നമ്മുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മൊബൈൽ ഫോൺ. ഈ കോവിഡ് കാലത്ത് ഏറ്റവും കൂടുതലായും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കുട്ടികളും അധ്യാപകരുമാണ് . മൊബൈൽ ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും ഉപയോഗത്തിലൂടെ നമ്മുടെ കണ്ണുകളുടെ കാഴ്ച്ച കുറഞ്ഞുവരുന്നതായി നമുക്ക് മനസ്സിലാക്കാൻ സാധിക്കും. രാത്രി വൈകിയുള്ള ഇന്റർനെറ്റ് ഉപയോഗം എന്നിവയെല്ലാം കണ്ണുകളെ വളരെയധികം മോശമായി ബാധിക്കുന്നുണ്ട്. ഇന്റർനെറ്റും മൊബൈൽ ഫോണും നമുക്കുപയോഗിക്കാതിരിക്കാൻ സാധിക്കില്ല എന്നത് തീർച്ച. അപ്പോൾ അതിനൊരു പരിഹാരം എന്താണ്?
മൊബൈൽ ഫോണിന്റെ സ്‌ക്രീനിന്റെ sensitivity, contrast എന്നിവ കുറക്കുക എന്നുള്ളതാണ് പ്രധാനം. ഞാൻ നിങ്ങൾക്കൊരു മൊബൈൽ അപ്ലിക്കേഷൻ പരിചയപ്പെടുത്താം ഈ അപ്ലിക്കേഷൻ ഉപയോഗിച്ചാൽ കണ്ണിന്റെ strain കുറക്കുവാൻ സാധിക്കും....
Play store ൽ ചെന്നതിനുശേഷം Blue Light Filter എന്ന് സെർച്ച് ചെയ്യുക. അപ്പോൾ ഇങ്ങനെയൊരു ആപ്ലിക്കേഷൻ കാണുവാൻ സാധിക്കും. ഇത് ഡൗൺലോഡ് ചെയ്യുക.
മുകളിൽ കാണുന്നപോലെ ഒരു വിൻഡോ തെളിഞ്ഞുവരും അതിൽ താഴെക്കാണുന്ന വെള്ളനിറത്തിലുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക. അപ്പോൾ പുതിയ ഒരു സ്ക്രീൻ തെളിയും.
ഇപ്പോൾ നിങ്ങൾക്ക് മുകളിൽ ഒരു സ്ക്രീൻ കാണുവാൻ സാധിക്കും അതിൽ colour temperature എന്നെഴുതിയതിനുതാഴെ പല അടയാളത്തിലുള്ള വൃത്തത്തിൽ കൊടുത്തിരിക്കുന്ന കുറേ effect കൾ കാണുവാൻ സാധിക്കും. അതിൽ ഓരോന്നിലും ക്ലിക്ക് ചെയ്തു നോക്കുക അതിനു ശേഷം നിങ്ങളുടെ കണ്ണുകൾക്ക് അനുയോജ്യമായ effect സെലക്ട് ചെയ്യുക.
INTENSITY, SCREEN DIM എന്നുള്ള രണ്ട് VOLIUM LEVEL നിങ്ങൾക്ക് കാണുവാൻ സാധിക്കുന്നുണ്ടോ ഇതുരണ്ടും നിങ്ങൾ കൂട്ടിയും കുറച്ചും നോക്കു. അനുയോജ്യമായ EFFECT കണ്ടെത്തു. ശേഷം നിങ്ങൾക്ക് ബാക്ക് അടിച്ച് പുറത്തേക്കുവരാം അപ്പോൾ നിങ്ങളുടെ സ്ക്രീൻ ഈ കാണുന്ന BRIGHTNESS ലെവൽ ലേക്ക് സെറ്റ് ആയതു കാണാം.....
ഇനി വീണ്ടും പഴയരീതിയിലേക്കു പോകുവാനായി നമ്മൾ ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക.
അതിനു മുകളിലായി വലതുഭാഗത്തെ ഒരു ചെറിയ bar ൽ ടിക്ക് ചെയ്താൽ മതി. വീണ്ടും പഴയ brightness ഉള്ള സ്ക്രീൻ വരുന്നത് കാണുവാൻ സാധിക്കും.
ഇത് എല്ലാവർക്കും പ്രയാജനപ്രദമായെന്നു വിശ്വസിക്കുന്നു.........
വിജ്ഞാനപ്രദം
മറുപടിഇല്ലാതാക്കൂ