2021 ഏപ്രിൽ 24, ശനിയാഴ്‌ച

വേദന

വേദനിക്കുന്ന മനസ്സുകൾക്ക് എന്നാണൊരു മോചനം. എന്തിനുവേണ്ടിയാണവർ വേദനിക്കുന്നത്. വേദന എന്ന പ്രതിഭാസത്തെ അറിവില്ലായ്മയാണെന്ന് പറയുന്നുണ്ടെങ്കിലും ചിലപ്പോൾ അത് മനഃപൂർവം ഉണ്ടാക്കുന്നു. ചിലയാളുകൾക്ക് വേദനിക്കുന്നത് വളരെ ഇഷ്ട്ടമാണ് കാരണം വേദനിക്കുമ്പോഴാണ് അയാളുടെ ഉള്ളിലെ അയാളെ അയാൾ തിരിച്ചറിയുന്നത്.
ചില വേദനകൾ റോസാചെടിപോലാണ്. നിറയേ മുള്ളുകളാണ്. എവിടേക്ക് തിരിഞ്ഞാലും അവ കുത്തിനോവിച്ചുകൊണ്ടേയിരിക്കുന്നു. എന്നാൽ ആ മുള്ളുകളുള്ള ചെടിയിൽ വിരിയുന്ന പൂക്കളെകണ്ടാൽ ഇത്രയും മനോഹാരിത വേറൊന്നിനും ഇല്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ