വർഷങ്ങൾക്ക് മുൻപ് ഒരു യാത്രയിൽ തൃശൂർ ൽ നിന്നും നാട്ടിലേക്ക് പോകുകയായിരുന്നു. എറണാകുളത്തേക്കുള്ള ബസ് ആയിരുന്നു അന്ന് ലഭിച്ചിരുന്നത്. ദീർഘനേരത്തെ യാത്രയ്ക്ക് ശേഷം ബസ് എറണാകുളം ബസ് സ്റ്റാൻഡിൽ എത്തി. രാവിലത്തെ യാത്രയിൽ വളരെ ക്ഷീണിതനായിരുന്നു. നേരത്തെ റൂമിൽ നിന്നും ഇറങ്ങിയതിനാൽ ഭക്ഷണം കഴിക്കുവാൻ സാധിച്ചിരുന്നില്ല. എറണാകുളം എത്തിയപ്പോഴാണ് ഞാൻ മനസ്സിലാകുന്നത് എന്തോ കാരണംകൊണ്ട് ഹർത്താലാണ്. ബസ് കൾ ഒന്നുംതന്നെയില്ല. എല്ലാ സ്ഥലങ്ങളും കടകളും പൂട്ടിയിരിക്കുന്നു. കുടിക്കാൻ ഒരുതുള്ളി വെള്ളംപോലുമില്ല. ഞാൻ ksrtc സ്റ്റാൻഡിൽ ഒരു ചെറിയ കസേരയിൽ ഇരുന്നു. വിശപ്പ് കാരണം കണ്ണ് കാണാൻ സാധിക്കാതെയായി. ബസ് സ്റ്റാൻഡിന്റെ അകത്തു ഒരു കടയുടെ ഷട്ടർ തുറന്നു. ഞാൻ പതുക്കെ അങ്ങോട്ടേക്ക് പോയി. ആ ഒരു കടയിൽ ഒരു കുല ഏത്തപ്പഴം തൂക്കിയിട്ടിരിക്കുന്നു. ഞാൻ വില ചോദിച്ചു. ഒരു ഏത്തപ്പഴത്തിന് അറുപതു രൂപ. വേറെ നിവർത്തിയില്ലാതെ വാങ്ങാനൊരുങ്ങിയപ്പോഴേക്കും മറ്റാരോ വന്നു അതുമുഴുവൻ കൊണ്ടുപോയിരുന്നു. എന്തുചെയ്യണമെന്നറിയാതെ വീണ്ടും കസേരയിൽ ഇരിപ്പുറപ്പിച്ചു. അങ്ങനെയിരിക്കെ ഞാൻ ദൂരേക്ക് നോക്കി. ബസ് സ്റ്റാൻഡിന്റെ അടുത്തുള്ള ഒരു ചെറിയ പാലത്തിൽ ഒരു 19 വയസ് തോന്നിപ്പിക്കുന്ന ഒരാൾ നിൽക്കുന്നു. ഞാൻ പതുക്കെ അങ്ങോട്ടേക്ക് നടന്നു. എന്നെ കണ്ടുകൊണ്ടു ചെറിയ പുഞ്ചിരിയോടെ എന്റെ അടുത്തേക്ക് വന്നു. ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു. പറഞ്ഞുവന്നപ്പോൾ എന്റെ നാടിന്റെ അടുത്തുള്ള ഒരു ദേശക്കാരനാണ്. ഞങ്ങൾ ആദ്യമായാണ് പരസ്പരം കാണുന്നത്. ഏതോ ഒരു ഇന്റർവ്യൂ ന് വേണ്ടി എറണാകുളത്തു എത്തിയതാണ്. ഞങ്ങൾ പരസ്പരം സംസാരിച്ചിരുന്നു. പെട്ടന്ന് ഒരു തിരുവനന്തപുരം ബസ് സ്റ്റാൻഡിലേക്കു വന്നു ഞങ്ങൾ രണ്ടുപേരും ബസിലേക്കോടിക്കയറി സീറ്റ് പിടിച്ചു. അടുത്തടുത്ത സീറ്റിൽ ഇരുന്നു. എന്റെ കയ്യിൽ കുടിക്കാനൊന്നുമില്ല കഴിക്കക്നൊന്നുമില്ല വിശന്നു കുടൽ കരിയുന്നു. പെട്ടന്ന് എന്റെ കൂടെയുള്ള സുഹൃത്ത് അവന്റെ ബാഗ് തുറന്നു എന്നിട്ട് അവന്റെ കൈവശമുണ്ടായിരുന്ന ഒരു കേക്ക് രണ്ടു കഷ്ണങ്ങളാക്കി ഒരു പീസ് എനിക്ക് നേരെ നീട്ടി. അവൻ എന്നോട് പറഞ്ഞു ഇനിയും ഒരുപാട് യാത്ര ചെയ്യാനുള്ളതല്ലേ കഴുക്കു എന്ന്. ഞാൻ അവന്റെ കയ്യിൽ നിന്നും ആ കേക്ക് വാങ്ങിക്കഴിച്ചു. നല്ല വിശപ്പുള്ളതിനാലാവാം എനിക്ക് വളരെ രുചികരമായി തോന്നി. അതിനുശേഷം ക്ഷീണം കൊണ്ട് ഞാൻ ഉറങ്ങി. വൈകുന്നേരം ഞങ്ങൾ നാട്ടിൽ എത്തി.
ഞങ്ങൾ രണ്ടുപേരും ബൈ പറഞ്ഞു പിരിഞ്ഞു നമ്പർ വാങ്ങുകയും ചെയ്തു. അന്ന് ഞാൻ മനസ്സിലാക്കി. വയറുവിശന്നിരിക്കുന്ന എന്നെ മനസ്സിലാക്കി എന്റെ മുന്നിലേക്ക് ഭക്ഷണം നീട്ടാൻ കാണിച്ച ആ മനസ്സ്... അതാണ് നമുക്കെല്ലാവർക്കും വേണ്ടത്..ഞങ്ങൾ നാളുകൾക്കു ശേഷം വാട്സ്ആപ്പ് ൽ മെസ്സേജ് ചെയ്തിരുന്നു. ഇപ്പോൾ എന്റെ ഫോൺ മാറിയപ്പോൾ അവന്റെ നമ്പർ എന്റെകയ്യിൽ നിന്നും നഷ്ടമായി. എന്നെങ്കിലും കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കുന്നു.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ