗുകൾ ദിനംപ്രതി നമ്മൾ  കാണാറുണ്ട് . വ്യത്യസ്ത വിഷയങ്ങളാണ് അതിൽ ചർച്ചചെയ്യാറുള്ളത്. യാത്ര,സാഹിത്യം,വിദ്യാഭ്യാസം , വിവരസാങ്കേതികവിദ്യ ......  ചുരുക്കിപ്പറഞ്ഞാൽ വ്യത്യസ്തമായതും നാനാഭാഗത്തുനിന്നുള്ള അറിവുകളുടെ ഒരു ക്രോഡീകരണമാണ് ഒരു ബ്ലോഗ് . ബ്ലോഗിൽ നിങ്ങളുടെ അറിവുകൾ പങ്കുവയ്ക്കാം ,അറിവുള്ള വിഷയങ്ങളുമായി ആളുകളുമായി സംവദിക്കാം . ഇന്ന് ധാരാളം ബ്ലോഗുകൾ കാണുവാൻ സാധിക്കും . നിങ്ങൾക്കും ഒരു ബ്ലോഗ് തുടങ്ങാവുന്നതാണ് . അതിന് ആദ്യമായി നിങ്ങളുടെ അറിവിന്റെ മേഖലകൾ ഏതാണെന്ന് നിങ്ങൾ തന്നെ കണ്ടെത്തേണ്ടതാണ്.


നിങ്ങളുടെ അറിവുള്ള മേഖലയിൽ നിങ്ങൾ expert ആണെങ്കിൽ നിങ്ങൾക്കും മനോഹരമായ ഒരു ബ്ലോഗ് തുടങ്ങുവാൻ സാധിക്കും . നിങ്ങൾ തയ്യാറാക്കിയ ബ്ലോഗ് നിങ്ങൾക്ക് ലോകത്ത്‌  എവിടെനിന്നുകൊണ്ടും തുറക്കുവാനും മാറ്റങ്ങൾ വരുത്തുവാനും സാധിക്കുന്നു . ബ്ലോഗ് ഒരു ജേർണൽപോലെയാണ്. ഇന്നത്തെക്കാലത്ത് ബ്ലോഗ് അറിവിന്റെ കലവറയാണ്.വിദ്യാർത്ഥികൾക്ക് വേണ്ടുന്ന ധാരാളം വിവരങ്ങൾ ബ്ലോഗിൽനിന്നും ലഭിക്കുന്നു .ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ പഠന ആവശ്യങ്ങൾക്കായും മറ്റും youtube ആണ് കൂടുതലായും ഉപയോഗിക്കുന്നതെങ്കിലും ബ്ലോഗ് തേടിയെത്തുന്നവർ കുറവല്ല. നിങ്ങളുടെ ഭാഷയുടെ പ്രാവീണ്യം അനുസരിച്ചു ഏത്‌ ഭാഷയിലും നിങ്ങൾക്ക് ബ്ലോഗ് സ്റ്റാർട്ട് ചെയ്യുവാൻ സാധിക്കും. ഇംഗ്ലീഷ് ഭാഷയാണ് നിങ്ങൾ തെരഞ്ഞെടുക്കുന്നതെങ്കിൽ നിങ്ങളുടെ content ലോകം മുഴുവനും എത്തുവാൻ അത് സഹായിക്കുന്നു . കാരണം ഇംഗ്ലീഷ് ഒരു ഗ്ലോബൽ ലാംഗ്വേജ് ആണ് . നിങ്ങൾക്ക് ഒരു ബ്ലോഗ് ആരംഭിക്കുവാനായി ധാരാളം ഫ്രീ സൈറ്റുകൾ ലഭ്യമാണ്. 

1. Blogger

2. Wordpress

3. Wix

തുടങ്ങിയ സൈറ്റുകൾ നിങ്ങളെ ഒരു ബ്ലോഗ് നിർമ്മിക്കുവാൻ സഹായിക്കും . ഏറ്റവും ലളിതമായ രീതി blogger തന്നെയാണ്. കാരണം വളരെ എളുപ്പത്തിൽ ഒരു ബ്ലോഗ് തയ്യാറായി നമുക്ക് ലഭിക്കുന്നു. ഒരു ഇമെയിൽ ഐഡി മാത്രം മതിയാവും . ഒരു ബ്ലോഗ് എങ്ങനെ തയ്യാറാക്കാം എന്ന ഫീച്ചർ ഉടനെ പബ്ലിഷ് ചെയ്യുന്നതാണ് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ