2022 ഫെബ്രുവരി 1, ചൊവ്വാഴ്ച

മുഗു

കാസറഗോഡ് മുണ്ടിയതടുക്കയിലാണ് ആദ്യമായി ജോലി ലഭിക്കുന്നത് അച്ഛനോടൊപ്പം ജി. ജെ. ബി. എസ് മുഗുവിലേക്ക് ആദ്യമായി എത്തുന്നത്. കാസറഗോഡ്‌നിന്നും ഒരുപാട് ദൂരമുണ്ട്. നിരവധി ഗ്രാമങ്ങൾ പിന്നിട്ടുകൊണ്ടായിരുന്നു അവിടേക്കുള്ള ബസ് ഓടിയിരുന്നത്. ആലപ്പുഴയുടെ പച്ചപ്പോ കൂടുതൽ മനോഹാരിതയോ അവിടെയുള്ള പ്രദേശങ്ങളിൽ കാണുവാൻ സാധിക്കുകയില്ല പക്ഷെ തരിശായി കിടക്കുന്ന ദീർഘമായ ദൂരത്തിൽ നീണ്ടുകിടക്കുന്ന പ്രകൃതിയുടെ കരിങ്കല്ലുകൾ പാകിയ ആ പ്രദേശത്തിന് ഒരു പ്രത്യേക സൗന്ദര്യമാണ്. ജി. ജെ. ബി. എസ് മുഗുവിൽ ജോയിൻ ചെയ്യുമ്പോൾ അവിടുത്തെ ഹെഡ് മാസ്റ്റർ ഷീല ടീച്ചർ ആയിരുന്നു. പ്രമോദ് മാസ്റ്റർ, ശ്രീലേഷ് മാസ്റ്റർ തുടങ്ങിയ അധ്യാപകരും അന്ന് അവിടെയുണ്ടായിരുന്നു. മുണ്ടിയത്തടുക്കവരെയാണ് ബസ് സർവീസ് ഉള്ളത് അവിടെനിന്നും സ്കൂളിലേക്ക് നടക്കണം. ഒരു കുന്നിറങ്ങി താഴേക്ക്‌ വരണം. മൊട്ടക്കുന്നിനരികിലൂടെ ഒരു ചെറിയ റോഡ് കാണാം ആ റോഡ് ഒരു കാടുനിറഞ്ഞ പ്രദേശത്തുകൂടി കടന്ന് നേരെ സ്കൂളിലേക്കാണ് എത്തുന്നത്.

ഓട് പാകിയ ഒരു കെട്ടിടം. ഒരുപാട് പഴക്കം സ്കൂളിന് ഉണ്ടെങ്കിലും വളരെ വൃത്തിയോടുകൂടി സ്കൂൾ കെട്ടിടം സംരക്ഷിച്ചിരിക്കുന്നു. സ്കൂളിന് തൊട്ടടുത്തായി ഒരു മാവുണ്ട്. ഞാൻ സ്കൂളിലേക്ക് എത്തുമ്പോൾ ആ മാവ് പൂത്തുനിൽക്കുകയായിരുന്നു. സ്കൂളിന്റെ മുൻവശത്തായി നിറയേ പപ്പായ വളർന്നുനിൽപ്പുണ്ട്. ചില സമയങ്ങളിൽ ഉച്ചക്ക് ഭക്ഷണത്തിനോടൊപ്പം പപ്പായ വച്ച് കറിയുണ്ടാക്കാറുണ്ട്. അവിടെ ഭക്ഷണം വയ്ക്കുന്ന സ്ത്രീയുടെ പേര് എനിക്ക് കൃത്യമായി അറിയില്ല. അക്കൻ എന്നാണ് എല്ലാവരും വിളിക്കുന്നത്‌. വളരെ മനോഹരമായി ഭക്ഷണം പാചകം ചെയ്യും. വളരെ കുറച്ച് കുട്ടികൾ മാത്രമാണ് ഈ സ്കൂളിൽ പഠിക്കുന്നത്. നാട്ടുകാർ വളരെ നല്ല രീതിയിൽ സ്കൂളിനെ സപ്പോർട്ട് ചെയ്യാറുണ്ട്. ഇവിടെ preprimary ക്ലാസ്സും ഉണ്ട്. അന്ന് അവിടെ kg ക്ലാസ്സുകളിൽ പഠിപ്പിച്ചിരുന്നത് ശ്വേത ടീച്ചർ ആയിരുന്നു.
ഞങ്ങൾ അധ്യാപകരെല്ലാവരും കൂടി ഒരുമിച്ച് അവിടെ കൃഷിയൊക്കെ ചെയ്തിരുന്നു ചീരയും വെണ്ടയും ഒക്കെ വളരെ രസകരമായിരുന്നു കുറച്ചുനാളത്തെ അവിടെയുള്ള ജീവിതം. ആ സ്കൂളിലെ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു പ്രമോദ് മാസ്റ്റർ. വളരെ കുറച്ച് നാളത്തെ പരിചയം കൊണ്ട് ഞങ്ങൾ വളരെ അടുത്തു.
GJBS MUGU


പറഞ്ഞു വന്നപ്പോൾ ഞങ്ങൾ രണ്ടുപേരും Dr A. P. J Abdul kalaminte ആരാധകരാണ്. എന്നേക്കളൊരുപക്ഷെ കലാമിനെ സ്നേഹിക്കുന്ന ഒരു നിഷ്‌ക്കളങ്കനായ അധ്യാപകൻ. ആളൊരു രസികൻ കൂടിയാണ്. അദ്ദേഹം കാണാത്ത സിനിമകൾ ഇല്ലെയെന്നുതന്നെ പറയാം. ഞങ്ങളുടെ പൊതുവെയുള്ള ഒരു സ്വഭാവമാണ് സിനിമാ ഡയലോഗ്കൾ പരസ്പരം പറഞ്ഞ് ആസ്വദിക്കുക.കൂടുതലും പഴയ സിനിമകൾ ആയിരുന്നു ഞങ്ങൾക്ക് താൽപ്പര്യം. മാത്രവുമല്ല അദ്ദേഹം വളരെ മനോഹരമായി പാടാറുണ്ട്. മയാമജ്ഞലിൽ എന്ന് തുടങ്ങുന്ന ഗാനം അതിമനോഹരമായി അദ്ദേഹം പാടും. അങ്ങനെ ഞാൻ അദ്ദേഹത്തിന്റെ പാട്ടുകളുടെ ആരാധകനായിമാറി. തിരിച്ച് നാട്ടിലെത്തുമ്പോഴും അദ്ദേഹത്തെ വിളിച്ച് പാട്ട് പാടിക്കുക എന്റെയൊരു ശീലമായി മാറി. അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകൾ വ്യത്യസ്തമാണ്. അദ്ദേഹം എല്ലാ ദിവസവും മഹാന്മാരുടെ ചിന്തകൾ നോട്ടീസ് ബോർഡിൽ തൂക്കിയിടാറുണ്ട്. ചിന്തകൾ ധാരാളമായി കുട്ടികൾ വായിക്കുകയും അത് നോട്ട് ബുക്കിൽ എഴുതിക്കൊണ്ട് പോകാറുമുണ്ട്. അത് കാണുമ്പോൾ എനിക്ക് വളരെ സന്തോഷമാകാറുണ്ട്.


അന്ന് എനിക്ക് പഠിപ്പിക്കാൻ സാധിച്ച കുറച്ച് കുട്ടികളെ ഞാൻ ഇന്നും ഓർക്കുന്നു. അവർ ഇപ്പോൾ വളർന്നു വലുതായിട്ടുണ്ടാവും. എന്നെങ്കിലും ഒരിക്കൽ എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കുന്നു..
ഗൂഗിൾ ൽ ചെന്ന് മുഗുവിലെ മുത്തുകൾ എന്ന് ടൈപ്പ് ചെയ്താൽ കൂടുതലായും സ്കൂളിനെക്കുറിച്ചറിയാം. മുഗു എന്നെ സംബന്ധിച്ച് വളരെ വ്യത്യസ്തമായ അനുഭവങ്ങൾ നൽകിയ സ്കൂളാണ് 














5 അഭിപ്രായങ്ങൾ:

നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ