കോഴിക്കോട് നഗരം ഉണർന്നിട്ടേയുള്ളു .. എങ്ങും മഞ്ഞിന്റെ കണികകൾ നിറഞ്ഞുനിൽക്കുന്നു. കൊറോണാകാലം ആയതിനാലാവാം ആളുകൾ വളരെക്കുറവാണ് .നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് ആളുകൾ നിരത്തിലേക്കിറങ്ങുന്നത് . വഴിയോരക്കച്ചവടക്കാർ വളരെക്കുറവാണ് . ചെറിയ ചായക്കടകളും പഴങ്ങൾ വിൽക്കുന്ന കടകളും തുറന്നുതുടങ്ങിയിട്ടേയുള്ളു . കൊറോണയെന്ന മഹാമാരി ലോകം മുഴുവനും പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന നാളുകളിലൂടെയാണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത് . കോഴിക്കോടിന്റെ സ്വന്തം മിഠായി തെരുവ് ഏകനായി നിൽക്കുന്നു .സാധാരണയായി ധാരാളം ആളുകൾ അതിരാവിലെ ഇവിടേയ്ക്ക് എത്തേണ്ടുന്ന സമയം കഴിഞ്ഞിരിക്കുന്നു . ധാരാളം കച്ചവടക്കാരും വഴിയാത്രികരും മറ്റു രാജ്യങ്ങളിൽ നിന്ന് വന്നിട്ടുള്ള ആളുകളെക്കൊണ്ട് നിറയുന്ന ഒരു തെരുവാണ് മിഠായി തെരുവ് . ഈ സമയത്തു് എന്നെ വളരെയധികം ആകർഷിച്ചത് തെരുവിൻറെ വഴിയോരത്തെ പൂക്കളുടെ കച്ചവടമാണ് . വിവിധതരത്തിലുള്ള പലവർണ്ണങ്ങളിലുള്ള പൂക്കൾ നിരനിരയായി വച്ചിരിക്കുന്നു . ഞാൻ എന്റെ മൊബൈൽ ഫോൺ ഓൺ ചെയ്തു . പൂക്കളുടെ ചിത്രങ്ങൾ ഞാൻ ഓരോ നിരയായി പകർത്തി .
 |
തെരുവ് പൂക്കൾ
|
പൂന്തോട്ടം ഉണ്ടാക്കാൻ അറിയില്ലെങ്കിലും പൂക്കളെ ആസ്വദിക്കാൻ പണ്ടുമുതലേ ഇഷ്ട്ടമാണ് . പൂക്കളെ ആസ്വദിച്ചുകൊണ്ട് കുറച്ചുസമയം അവിടെ നിന്നു . എല്ലാ മലയാളികളും കൃത്യമായും മാസ്കുകളും സാനിറ്റൈസറുകളും ഉപയോഗിക്കുന്നുണ്ട് . എനിക്ക് ആ കാര്യത്തിൽ മലയാളികളെ വളരെ ഇഷ്ട്ടമാണ് . മലയാളികളെ തരം താഴ്ത്തി കാണുക എന്നത് നമ്മുടെ സമൂഹത്തിന്റെ ഒരു ഭാഗമാണ് . പക്ഷെ ആരോഗ്യകാര്യങ്ങളിലും മറ്റും നമ്മളെപ്പോലെ മുൻപന്തിയിൽ നിൽക്കുന്ന ഒരു സമൂഹത്തെ ഇതുവരെയും കണ്ടിട്ടില്ല എന്നുതന്നെ പറയാം .പൂക്കളുടെയും മറ്റും സൗന്ദര്യം മതിവരുവോളം ആസ്വദിച്ചു . മിഠായിത്തെരുവിന്റെ അടുത്തേക്ക് പോയി അവിടെ ചുമരുകളിൽ ധാരാളം ചിത്രങ്ങൾ കൊത്തിവെച്ചിരിക്കുന്നതു കാണാം . അത് മറ്റാരും അല്ല ഒരു തെരുവിന്റെ കഥ എന്ന എസ് കെ പൊറ്റക്കാട്ടിന്റെ നോവലിലെ പ്രസിദ്ധമായ കഥാപാത്രങ്ങളാണത് . ഓരോ കഥാപാത്രങ്ങളും എനിക്ക് തിരിച്ചറിയുവാൻ സാധിച്ചു . ഓമഞ്ചി,രാധ ,കുറുപ്പുമാസ്റ്റർ , തുടങ്ങിയ കഥാപാത്രങ്ങൾ . ഒരു തെരുവിന്റെ കഥ നിങ്ങൾ ഇതുവരെയും വായിച്ചിട്ടില്ലഎങ്കിൽ തീർച്ചയായും വായിക്കണം . തെരുവിന്റെ വീഥിയിൽ താമസിച്ചിരുന്ന ഒരുപറ്റം പാവപ്പെട്ടവരുടെ കഥപറയുന്ന നോവൽ ആണത് . സാധാരണക്കാരന്റെ ജീവിതം പറയുന്ന നോവൽ .
ധാരാളം പൂക്കൾ ഇവിടെയുണ്ടെങ്കിലും എനിക്കതിന്റെയൊന്നും പേരുകൾ കൃത്യമായി അറിയുകയില്ല . ഞാൻ ചിത്രങ്ങൾ ഇവിടെ പോസ്റ്റ് ചെയ്യാം .ഇത് ഏതൊക്കെ പൂക്കൾ ആണെന്ന് നിങ്ങൾക്ക് അറിയുമെങ്കിൽ കമന്റ് ബോക്സിൽ ഇടാൻ മറക്കരുത് കേട്ടോ . വഴിയോരത്തെ ഇത്തരം മനോഹരമായ പൂക്കൾ കാണുമ്പോൾ വീട്ടിലും ഇതുപോലെയൊരു പൂന്തോട്ടം എന്തുകൊണ്ട് നിർമ്മിച്ചുകൂടാ എന്നൊരു തോന്നൽ മനസ്സിൽ ഉണ്ടാവുന്നുണ്ട് . പണ്ട് മമ്മൂട്ടി അഭിനയിച്ച ഉദ്യാനപാലകൻ എന്നൊരു ചിത്രം ഓർമ്മവരുന്നു . ഞാനും ഉദ്യാനപാലകനിലെ മമ്മൂട്ടിയെപ്പോലെ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു . തീർച്ചയായും എനിക്കും നല്ലൊരു ഉദ്യാനമുണ്ടാക്കാൻ സാധിക്കും എന്നൊരു പ്രതീക്ഷ എന്റെ മനസ്സിൽ ഉണ്ട്. ഏതായാലും ഈ മനോഹരമായ പൂക്കൾ അല്പനേരത്തേക്കെങ്കിലും ഒത്തിരി ചിന്തിപ്പിച്ചു...... പൂക്കൾ മനസ്സിന് സന്തോഷവും നൈർമല്യവും സുഗന്ധവും നൽകുന്നു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ