2021 ഓഗസ്റ്റ് 26, വ്യാഴാഴ്‌ച

കൊറോണക്കാലം





എല്ലാ മനുഷ്യർക്കും പ്രയാസങ്ങൾ ഉണ്ടാക്കികൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത് . എല്ലാവരും സാമ്പത്തികമായും മാനസികമായും വളരെയധികം തളർന്നു നിൽക്കുന്ന ഒരു അവസ്ഥയിലാണ്. ഏറ്റവും വലിയ പ്രയാസം എന്നത് സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നില്ല എന്നുള്ളതാണ്. ഈയൊരു സാഹചര്യത്തിൽ അത് വളരെ പ്രയാസം ഉണ്ടാക്കുന്നതാണെന്ന്എല്ലാവർക്കുമറിയാം. കൈറ്റ് വിക്ടേഴ്സ് ലൂടെയാണ് ക്ലാസുകൾ നടന്നുവരുന്നത്. എല്ലാവരും വീട്ടിൽ ഇരിക്കുന്ന ഒരു സാഹചര്യം ഉണ്ടായപ്പോൾ ആളുകൾ പല പല മേഖലകളിലേക്ക് ഇറങ്ങിത്തിരിക്കാൻ ആരംഭിച്ചു. ഞാനും വീട്ടിൽ ഇരുന്നപ്പോൾ നിരവധി കാര്യങ്ങൾ പരീക്ഷിക്കുവാൻ തീരുമാനിച്ചു. അതിലൊന്നാണ് കൃഷി. ഒരുപാട് സ്ഥലം ഒന്നുമില്ല എങ്കിലും. ഉള്ള സ്ഥലത്ത് വളരെ ലളിതമായ രീതിയിൽ പച്ചക്കറികൃഷി ചെയ്യുവാൻ ആരംഭിച്ചു. എങ്ങനെ കൃഷി ചെയ്യാം എന്നതിനെക്കുറിച്ച് അറിയില്ല. എന്നിരുന്നാലും കൃഷി ചെയ്യുവാൻ ആരംഭിച്ചു. വിവരസാങ്കേതികവിദ്യ വളരെയധികം നമ്മളെ സഹായിക്കുന്നുണ്ട്. താഴെ ചിത്രത്തിൽ കാണുന്നതുപോലെ പയർ, ചീര തുടങ്ങിയ വീട്ടിൽ കൃഷി ചെയ്യാൻ സാധിക്കുന്ന  നിരവധി പച്ചക്കറികൾ ഞങ്ങൾ കൃഷിചെയ്ത് ഉണ്ടാക്കി.

ഒരുപാടൊന്നും ഇല്ലാ എങ്കിലും ഒരു വീടിന് വേണ്ടെന്ന് അത്യാവശ്യം പച്ചക്കറികൾ വീടിന്റെ മുറ്റത്തു നിന്നു തന്നെ നിർമ്മിച്ചെടുക്കാൻ സാധിച്ചു. അത് വളരെയധികം സന്തോഷം നൽകുന്ന ഒരു കാര്യം തന്നെയാണ്. ഇത്തരത്തിൽ എല്ലാവരുടെയും വീടുകളിലുംഇതുപോലെ പച്ചക്കറി കൃഷി ചെയ്യാൻ സാധിക്കുന്നതാണ്. അതിന് ശാസ്ത്രീയമായ വിജ്ഞാനം വേണമെന്ന് നിർബന്ധമില്ല. ഏതൊരാൾക്കും പരീക്ഷിക്കാവുന്നതാണ്. ഞാൻ ഗ്രോബാഗിൽ ആണ് കൂടുതലായും കൃഷി ചെയ്തത്. പച്ചക്കറികളുടെ കൂടുതൽ ചിത്രങ്ങൾ എനിക്ക് ശേഖരിക്കുവാൻ സാധിച്ചിട്ടില്ല.

ആദ്യം കരുതിയത് ഇത് വളർന്നുവരാൻ വളരെ പ്രയാസകരമാകുമെന്നായിരുന്നു. എന്നാൽ വളരെ ഭംഗിയായി തന്നെ വളർന്നു വലുതാവുകയും ഇതിൽ പയർ  പിടിക്കുകയും ചെയ്തു. അതുപോലെ തന്നെയാണു ചീരയും. പറമ്പിൽ ചീര നടുന്ന അതിനേക്കാൾ ഏറ്റവും നല്ലത് ഗ്രോ ബാഗിൽ നടന്നതാണ്. ഒരു നാല് പേരടങ്ങുന്ന ഒരു കുടുംബത്തിന് അത്യാവശ്യം വേണ്ടുന്ന ചീരക്കറിക്ക് ഒരു നാല് ഗ്രോബാഗ് തന്നെ മതിയാകും.

 ഞാൻ ഒരുപാട് ചീരകൃഷി ചെയ്തു. അത് വളരെ രസകരമായ ഒരു അനുഭവം ആയിരുന്നു. ധാരാളമാളുകൾ ഈയൊരു സാഹചര്യത്തിൽ കൃഷിയിലേക്ക് ഇറങ്ങിത്തിരിക്കുന്ന ഒരു കാഴ്ചയാണ് നമ്മൾ ഇപ്പോൾ കാണുന്നത്. ഒരുപാട് ആളുകൾക്ക് ധാരാളം സ്ഥലങ്ങളുണ്ട്. അവിടെയൊക്കെ വെറുതെ തരിശായി ഇടുന്ന അതിലും നല്ലത് ഇതുപോലെ ചെറിയതോതിൽ കൃഷികൾ ചെയ്യുക എന്നുള്ളതാണ്. നമുക്ക് വീടിനു വേണ്ടുന്ന അത്യാവശ്യത്തിനുള്ള പച്ചക്കറികൾ നമുക്ക് അവിടെനിന്നും ഉൽപാദിപ്പിക്കാൻ സാധിക്കുന്നതാണ്.
 സ്കൂളുകളിൽ കുട്ടികളെ കൃഷിയിലേക്ക് കൊണ്ടുവരണം എന്നാണ് എന്റെ ഒരു അഭിപ്രായം. ഇന്ന് എല്ലാ സ്കൂളുകളിലും ഇതുപോലെ ഒരു കൃഷിത്തോട്ടംവും ബയോഡൈവേഴ്സിറ്റി പാർക്കുകളും ഒക്കെയുണ്ട്. അത് കുട്ടികളുടെ ഒരു സമഗ്ര വികസനത്തിന് വേണ്ടിയാണ്. മാത്രവുമല്ല കുട്ടികൾ അതിൽ നിന്നും പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. വിഷമില്ലാത്ത പച്ചക്കറികൾ എല്ലാവർക്കും ലഭിക്കുവാൻ എല്ലാവരും സ്വന്തമായി കൃഷിയിലേക്ക് ഇറങ്ങണം എന്നാണ് എന്റെ അഭിപ്രായം. അത്യാവശ്യം വേണ്ടുന്ന പച്ചക്കറികളെല്ലാം നമ്മുടെ വീട്ടു പറമ്പുകളിൽ നിന്ന് നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ