ഇന്ന് നിങ്ങളെ ഞാൻ പരിചയപ്പെടുത്തുന്ന പുസ്തകം ശ്രീബാല കെ മേനോൻ എഴുതിയ ഒരു അനുഭവ കുറിപ്പാണ്. 19 കനാൽ റോഡ് എന്നാണ് ഈ രചനയുടെ പേര്. ചെന്നൈ നഗരത്തിൽ പെയിൻ ഗസ്റ്റ് ആയി ജീവിക്കാൻ ഇടവന്ന കാലയളവിൽ ഉണ്ടായ അനുഭവ മുഹൂർത്തങ്ങൾ നർമ്മം ചാലിച്ച വരച്ചിടുന്ന കുറിപ്പുകളാണ് ഇത്. ഇതിൽ വളരെ രസകരമായ ധാരാളം കഥാപാത്രങ്ങൾ ഉണ്ട്. ഈ രചന വായിക്കുന്ന ഓരോ നിമിഷവും നമ്മുടെ മുഖത്ത് പുഞ്ചിരി വിടരാറുണ്ട്. വളരെയധികം സങ്കടകരമായി ഇരിക്കുന്ന അവസരങ്ങളിൽ നിങ്ങൾ ഈ രചന വായിക്കുകയാണെങ്കിൽ നിങ്ങളെ ഒരുപാട് ചിരിപ്പിക്കും, ചിന്തിപ്പിക്കും. ഇതിൽ വളരെ രസകരമായ കഥാപാത്രങ്ങൾ ധാരാളമുണ്ട്. രജനീകാന്ത് ആയി ജീവിക്കുന്ന മുത്തു, നാണയം തേടുന്ന മാരിമുത്തു, ആനന്ദം എന്ന പേരുമായി ആനന്ദം ഇല്ലാതെ ജീവിക്കുന്ന ആനന്ദം തുടങ്ങിയവർ ഈ രചനയിലെ കഥാപാത്രങ്ങളാണ്. വളരെ മനോഹരമായാണ് ശ്രീബാല കെ മേനോൻ ഈ രചന എഴുതിയിരിക്കുന്നത്. വളരെ ലളിതമായ ശൈലി കൊണ്ടും വളരെ രസകരമായ അനുഭവങ്ങൾ കൊണ്ടും ഈ രചന വേറിട്ടുനിൽക്കുന്നു. നിങ്ങൾക്ക് ഈ രചന എവിടെനിന്നെങ്കിലും ലഭിക്കുകയാണെങ്കിൽ തീർച്ചയായും വായിക്കാൻ ശ്രമിക്കുക. ഈ രചന എന്നെ ഒരുപാട് ചിരിപ്പിക്കാറുണ്ട്.
2021 ഓഗസ്റ്റ് 28, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
-
RTE ആക്ട് പ്രകാരവും NCTE മാർഗനിർദ്ദേശപ്രകാരവും കെ ടെറ്റ് എന്നത് ഒരു നിർബന്ധിത യോഗ്യതയായി വന്നിരിക്കു...
-
കേരളത്തിൽ ആദ്യത്തെ കെ ടെറ്റ് പരീക്ഷാ നോട്ടിഫിക്കേഷൻ ഇറങ്ങിയത് ജൂലൈ 2012 ൽ ആണ് .ആദ്യത്തെ കെ ടെറ്റ് പരീക്ഷ ...
-
ഇന്ന് വീട്ടിൽ നിന്നും കിട്ടിയ പച്ചക്കറിയാണ്. നല്ല ടേസ്റ്റ് ആണ് ഈ പച്ചക്കറികൾക്ക്. മായമില്ലാത്ത പച്ചക്കറികൾ കഴിക്കുന്നത് മനസ്സിനു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ