2021 ജനുവരി 6, ബുധനാഴ്‌ച

ഫോട്ടോയെടുത്ത്‌ PDF ഫയലാക്കാം


PDF ഫോർമാറ്റിലേക്ക് മാറ്റാം 
പലപ്പോഴും നമുക്ക് ആവശ്യമായി വരുന്ന ഒരു ഫോർമാറ്റാണ് PDF ഫോർമാറ്റ്‌. നമ്മുടെ കൈവശമുള്ള ചിത്രങ്ങളെയെല്ലാം കൂട്ടിച്ചേർത്ത് ഒറ്റ ഫയലാക്കി വാട്സ്ആപ്പിലൂടെയും ജി മെയിലിലൂടെയും മറ്റും നമുക്ക് അയച്ചുകൊടുക്കാൻ സാധിക്കും.മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് എങ്ങനെ pdf ആക്കാം എന്ന് നോക്കാം.. 
ആദ്യമായി ഒരു അപ്ലിക്കേഷൻ playstore ൽ നിന്നും ഡൗൺലോഡ് ചെയ്യണം. 

ചിത്രത്തിൽ കാണുന്നതുപോലെ PDFO എന്നാണ് അപ്ലിക്കേഷന്റെ പേര്. 
ഡൗൺലോഡ് ആയിക്കഴിഞ്ഞാൽ അപ്ലിക്കേഷൻ  ഓപ്പൺ ചെയ്യുക. തുടർന്ന് പ്ലസ് ബട്ടൺ അമർത്തുക. അപ്പോൾ രണ്ട് ഓപ്ഷൻ കാണുവാൻ സാധിക്കും. 


CAMERA, GALLERY  എന്നിങ്ങനെ. CAMERA ക്ലിക്ക് ചെയ്താൽ നമ്മുടെ മൊബൈൽ CAMERA ഓൺ ആവും അതിനുശേഷം ഓരോ പേജും ക്ലിക്ക് ചെയ്തുകൊടുത്താൽമതി ഓരോ പേജായി നമുക്ക് ലഭിക്കും.  GALLERY ആണ് തെരഞ്ഞെടുക്കുന്നതെങ്കിൽ നമ്മുടെ ഫോൺ ഗാല്ലറിയിലേക്ക് പ്രവേശിക്കുകയും നേരത്തെ നമ്മൾ ഫോണിൽ എടുത്തതോ അല്ലെങ്കിൽ സേവ് ചെയ്തുവച്ച ചിത്രങ്ങളോ ഒക്കെ സെലക്ട്‌ ചെയ്തു കൊടുത്താൽമതി. അതിനുശേഷം ഓക്കേ Done കൊടുത്തുകഴിഞ്ഞാൽ നിങ്ങൾ തിരഞ്ഞെടുത്ത എല്ലാ ഫോട്ടോകളും ചേർത്ത് ഒറ്റ ഫയലായി മാറും. അതിനെ നിങ്ങൾക്ക് share ഓപ്ഷൻ വഴി വാട്സാപ്പിലൂടെയും gmail ലിലൂടെയും അയച്ചുകൊടുക്കുവാൻ സാധിക്കും.. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ