2022 ഒക്‌ടോബർ 30, ഞായറാഴ്‌ച

ബ്ലോഗ് എഴുത്തു്

 ഫേസ്ബുക്കും ട്വിറ്ററും ഉൾപ്പെടെ എല്ലാ സോഷ്യൽ മീഡിയയും ആളുകൾ ഉപയോഗിക്കുന്നുണ്ട് . വളരെ കുറച്ചു ആളുകൾ മാത്രം ഇന്നും ബ്ലോഗ് എഴുത്തിൽ തുടരുന്നുണ്ട് . ചിലപ്പോൾ ആരും വായിച്ചെന്നും വരില്ല. എന്നിരുന്നാലും ആ ഒരു പോസ്റ്റ് പബ്ലിഷ് ചെയ്യുമ്പോൾ മനസ്സിന് വല്ലാത്തൊരു തണുപ്പാണ് . എന്നെ എഴുതുവാൻ പ്രേരിപ്പിച്ച ഒരു മീഡിയയാണ് ബ്ലോഗർ . നിരവധി ബ്ലോഗുകൾ സെർച്ച് ചെയ്തുനോക്കുവാറുണ്ട് . വ്യത്യസ്തമായ അനുഭവങ്ങൾ ,യാത്രകൾ ,ചിത്രങ്ങൾ, അത്ഭുതങ്ങൾ ,അറിവുകൾ എല്ലാംകൊണ്ടും നിറഞ്ഞുകവിഞ്ഞുനിൽക്കുന്ന ഒരു സോഷ്യൽ മീഡിയ ആണ് ബ്ലോഗർ . പക്ഷെ ഇന്നത്തെകാലത്തു ബ്ലോഗർ നെ എല്ലാവരും മറന്നിരിക്കുന്നു . പക്ഷെ ഇന്നും നമ്മൾ ഗൂഗിളിൽ തിരയുമ്പോൾ ആദ്യം ഓടിയെത്തുന്നത് ബ്ലോഗർ തന്നെയാണ് .

3 അഭിപ്രായങ്ങൾ:

  1. വളരെ ശരിയാണ്. ആരും വരുവാന്‍ ഇല്ലെങ്കിലും എന്തെങ്കിലും എഴുതിയാല്‍ ആദ്യം ബ്ലോഗില്‍ പോസ്റ്റ് ചെയ്യാൻ ആണ് തോന്നുക. ബ്ലോഗ് തുടരുക.. ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
  2. ശരിയാണ്. 2006 മുതൽ ബ്ലോഗിംഗ് ചെയ്യുന്ന ഞാൻ, വായനക്കാർ കുറവാണെങ്കിലും ഇന്നും ഇവിടെ സജീവമാണ്. ആരെങ്കിലും എന്നെങ്കിലും വരും എന്ന പ്രതീക്ഷയോടെ ആ കുറിപ്പുകൾ കാത്തിരിക്കുന്നു.എഴുത്ത് തുടരുക.

    മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ