1962 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച എസ്. കെ പൊറ്റക്കാട്ടിന്റെ നോവലാണ് ഒരു തെരുവിന്റെ കഥ. കോഴിക്കോടിന്റെ സ്വന്തം മിഠായി തെരുവ് പശ്ചാത്തലമായ ഈ നോവൽ ഒരു കൂട്ടം പാവപ്പെട്ട മനുഷ്യരുടെ ജീവിതത്തെ വരച്ചുകാട്ടുന്നു. എസ്. കെ പൊറ്റക്കാട്ട് എന്ന സഞ്ചാര സാഹിത്യകാരന്റെ അപൂർവമായ വീക്ഷണം ഈ രചനയിലെങ്ങും ഉണ്ട്. ലളിതമായ ഭാഷാ ശൈലിയും ലളിതമായ രീതിയും ഈ രചനയെ വ്യത്യസ്തമാക്കുന്നു. പത്ര വിൽപ്പനക്കാരനായ കുറുപ്പ് തന്റെ മകളെ പഠിപ്പിച്ച് അധ്യാപികയാക്കാൻ ശ്രമിക്കുന്നു എന്നാൽ മോശമായ സാഹചര്യങ്ങൾ രാധയുടെ പഠനത്തെ ബാധിക്കുന്നു. രാധയ്ക്ക് കഠിനമായ പനി പിടിപെടുന്നു. രാധയ്ക്കുവേണ്ടിയാണ് കുറുപ്പ് ജീവിക്കുന്നത്. അദ്ദേഹത്തിന് ഒരേയൊരു സമ്പാദ്യമാണ് ഉള്ളത് രാധ. തെരുവിന്റെ വീഥികളിൽ ഒരുപാട് ജീവിതങ്ങൾ ജീവിക്കുന്നുണ്ട് അവരുടെ വേദനയും സന്തോഷവും സങ്കടങ്ങളും ഈ നോവലിലൂടെ വിവരിക്കുന്നു. വായനക്കാരന് ഒരു നല്ല വായനാനുഭവം നൽകുന്ന നോവലാണ് ഒരു തെരുവിന്റെ കഥ.
2021 മേയ് 19, ബുധനാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
-
RTE ആക്ട് പ്രകാരവും NCTE മാർഗനിർദ്ദേശപ്രകാരവും കെ ടെറ്റ് എന്നത് ഒരു നിർബന്ധിത യോഗ്യതയായി വന്നിരിക്കു...
-
കേരളത്തിൽ ആദ്യത്തെ കെ ടെറ്റ് പരീക്ഷാ നോട്ടിഫിക്കേഷൻ ഇറങ്ങിയത് ജൂലൈ 2012 ൽ ആണ് .ആദ്യത്തെ കെ ടെറ്റ് പരീക്ഷ ...
-
ഇന്ന് വീട്ടിൽ നിന്നും കിട്ടിയ പച്ചക്കറിയാണ്. നല്ല ടേസ്റ്റ് ആണ് ഈ പച്ചക്കറികൾക്ക്. മായമില്ലാത്ത പച്ചക്കറികൾ കഴിക്കുന്നത് മനസ്സിനു...
ഈ വായനയെല്ലാം വായിച്ചിട്ട് ഇത് വായിക്കാൻ സാധിച്ചിട്ടില്ല.
മറുപടിഇല്ലാതാക്കൂനമ്മൾ തീർച്ചയായും വായിക്കേണ്ടുന്ന നോവൽ ആണ് ഒരു തെരുവിന്റെ കഥ ...........വായനയ്ക്ക് നന്ദി
ഇല്ലാതാക്കൂപുസ്തകം കിട്ടി ...ഇനി വായിക്കണം
മറുപടിഇല്ലാതാക്കൂതീർച്ചയായും 👏👏👏👏
ഇല്ലാതാക്കൂ