മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്നത് വിദ്യാഭ്യാസത്തിലൂടെയാണ് . മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ സാധിക്കുകയുള്ളൂ . എല്ലാം മാറിക്കൊണ്ടിരിക്കുകയാണ് . മാറ്റമില്ലാത്തതായി ഒന്നുംതന്നെയില്ല . പണ്ട് സ്കൂളുകളിൽ പഠിപ്പിച്ചുകൊണ്ടിരുന്നത് ഒരു യൂണിറ്റായി ആയിരുന്നു . അതായത് Teacher Centered എഡ്യൂക്കേഷൻ . ഇത് പരമ്പരാഗതമായി ചെയ്തുവരുന്ന വിദ്യാഭ്യാസം . എന്നാൽ ഇന്ന് അത് Child Centered വിദ്യാഭ്യാസത്തിലേക്ക് എത്തിയിരിക്കുന്നു . ഒരു ക്ലാസ്സിൽ 45 കുട്ടികളുണ്ടെങ്കിൽ ആ 45 കുട്ടികളെയും 45 യൂണിറ്റുകളായി മാറ്റിക്കൊണ്ടുള്ള വിദ്യാഭ്യാസം . അതുതന്നെയാണ് ഏറ്റവും അനുയോജ്യമായ സിസ്റ്റം . ഓരോ കുട്ടികളിലും വ്യത്യസ്തമായ കഴിവുകളാണ് ഉറങ്ങിക്കിടക്കുന്നത് അവയെ പുറത്തുകൊണ്ടുവരുന്നതാണ് യെധാർത്ഥ വിദ്യാഭ്യാസത്തിന്റെ ലക്‌ഷ്യം . മാത്രവുമല്ല ഇന്ന് നിരവധി ആധുനിക ഉപകരണങ്ങൾ എത്തിയിരിക്കുന്നു . കേരളത്തെ സംബന്ധിച്ച് പറയുകയാണെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി ഓരോ ക്ലാസ്സുകളെയും മനോഹരമാക്കുന്നുണ്ട് . പാഠപുസ്തകങ്ങൾക്കും അപ്പുറമുള്ള അറിവുകളെ ശേഖരിക്കുന്നതിനാവശ്യമായ എല്ലാവിധ സജ്ജീകരണങ്ങളും ഇന്ന് govertnment സ്കൂളുകളിൽ ഉണ്ട് . കമ്പ്യൂട്ടർ , പ്രൊജക്ടർ , തുടങ്ങി നിരവധി ഉപകരണങ്ങൾ . ഇന്നത്തെ കുട്ടി പഠിക്കുകയാണെങ്കിൽ അത് സർക്കാർ സ്കൂളിൽ തന്നെ പഠിക്കണം
2022 നവംബർ 24, വ്യാഴാഴ്‌ച
വിദ്യാഭ്യാസം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
-
RTE ആക്ട് പ്രകാരവും NCTE മാർഗനിർദ്ദേശപ്രകാരവും കെ ടെറ്റ് എന്നത് ഒരു നിർബന്ധിത യോഗ്യതയായി വന്നിരിക്കു...
-
കേരളത്തിൽ ആദ്യത്തെ കെ ടെറ്റ് പരീക്ഷാ നോട്ടിഫിക്കേഷൻ ഇറങ്ങിയത് ജൂലൈ 2012 ൽ ആണ് .ആദ്യത്തെ കെ ടെറ്റ് പരീക്ഷ ...
-
ഇന്ന് വീട്ടിൽ നിന്നും കിട്ടിയ പച്ചക്കറിയാണ്. നല്ല ടേസ്റ്റ് ആണ് ഈ പച്ചക്കറികൾക്ക്. മായമില്ലാത്ത പച്ചക്കറികൾ കഴിക്കുന്നത് മനസ്സിനു...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ