സ്കൂളിൽ പഠിക്കുന്ന കാലത്ത് ലഡുവും ജിലേബിയും കഴിക്കുവാൻ വളരെ ഇഷ്ടമായിരുന്നു. ചെറിയ കുട്ടികൾ ആയിരിക്കുമ്പോൾ മധുരത്തോട് എപ്പോഴും പ്രിയമായിരിക്കും. അവർക്ക് എപ്പോഴും മധുരം പുളി തുടങ്ങിയ കാര്യങ്ങളോട് ആയിരിക്കും കൂടുതൽ താല്പര്യം. എന്റെ കുടുംബ വീടിന്റെ മുൻവശത്തായി ആകാശം തൊട്ടു നിൽക്കുന്ന ഒരു വലിയ പുളിമരം ഉണ്ടായിരുന്നു. അതിൽ നിറയെ പുളി പിടിച്ചുനിൽക്കും. അത് കാണുന്നത് തന്നെ വളരെ സന്തോഷമായിരുന്നു. സ്കൂളിന് അവധി വരുന്ന സമയം ഈ പുളി മരത്തിന്റെ താഴെയായിരുന്നു താമസം. മരത്തിൽ ഊഞ്ഞാലുകെട്ടുക, ആടുക പാടുക കളിക്കുക തുടങ്ങിയവയൊക്കെ. രാവിലെ മുതൽ രാത്രി വരെയും പുളി തിന്നുക എന്നതായിരുന്നു പ്രധാനപ്പെട്ട ഹോബി. അതിനോടൊപ്പം തന്നെ മധുരപലഹാരങ്ങളും ലഡു ജിലേബിയും ആയിരുന്നു ഏറെ ഇഷ്ടം. എത്ര കഴിച്ചാലും മതിവരില്ലായിരുന്നു. അവസാനം ലക്ഷ്യം തന്നെ അതായിരുന്നു. ജോലി കിട്ടിയതിനുശേഷം വയറുനിറച്ച് ലഡുവും ജിലേബിയും കഴിക്കുക എന്നതായിരുന്നു ചെറുപ്പത്തിലെ ഏറ്റവും വലിയ ലക്ഷ്യം. ആ ലക്ഷ്യത്തിന് മാറ്റം ഒന്നുമില്ല. ഇപ്പോഴും ലഡുവും ജിലേബിയും കഴിക്കുമ്പോൾ ചുറ്റുമുള്ളവർ പറയും എന്തിനാ ഇങ്ങനെ കഴിക്കുന്നത് മധുരമല്ലേ എന്ന്. അവർക്കറിയില്ലല്ലോ ഇത് ചെറുപ്പത്തിലേയുള്ള ജീവിതലക്ഷ്യങ്ങളിൽ ഒന്നാണെന്ന്.
2023 ജനുവരി 2, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
-
RTE ആക്ട് പ്രകാരവും NCTE മാർഗനിർദ്ദേശപ്രകാരവും കെ ടെറ്റ് എന്നത് ഒരു നിർബന്ധിത യോഗ്യതയായി വന്നിരിക്കു...
-
കേരളത്തിൽ ആദ്യത്തെ കെ ടെറ്റ് പരീക്ഷാ നോട്ടിഫിക്കേഷൻ ഇറങ്ങിയത് ജൂലൈ 2012 ൽ ആണ് .ആദ്യത്തെ കെ ടെറ്റ് പരീക്ഷ ...
-
ഇന്ന് വീട്ടിൽ നിന്നും കിട്ടിയ പച്ചക്കറിയാണ്. നല്ല ടേസ്റ്റ് ആണ് ഈ പച്ചക്കറികൾക്ക്. മായമില്ലാത്ത പച്ചക്കറികൾ കഴിക്കുന്നത് മനസ്സിനു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ