എന്റെ ഡിഗ്രി പരീക്ഷ എൻ.എസ്.എസ് കോളേജ് നിലമേൽ ആയിരുന്നു. കേരള യൂണിവേഴ്സിറ്റിയുടെ പ്രൈവറ്റ് രജിസ്ട്രേഷൻ വഴിയായതിനാൽ എക്സാമിനേഷൻ സെന്ററുകൾ എല്ലാവർക്കും വ്യത്യസ്തമാണ്. അങ്ങനെ ഞാൻ പരീക്ഷ എഴുതുവാനായി നിലമേൽ ജംഗ്ഷനിൽ എത്തി. അവിടെ നിന്നും കുറച്ചു ദൂരം നടക്കുവാനുണ്ട്. ഞാൻ അവിടേക്ക് പതുക്കെ നടന്നു. പരീക്ഷയായതിനാൽ ഞാൻ അല്പം നേരത്തെ ആണ് കോളേജിലേക്ക് എത്തിയിരിക്കുന്നത്. കോളേജിൽ ആരും എത്തിയിട്ടില്ല. വലിയ ഒരു കയറ്റം കയറി വേണം കോളേജിലേക്ക് എത്താൻ. രാവിലെ ആയതിനാൽ മഞ്ഞ് ഉണ്ടായിരുന്നു. ഞാൻ പതുക്കെ കയറ്റം കയറി മുകളിലേക്ക് എത്തി. വലിയ ഒരു ഗ്രൗണ്ട് ആണ്. അവിടെ നിന്നും നോക്കിയാൽ കോളേജ് കാണുവാൻ സാധിക്കും. ഞാൻ ചുറ്റും നോക്കി ഗ്രൗണ്ടിനു ചുറ്റും കുന്നും മലകളും നിറഞ്ഞുനിൽക്കുന്നു. പ്രകൃതിയുടെ മടിത്തട്ടിൽ ആണ് കോളേജ് നിൽക്കുന്നതെന്ന് എനിക്ക് തോന്നി. രാവിലെ ഏഴര ആയതിനാലാവാം ആരും തന്നെ എത്തിയിട്ടില്ല. സാധാരണയായി പരീക്ഷയ്ക്ക് എട്ടര ഒമ്പതു മണി ഒക്കെ ആകുമ്പോൾ ആണ് കുട്ടികൾ എത്താറുള്ളത്. ഞാൻ അല്പം ദൂരെ നിന്നും വരുന്നതിനാൽ നേരത്തെ എത്തി. ഞാൻ ആദ്യമായാണ് എൻഎസ്എസ് കോളേജ് നിലമേലിലേക്ക് എത്തുന്നത്. ഗ്രൗണ്ടിന് മുന്നിലുള്ള ഒരു മരത്തിന്റെ തണലിൽ ഞാനിരുന്നു അവിടെനിന്നും ദൂരേക്ക് നോക്കിയാൽ കുന്നുകൾ കാണുവാൻ സാധിക്കും. കുന്നുകളാൽ ചുറ്റപ്പെട്ട ആണ് കോളേജ് സ്ഥിതി ചെയ്യുന്നത്. അതിമനോഹരമായ ഏകാന്തത ഞാൻ അവിടെനിന്നും അനുഭവിച്ചു. പ്രകൃതിയും ഞാനും മാത്രം. മനോഹാരിതയുടെ ഏറ്റവും വലിയ അനുഭവം. ഞാൻ അവിടെനിന്നും കുന്നിൻചരിവുകളിലേക്ക്നോക്കി.
ആകാശവും കുന്നുകളും തമ്മിൽ സംസാരിക്കുന്നത് പോലെ തോന്നുന്നു. അൽപനേരം അതിമനോഹരമായ കാഴ്ച കണ്ടു ഞാൻ നിന്നു. ഇവിടെ ഒരു മനോഹരമായ ഒരു വൃക്ഷമുണ്ട് അതിന്റെ ചുവട്ടിലിരുന്നു കൊണ്ടാണ് ഞാൻ പഠിക്കുന്നത്. ഏകാന്തത ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. രാവിലെ ആയതിനാൽ പക്ഷികളുടെ മനോഹരമായ ശബ്ദവും പ്രകൃതിയുടെ പച്ചപ്പും ആസ്വദിക്കാൻ കഴിഞ്ഞു. കോളേജ് പ്രകൃതിയോട് ചേർന്നാണ് നിലനിൽക്കുന്നത്. വാഹനങ്ങളുടെ ഒന്നും ശബ്ദം ഈയൊരു ഭാഗത്ത് കേൾക്കാൻ സാധിക്കാത്തത് കൊണ്ട് തന്നെ മനസ്സിന് വലിയൊരു ആശ്വാസമാണ്. അൽപ്പനേരം ഈ മനോഹരമായ കാഴ്ചകൾ ആസ്വദിച്ചു കൊണ്ട് അവിടെ ഇരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ കുട്ടികളും അധ്യാപകരും കോളേജിലേക്ക് വരുന്നത് ഞാൻ കണ്ടു. അങ്ങനെ പരീക്ഷ കഴിഞ്ഞു. ഇപ്പോഴും ഞാൻ ആ വഴി സഞ്ചരിക്കുമ്പോൾ. കോളേജും പ്രകൃതിയും മരങ്ങളുമൊക്കെ ഞാൻ ഓർക്കാറുണ്ട്. അന്നത്തെ ആ പ്രഭാതം ഇന്നും എന്റെ മനസ്സിൽ ഉണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ