2021 സെപ്റ്റംബർ 4, ശനിയാഴ്‌ച

അദ്ധ്യാപകദിനം

                                           
                  ന്ന് സെപ്റ്റംബർ 5 അധ്യാപക ദിനം. എന്നെ പഠിപ്പിച്ച  എന്റെ ഗുരുക്കന്മാരെ വളരെ സ്മരണയോടുകൂടി ഞാൻ ഓർക്കുന്നു. ഓരോ കുട്ടിയുടെ ജീവിതത്തിലും അവരെ കൈ പിടിച്ചു നടത്തുവാൻ ഒരു അധ്യാപകൻ ഉണ്ടാവും അധ്യാപകരുടെ കടമ വളരെ വലുതാണ്. ഓരോ ആളുകളുടെ ചിന്തകളിലൂടെയും ഒരു അധ്യാപകൻ എന്നും കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു. ഓരോ വ്യക്തികളുടെ ഉള്ളിലും അവനെ സ്വാധീനിച്ച ഒരു അധ്യാപകൻ ഉണ്ടായിരിക്കും. ഒരു അധ്യാപകൻ വിചാരിച്ചാൽ ഒരു കുട്ടിയെ വളർത്തുവാനും തളർത്തുവാനും സാധിക്കും. എന്റെ ജീവിതത്തിലെ ഒരു ഉദാഹരണം ഞാൻ പറയാം. ഞാൻ ക്ലാസിലെ ഒരു ആവറേജ് ആയ അല്ലെങ്കിൽ ആവറേജ് ലും താഴെയുള്ള ഒരു വിദ്യാർഥിയായിരുന്നു. ഒന്നുമുതൽ പത്തുവരെയുള്ള എന്റെ വിദ്യാർത്ഥി ജീവിതത്തിൽ ധാരാളം അധ്യാപകർ കടന്നു പോകുന്നുണ്ട് അതിൽ കുറച്ചു പേർ മാത്രമേ എന്നെ സ്വാധീനിച്ചിട്ടുള്ളൂ. അധ്യാപകരുടെ ഒരു നല്ല വാക്ക് കേൾക്കുവാനായി ഒരുപാട് കൊതിച്ചിട്ടുണ്ട്. എന്നാൽ എനിക്ക് സ്കൂളിൽ നിന്നും ലഭിച്ചിരുന്നില്ല. അങ്ങനെ കാലങ്ങൾ കടന്നുപോയി പത്താം ക്ലാസ് വിദ്യാഭ്യാസം കഴിഞ്ഞു. പുതിയ ഒരു സ്കൂളിലേക്ക് പ്രവേശനം നേടി. അവിടെ ധാരാളം അധ്യാപകർ ഉണ്ട്. ഞങ്ങൾ ധാരാളം കുട്ടികളുണ്ട് വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്നും വരുന്നവർ. പഴയ ഒരു വിദ്യാഭ്യാസ  രീതി നമുക്ക് കണ്ടു മനസ്സിലാക്കാം. ക്ലാസിലെ അധ്യാപകർ  സാധാരണയായി പഠിക്കുന്ന കുട്ടികളെ മാത്രം മുന്നിലേക്ക് ഇരുത്തുമായിരുന്നു . പത്താം ക്ലാസ്സ് വരെ ഞാൻ അങ്ങനെ ആയിരുന്നു ഏറ്റവും പുറകിലത്തെ ബെഞ്ചിൽ ഒട്ടും പഠിക്കാത്ത അല്ലെങ്കിൽ പഠിക്കാൻ അറിയാത്ത കുട്ടികളോടൊപ്പം ഇരിക്കുമായിരുന്നു. പക്ഷേ അവിടെ വളരെയധികം സമാധാനം ലഭിച്ചിരുന്നു. പഠിക്കുന്ന കുട്ടികളെ അധ്യാപകർ അഭിനന്ദിക്കുമ്പോൾ ഞങ്ങളെ അന്യഗ്രഹജീവികളെ പോലെയായിരുന്നു പരിഗണിച്ചിരുന്നത്. അങ്ങനെയും ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഈ ഒരു പുതിയ സ്കൂളിലെത്തിയപ്പോൾ ഞങ്ങളെ എല്ലാവരെയും റൊട്ടേഷൻ ചെയ്തിരുത്താൻ തുടങ്ങി. അങ്ങനെ ഞങ്ങൾ ക്ലാസ്സിൽ വളരെ വലിയ സ്വാതന്ത്ര്യം അനുഭവപ്പെട്ടു. എല്ലാ മേഖലകളിൽ നിന്നും വരുന്ന കുട്ടികളുമായും സഹകരിക്കുവാനും സംസാരിക്കുവാനും ഇടപഴകാനും ആശയങ്ങൾ കൈമാറുവാനും ഒക്കെ സാധിച്ചു. പഠിക്കുന്നവർ പഠിക്കാത്തവർ എന്നുള്ള ഒരു താരതമ്യം പാടെ ഒഴിവായി. പഠിക്കുന്ന കുട്ടികൾ പഠിക്കാത്ത കുട്ടികളെ സഹായിക്കാൻ തുടങ്ങി പരസ്പരം സഹകരിക്കുവാനും പറഞ്ഞു കൊടുക്കുവാനുള്ള മനോഭാവം വളരുവാനും തുടങ്ങി. എന്റെ പത്താംക്ലാസിലെ മാർക്കുകൾ എല്ലാം വളരെ കുറവാണ്. ഞാനന്ന് തീരുമാനിച്ചിരുന്നു എനിക്കൊന്നും ഒരിക്കലും പഠിക്കുവാൻ സാധിക്കില്ല എന്ന്. അങ്ങനെയിരിക്കെ ഒരു ദിവസം എന്റെ ക്ലാസിലേക്ക് രസതന്ത്രം പഠിപ്പിക്കുന്ന അധ്യാപകൻ വന്നു. പുതിയ പുതിയ ഓരോ വിഷയങ്ങൾ പഠിപ്പിക്കുവാൻ തുടങ്ങി. ക്ലാസ്സുകൾ വളരെ രസകരമായിരുന്നു എങ്കിലും എങ്ങനെ പഠിക്കണം എങ്ങനെ  മനസ്സിലാക്കണം എന്നുള്ള ഒരു ഗ്രാഹ്യം ഉണ്ടായിരുന്നില്ല. എല്ലാദിവസവും ക്ലാസ് കഴിഞ്ഞതിനുശേഷം അടുത്തദിവസം പഠിപ്പിച്ച വിഷയങ്ങളെക്കുറിച്ച് ചോദ്യം ചോദിക്കുകയാണ് അദ്ധ്യാപകന്റെ രീതി. അങ്ങനെ ഒരു ദിവസം സാർ എന്നോട് ചോദ്യം ചോദിച്ചു. എനിക്ക് ഉത്തരം പറയുന്നതിനിടയിൽ മറന്നുപോകുന്ന ഒരു സ്വഭാവമുണ്ട്. ഞാൻ എനിക്ക് പറയാവുന്ന രീതിയിൽ പരമാവധി ഉത്തരം പറയാൻ ശ്രമിച്ചു. സാർ അവിടെ തന്നെ നിന്നു. എനിക്ക് ഉത്തരം പറയുവാനുള്ള എല്ലാവിധ സമാധാനവും സാർ നൽകി. അങ്ങനെ ഞാൻ ഒരു വിധം ഉത്തരം പറഞ്ഞു. പെട്ടെന്നുതന്നെ അധ്യാപകന് തോളത്തു തട്ടി എന്നിട്ട് പറഞ്ഞു വെരി ഗുഡ്..................... ഇരിക്കൂ എന്ന് പറഞ്ഞു. ഞാൻ പെട്ടെന്ന് ചുറ്റും ഒന്ന് തിരിഞ്ഞു നോക്കി. കാരണം എനിക്ക് തന്നെ വിശ്വാസം വരുന്നില്ല ഉത്തരം ഞാൻ തന്നെയാണോ പറഞ്ഞത് എന്ന്? എന്റെ കയ്യിലെ രോമങ്ങൾ ഒക്കെ എഴുന്നേറ്റുനിന്നു . പിന്നീടങ്ങോട്ട് എനിക്ക് പഠിക്കുവാനുള്ള ഒരു ആഗ്രഹം വളർന്നു. വലിയ മിടുക്കനായ ഒരു സ്റ്റുഡന്റ് ആവാൻ എനിക്ക് സാധിക്കില്ല എന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. അങ്ങനെ ഒരു മീഡിയം ലവലിൻ എനിക്ക് പ്ലസ് ടു പാസാവാൻ സാധിച്ചു. അന്ന് ഞാൻ മനസ്സിൽ കുറിച്ചിട്ടു ഒരു അദ്ധ്യാപകൻ വിചാരിച്ചാൽ ഒരു കുട്ടിയെ വളർത്തുവാനും ളർത്തുവാനും സാധിക്കുമെന്ന്. എന്റെ ജീവിതത്തിൽ ഒന്നു മുതൽ പ്ലസ് ടു വരെ കിട്ടിയ വിദ്യാഭ്യാസത്തിൽ എനിക്ക് ഏറ്റവും കൂടുതൽ പ്രയോജനം നൽകിയത് പ്ലസ് വൺ പ്ലസ് ടു ക്ലാസ്സുകളിലെ വിദ്യാഭ്യാസമായിരുന്നു. ഞാൻ വളരെ ഉൾവലിഞ്ഞ ജീവിക്കുന്ന ഒരു പ്രകൃതക്കാരനായിരുന്നു. എന്നാൽ എന്റെ ഈ രണ്ടു വർഷത്തെ പഠനം എന്നെ വളരെയധികം സ്വാധീനിച്ചു. ജീവിതത്തിൽ എങ്ങനെയെങ്കിലുംനല്ല ഒരു ജോലിക്ക് കയറണമെന്നും നല്ല ഒരു വ്യക്തിയായി മാറണമെന്നും. എന്നെ പഠിപ്പിച്ചു തന്നത് ആ ഒരു വിദ്യാലയമാണ്. ആ സ്കൂളിലെ ഓരോ അധ്യാപകരും കുട്ടികളെ നന്മയിലേക്കും ജീവിതത്തിന്റെ ഏറ്റവും വലിയ സാധ്യതകളിലേക്ക് എത്തിക്കുവാൻ എല്ലാവിധ ഗൈഡൻസ് കളും നൽകുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ മോട്ടിവേഷൻ ക്ലാസുകത കേൾക്കുന്നത്. മഹാന്മാരുടെ കഥകളും ചരിത്രവും വിജയികളുടെ ചിന്തകളും അനുഭവ പാഠവവും എല്ലാം എനിക്ക്  സ്കൂളിൽ  നിന്നും ലഭിച്ചു.... പിന്നീട് എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത്എന്റെ സ്കൂളിൽ നിന്ന് കിട്ടിയ എന്റെ അദ്ധ്യാപകരിൽ നിന്ന് കിട്ടിയ ഊർജ്ജം നിറഞ്ഞ വാക്കുകൾ ആയിരുന്നു. ഇന്നും അധ്യാപകർ ഞങ്ങൾക്ക് വേണ്ടുന്ന നിർദേശങ്ങൾ നൽകാറുണ്ട്. ഇന്ന് ഞാനും ഒരു അധ്യാപകനാണ്. എന്റെ ജീവിതത്തിലെ ഇത്രയുംകാലം ഉണ്ടായ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് എനിക്കിന്ന് കുട്ടികളോട് സംവദിക്കാൻ സാധിക്കുന്നത്.........
 എല്ലാവർക്കും നന്മ നിറഞ്ഞ ഒരു അധ്യാപക ദിനം ആശംസിക്കുന്നു.........

2 അഭിപ്രായങ്ങൾ:

  1. അദ്ധ്യാപകർ നല്കുന്ന മാർഗത്തിലൂടെ സഞ്ചരിക്കുന്നവർ എന്നും നല്ല മനുഷ്യരായി നില നിൽക്കുന്നു. ജീവിതാനുഭവങ്ങൾ എന്നും ഹൃദ്യമായിരിക്കട്ടെ. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ