ഞാൻ പറയാൻ പോകുന്നത് മൊബൈലിലൂടെ ടീച്ചിംഗ് മാനുവൽ എങ്ങനെ തയ്യാറാക്കാം അത് പ്രധാന അധ്യാപകന് എങ്ങനെ അയച്ചുകൊടുക്കാം..
Steps
1 ആദ്യം സമഗ്ര എന്ന് ഗൂഗിളിൽ സെർച്ച് ചെയ്യുക
2. ആദ്യം കാണുന്ന സമഗ്ര എന്നെഴുതിയ സൈറ്റിൽ ക്ലിക്ക് ചെയ്യുക.
3. അപ്പോൾ മുകളിൽ കാണുന്നപോലെ ഒരു വിൻഡോ തെളിഞ്ഞുവരും. അതിൽ മുകളിൽ പൂട്ടിന്റെ ആകൃതിയിൽ ഒരു ചിഹ്നം കാണാം. അതാണ് ലോഗിൻ ബട്ടൺ അതിൽ ക്ലിക്ക് ചെയ്യുക
4. ഇപ്പോൾ നിങ്ങൾ മുകളിൽ കാണുന്ന രണ്ട് കോളങ്ങളിൽ സമഗ്രയുടെ username ഉം Password ഉം നൽകുക. തുടർന്ന് Login ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങളുടെ സമഗ്ര പേജ് ഓപ്പൺ ആകും.
5. മുകളിൽ കാണുന്ന പോലെ ടീച്ചിംഗ് മാനുവൽ തയ്യാറാക്കുവാനായി Teachers plan ൽ ക്ലിക്ക് ചെയ്യുക. അപ്പോൾ താഴെക്കാണുന്ന ഒരു ബോക്സ് കാണുവാനാകും അതിൽ നിങ്ങൾ Medium, class എന്നിവ ടിക്ക് ചെയ്ത് നൽകുക അതിനുശേഷം Subject സെലക്ട് ചെയ്തുനൽകുക, Chapter നൽകുക..
ഇത്രയും ചെയ്തുകഴിഞ്ഞാൽ ഈ വിൻഡോ ക്ലോസ് ചെയ്യാം. അതിനായി ഈ കാണുന്ന ബോക്സിന്റെ വലതുഭാഗത്തെ × ചിഹ്നം കാണാം അത് പ്രെസ്സ് ചെയ്യുക.
6. ഇപ്പോൾ നിങ്ങളുടെ മുന്നിൽ കാണുന്നത് നിങ്ങൾ തിരഞ്ഞെടുത്ത ക്ലാസ്സിന്റെ learning outcome ആണ്.
7. ഈ കാണുന്ന Learning outcome നിങ്ങൾ വായിച്ചു മനസ്സിലാക്കുക. അതിൽ നിങ്ങളുടെ ടീച്ചിംഗ് മാനുവലിന്റെ വിഷയവുമായി ബന്ധപ്പെട്ട കോളത്തിൽ ക്ലിക്ക് ചെയ്യുക. ഞാൻ ഇവിടെ ഒന്നാമത്തേതിൽ ക്ലിക്ക് ചെയുന്നു.
8. ഇപ്പോൾ ഒന്നാമത്തെ learning Outcome ഓപ്പൺ ആയത് നിങ്ങൾക്ക് കാണുവാൻ സാധിക്കും. ഇത് മുഴുവൻ നിങ്ങൾ വായിച്ചുനോക്കുക. ശേഷം താഴേക്ക് സ്ക്രോൾ ചെയ്യുക. അപ്പോൾ നിങ്ങൾക്ക് Customize എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കും ഈ ഓപ്ഷൻ നൽകിയിരിക്കുന്നത് എഡിറ്റ് ചെയ്യാൻ വേണ്ടിയാണ്. ഇപ്പോൾ ഇതിൽ നൽകിയിരിക്കുന്ന ടീച്ചേർസ് പ്ലാൻ നമ്മുടേതാക്കിമാറ്റുവാൻ നമ്മൾ എഡിറ്റ് ചെയ്യേണ്ടതുണ്ട് എങ്കിൽ മാത്രമേ അത് നമ്മുടെ പ്ലാൻ ആയി മാറുകയുള്ളൂ.
9. customize ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ഇപ്പോൾ കാണുന്ന ടീച്ചേർസ് പ്ലാൻ എഡിറ്റ് ചെയ്യാൻ സാധിക്കുന്ന രൂപത്തിലേക്ക് മാറുന്നത് കാണാം തുടർന്നുവരുന്ന പേജിൽ എല്ലാം നിങ്ങൾ എഡിറ്റ് ചെയ്യുക ഓരോ കോളത്തിലും നിങ്ങളുടേതായ വിവരണങ്ങൾ ടൈപ് ചെയ്ത് ചേർക്കുക..
10. ഇത്രയും ചെയ്തുകഴിഞ്ഞാൽ നിങ്ങൾക്ക് save കൊടുക്കാം. അപ്പോൾ ഈ കാണുന്ന പ്ലാൻ നിങ്ങളുടെ പ്ലാൻ ആയി സേവ് ആയിക്കഴിഞ്ഞു. ഇനി നിങ്ങൾ താഴെക്കൊന്നു സ്ക്രോൾ ചെയ്തുനോക്കിയാൽ അതിൽ My plan എന്നൊരു ഭാഗം കാണുവാൻ സാധിക്കും. അതാണ് നിങ്ങൾ തയ്യാറാക്കിയ പ്ലാൻ അതിൽ താഴേക്കുള്ള arrow ക്ലിക്ക് ചെയ്താൽ നിങ്ങൾ എഡിറ്റ് ചെയ്ത ഭാഗം നിങ്ങൾക്ക് വായിക്കുവാൻ സാധിക്കും.
11. ഇനി ഈ മനുവലിൽ എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ തിരുത്തുവാനായി ഇടതുഭാഗത്ത് ഒരു പെൻസിൽ ചിഹ്നം ഉണ്ട് അത് ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് re edit ചെയ്യുവാൻ സാധിക്കും.. ഇനി അടുത്തതായി നിങ്ങൾ തയ്യാറാക്കിയ ടീച്ചിംഗ് മാനുവൽ പ്രധാന അധ്യാപകന് എങ്ങനെ അയച്ചുകൊടുക്കും?
അതിനായി microplan എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
12. അതിൽ submit for Approval ക്ലിക്ക് ചെയ്യുക.
13. അപ്പോൾ നിങ്ങളുടെ microplan വിജയകരമായി submit ചെയ്തു എന്ന് കാണുവാൻ സാധിക്കും......
ഇനി നിങ്ങൾക്ക് ഈ ടീച്ചിംഗ് മാനുവൽ ഡൗൺലോഡ് എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്തെടുക്കുവാൻ സാധിക്കും.......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ