കഥകൾ കേൾക്കാം
നമ്മളെല്ലാവരും കഥകൾ കേൾക്കാനിഷ്ടപ്പെടുന്നവരാണ്. ഇന്നത്തെക്കാലത്തു നമ്മുടെ വായന കുറഞ്ഞുകൊണ്ടിരിക്കുന്നതായി നാം കണ്ടുവരുന്നുണ്ട്. വായനയുടെ ലോകത്തേക്ക് നമ്മൾ ഇന്ന് എത്തിനോക്കാറുംകുടിയില്ല. പകരം നമ്മുടെ ഡിജിറ്റൽ മാധ്യമങ്ങളായ ബ്ലോഗ്, ട്വിറ്റെർ ഫേസ്ബുക് എന്നിവയാണ് നമ്മൾ ഇപ്പോൾ വായനയ്ക്കായി സന്ദർശിക്കുന്ന പപ്ലാറ്റ്‌ഫോമുകൾ. ഇതിൽ ബ്ലോഗുകൾ ഒരുപാട് വിജ്ഞാനത്തെ നമ്മുടെ വിരൽത്തുമ്പിൽ കൊണ്ടെത്തിക്കാറുണ്ട്. ഞാൻ കൂടുതൽ പറഞ്ഞ് വിഷയം മാറ്റുന്നില്ല. പണ്ട് കാലത്ത് മുത്തശ്ശിമാർ നമുക്ക് കഥകൾ പറഞ്ഞുതരുമായിരുന്നു.അത്തരം കഥകളിലൂടെ നമ്മൾ സഞ്ചരിക്കുമായിരുന്നു. ഒരു പ്രത്യേക സുഖം നമ്മുടെ മനസ്സിൽ അനുഭവപ്പെടുമായിരുന്നു. ഒപ്പം നമ്മുടെ ചിന്താശേഷിയും വിഷ്വലൈസഷൻ പവർ ഉം വർധിക്കുമായിരുന്നു. എന്നാൽ നമ്മൾ ഇന്ന് കഥകൾ കേൾക്കുന്നത് കുറഞ്ഞു. പകരം നമ്മൾ ഇപ്പോൾ കാണുകയാണ്. ഇങ്ങനെ കഥകൾ കേൾക്കാൻ നമ്മളെ സഹായിക്കുന്ന ഒരു അപ്ലിക്കേഷനാണ് ഞാൻ നിങ്ങളെ പരിചയപ്പെടുത്തുന്നത് പ്രതിലിപി എഫ് എം
ഈ അപ്ലിക്കേഷൻ ഉപയോഗിക്കുന്നതിലൂടെ ധാരാളം ആളുകൾ എഴുതിയ രചനകൾ നമുക്ക് കേൾക്കാൻ സാധിക്കും.
നിങ്ങൾ ഉപയോഗിച്ച് നോക്കു... കഥകളിലൂടെ യാത്ര ചെയ്യൂ.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ