ഈശ്വരൻ എന്തുകൊണ്ടാണ് ഒരു വ്യക്തിയുടെ ജീവിതത്തിൽ പ്രയാസങ്ങൾ നൽകുന്നത്. അതിൻറെ ഉത്തരം എനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഒരു വ്യക്തിയുടെ ജീവിതത്തിൽ നല്ല അനുഭവങ്ങളും ഉണ്ടാവും മോശം അനുഭവങ്ങളും ഉണ്ടാകും. നമ്മൾക്ക് എത്രമാത്രം നമ്മളുടെ ഇമോഷനെ നിയന്ത്രിക്കുവാൻ സാധിക്കും? അറിയില്ല.. നമ്മൾ സാഹചര്യം മാറുന്നതിനനുസരിച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ചില വ്യക്തികളോട് അകാരണമായി നമ്മൾ ദേഷ്യപ്പെടുന്നു. അവർ നമ്മളോടും. ഒരു പ്രശ്നമുണ്ടാകുമ്പോൾ എങ്ങനെ അത് പരിഹരിക്കണമെന്ന് നമ്മൾക്ക് അറിയില്ല. എങ്ങനെ ഒരു സ്വയം നിയന്ത്രണം നല്കാം എന്ന ചിന്ത ഉദിച്ചപ്പോൾ ആദ്യം മനസ്സിൽ തോന്നിയത് സൈക്കോളജി പഠനമാണ്. സൈക്കോളജി എന്തിനു പഠിക്കുന്നു എന്ന ചോദ്യത്തിന് എനിക്ക് കിട്ടിയ ഉത്തരം അവനവനെത്തന്നെ മനസ്സിലാക്കലാണ് എന്നാണ്. സൈക്കോളജിയിൽ ധാരാളം തിയറികൾ നമ്മൾ പഠിക്കുന്നുണ്ട്. ഈ തിയറികൾ എല്ലാം തന്നെ നമ്മുടെ ജീവിതവുമായി ബന്ധപ്പെടുത്താൻ സാധിക്കുന്നതാണ്.
2021 ഓഗസ്റ്റ് 23, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
-
RTE ആക്ട് പ്രകാരവും NCTE മാർഗനിർദ്ദേശപ്രകാരവും കെ ടെറ്റ് എന്നത് ഒരു നിർബന്ധിത യോഗ്യതയായി വന്നിരിക്കു...
-
കേരളത്തിൽ ആദ്യത്തെ കെ ടെറ്റ് പരീക്ഷാ നോട്ടിഫിക്കേഷൻ ഇറങ്ങിയത് ജൂലൈ 2012 ൽ ആണ് .ആദ്യത്തെ കെ ടെറ്റ് പരീക്ഷ ...
-
ഇന്ന് വീട്ടിൽ നിന്നും കിട്ടിയ പച്ചക്കറിയാണ്. നല്ല ടേസ്റ്റ് ആണ് ഈ പച്ചക്കറികൾക്ക്. മായമില്ലാത്ത പച്ചക്കറികൾ കഴിക്കുന്നത് മനസ്സിനു...
അവനവനെ പഠിക്കുക എന്നത് വല്യ പഠനം തന്നെ ആണ്
മറുപടിഇല്ലാതാക്കൂഎല്ലാ ഭാവുകങ്ങളും
വീണ്ടും എഴുതുക
വായനയ്ക്ക് നന്ദി.....
ഇല്ലാതാക്കൂ