ഒരു ദിവസം ഞാൻ എന്റെ വീടിന്റെ മുന്നിലുള്ള കനാൽ റോഡിലൂടെ നടന്നുപോവുകയായിരുന്നു. നടത്തം ഒരു പതിവുള്ള കാര്യമല്ല എന്നിരുന്നാലും പതുക്കെ നടക്കാമെന്ന് കരുതി നടന്നു. റോഡിന്റെ അരികിലുള്ള വീടുകൾ പലതും കഴിഞ്ഞുപോയിരിക്കുന്നു. ഇനിയങ്ങോട്ട് ഒരു വലിയ പാലമാണ് പാലം തുടങ്ങുന്നതിനു മുന്നേ ആയി ഒരു വലിയ വീടുണ്ട്ആ. വീടിനു മുൻവശത്തായി മനോഹരമായ ഒരു പൂന്തോട്ടം ഉണ്ട്. എനിക്ക് പൂന്തോട്ടങ്ങൾ വളരെ ഇഷ്ടമാണ്. ആ വീടിന് മുൻവശത്തായി റോഡിലേക്ക് ചാഞ്ഞു കൊണ്ട് ഒരു വലിയ കടലാസ് ചെടി നിൽപ്പുണ്ട്. റോസ് നിറത്തിലുള്ള അതിമനോഹരമായ പൂക്കളാണത്. ഞാൻ എന്റെ മൊബൈൽ ഫോൺ എടുത്തു ആ പൂവിന്റെ ചിത്രം എടുത്തു.
ഈ കടലാസ് ചെടിയുടെ വ്യത്യസ്ത തരത്തിലുള്ള പൂക്കൾ ഉണ്ട്. പലവർണ്ണങ്ങളിൽ നമുക്ക് കാണാൻ സാധിക്കും.......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ