![]() |
| atham |
കൊറോണ എന്ന മഹാമാരി മൂലം ഈ വർഷത്തെ ഓണാഘോഷം മലയാളികൾക്ക് അന്യമായി. കുറച്ചുവർഷങ്ങളായി മലയാളികളുടെ ഓണം ആഘോഷിക്കുവാൻ അവർക്ക് സാധിക്കുന്നില്ല കാരണം ആ സമയം ആകുമ്പോഴേക്കും കൊറോണ, പ്രളയം, തുടങ്ങിയ മഹാമാരികൾ വന്നുകൊണ്ടിരിക്കുകയാണ്. സത്യം പറഞ്ഞാൽ കുറേവർഷങ്ങളായി മലയാളികളുടെ ആഘോഷങ്ങളെല്ലാം വളരെ കുറവാണ്. എന്നിരുന്നാലും വളരെ ചെറിയ തോതിൽ ആളുകൾ ഓണത്തെ വരവേൽക്കുന്നു. എന്നും മലയാളികളുടെ ഓർമ്മയിലുള്ളത് പണ്ടത്തെ ഓണം ആണ്. ഓണക്കളികളും ഓണപ്പാട്ടുകളും അത്തപ്പൂക്കളവും ഒക്കെയായി മലയാളികൾ ഓണത്തെ വരവേൽക്കുന്നു. ഓണത്തിന്റെ നാളുകൾ വരുമ്പോഴേക്കും ഓണത്തുമ്പികൾ പാറിപ്പറക്കാറുണ്ട്. തൊടികളിലും മറ്റും ധാരാളം മനോഹരമായ പൂക്കൾ വിടരുവാറുണ്ട്. വീടുകളിലെ ചെറിയ കുട്ടികൾ പൂക്കൾ പറിക്കുവാനായി ഗ്രാമത്തിന്റെ നാനാഭാഗത്തേക്കും സഞ്ചരിക്കാറുണ്ട്. വളരെ മനോഹരമായ കാഴ്ചകൾ ആയിരുന്നു അത്. കുട്ടികൾ കൂട്ടത്തോടെ മാങ്ങ പറിക്കുവാനും നെല്ലിക്ക പറിക്കുവാനും കൂട്ടത്തോടെ കളിക്കുവാനും പോകാറുണ്ട്. പണ്ടൊക്കെ എവിടെച്ചെന്നാലും ധാരാളം കുട്ടികൾ ഉണ്ടായിരുന്നു. അതുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ ഇന്നത്തെ കുട്ടികൾക്ക് കളിക്കുവാനുള്ള അവസരം വളരെ കുറവാണ്. ഓണത്തിന് തന്നെ നിരവധി കളികൾ ഉണ്ടാവാറുണ്ട്. തുമ്പിതുള്ളൽ, എറിപന്ത്, തുടങ്ങിയ രസകരങ്ങളായ കളികളാണ് ഓണത്തിന് കളിക്കാറുള്ളത്. കുട്ടികളുടെ ഈ കളി അതിമനോഹരമാണ്. കുട്ടികളോടൊപ്പം മുതിർന്നവരും ഈ കളികളിൽ പങ്കു ചേരാറുണ്ട്. ഓണം പലരും പല രീതിയിൽ ആഘോഷിക്കാറുണ്ട്. കേരളത്തിൽ തന്നെ വ്യത്യസ്തമായ രീതിയിലാണ് ഓണം ആഘോഷിച്ചു വരുന്നത്. തെക്കൻ കേരളത്തിൽ വേറൊരു ശൈലി, മധ്യകേരളത്തിൽ മറ്റൊരു ശൈലി, മലബാറിൽ മറ്റൊരു ശൈലി.
എന്തായിരുന്നാലും കഴിഞ്ഞ ഓണത്തിന്റെ മനോഹരമായ നിമിഷങ്ങൾ ഇനിയും ഉണ്ടാകട്ടെ എന്ന് കരുതുന്നു. എല്ലാ മലയാളികൾക്കും സ്നേഹത്തിന്റെയും കരുതലിന്റെയും ഓണാശംസകൾ നേരുന്നു..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ