2021 ഓഗസ്റ്റ് 24, ചൊവ്വാഴ്ച
ഓർമ്മകൾ
ഓർമ്മകൾ പലർക്കും വ്യത്യസ്തതരം അനുഭവങ്ങളാണ് നൽകുന്നത്. ചില ആളുകൾക്ക് സന്തോഷം നൽകുന്നു ചിലർക്ക് ദുഃഖങ്ങൾ നൽകുന്നു. എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഓർമ്മകൾ എന്റെ എൽപി സ്കൂളിൽ പഠിക്കുന്ന കാലഘട്ടത്തിലാണ്. എന്റെ സ്കൂളിന്റെ മുന്നിൽ വലിയ രണ്ട് മരങ്ങൾ ഉണ്ടായിരുന്നു ആ മരങ്ങളിൽ ധാരാളം പക്ഷികൾ ഉണ്ടായിരുന്നു. ആ മരത്തിൽ നിന്നും വീഴുന്ന ചെറിയ പഴങ്ങൾ ഉണ്ടായിരുന്നു. എല്ലാ കുട്ടികളും ഒഴിവുസമയം കിട്ടുമ്പോൾ ആ മരത്തിലേക്ക് കല്ലുകൾ എറിയുവാറുണ്ട്. മാത്രവുമല്ല സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന സമയങ്ങളിൽ അടുത്തുള്ള വീടുകളിൽ ഒക്കെ കയറി മാങ്ങ പറിക്കുകയും പുളി പറിക്കുകയും നെല്ലിക്ക പറക്കുകയും ഒക്കെ ചെയ്യാറുണ്ട്. എത്ര മനോഹരമായ ഓർമ്മകളാണ് കടന്നുപോയത്. ഇനി ആ മനോഹരമായ ഓർമ്മകൾ എന്നും ഓർമ്മകൾ മാത്രമാണ്. സ്കൂളിൽ നിന്നും വീട്ടിലേക്ക് പോകുന്ന ആ ഇടുങ്ങിയ വഴി ഇന്നും എന്റെ മനസ്സിൽ ഉണ്ട്. ആ വഴിയുടെ ഓരം ചേർന്ന് നടക്കാൻ എത്ര മനോഹരമായിരുന്നു. മഴപെയ്യുന്ന ദിവസങ്ങളിൽ കുടയും മാറ്റിപ്പിടിച്ച് മഴ നനയുമായിരുന്നു. അതൊക്കെ മനോഹരമായ ഓർമ്മകൾ ആണ്..... ഇപ്പോഴും ഞാൻ ഓർക്കാറുണ്ട് ആ മനോഹരമാർന്ന സ്കൂൾ ജീവിതം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
-
RTE ആക്ട് പ്രകാരവും NCTE മാർഗനിർദ്ദേശപ്രകാരവും കെ ടെറ്റ് എന്നത് ഒരു നിർബന്ധിത യോഗ്യതയായി വന്നിരിക്കു...
-
കേരളത്തിൽ ആദ്യത്തെ കെ ടെറ്റ് പരീക്ഷാ നോട്ടിഫിക്കേഷൻ ഇറങ്ങിയത് ജൂലൈ 2012 ൽ ആണ് .ആദ്യത്തെ കെ ടെറ്റ് പരീക്ഷ ...
-
ഇന്ന് വീട്ടിൽ നിന്നും കിട്ടിയ പച്ചക്കറിയാണ്. നല്ല ടേസ്റ്റ് ആണ് ഈ പച്ചക്കറികൾക്ക്. മായമില്ലാത്ത പച്ചക്കറികൾ കഴിക്കുന്നത് മനസ്സിനു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ