കാടിന്റെ മനോഹാരിത ആസ്വദിക്കാത്ത ആരാണ് ഉള്ളത്. പക്ഷികളുടെ മനോഹരമായ ശബ്ദവും അരുവികൾ ഒഴുകുന്ന മനോഹരമായ നാദവും ഇലകൾ തമ്മിൽ കൂട്ടിമുട്ടുന്ന ശബ്ദവും ഒക്കെ മനോഹരമാണ്. കാടിന്റെ അകത്തളങ്ങളിൽ എത്ര മനോഹരമായ പൂക്കളാവും ഉണ്ടാവുക. നമ്മളൊന്നും ഇതുവരെയും കണ്ടിട്ടില്ലാത്ത തരത്തിൽ. നമ്മുടെ നാട്ടിലെ പുക്കൾക്ക് ആസ്വാദകർ ഉണ്ട്. എന്നാൽ കാട്ടിലെ പുക്കൾക്ക് ആസ്വാദകർ ഇല്ലായിരിക്കാം. ചിലപ്പോൾ ഒരുപക്ഷെ മനുഷ്യരൊഴിച്ച് മറ്റുള്ളവർ ഉണ്ടാവാം. അതായത് ജീവജാലങ്ങൾ.പക്ഷികൾ, തവള, ഉറുമ്പ്, പാമ്പ് തുടങ്ങിയ എല്ലാ ജീവജാലങ്ങളും.
നമ്മുടെ നാട്ടിൽ സൂര്യൻ ഉദിക്കുന്നതിനേക്കാൾ എത്ര മനോഹരമാവും കാടുകളിൽ സൂര്യൻ ഉദിയ്ക്കുന്നത്...... അല്ലേ... ഞാൻ എപ്പോഴും മനസ്സിൽ ആലോചിക്കാറുണ്ട് പച്ചവിരിച്ച പുൽത്തകിടികളിലേക്ക് സൂര്യന്റെ മനോഹരമായ പ്രകാശകിരണങ്ങൾ വന്നു പതിയ്ക്കുന്നത്.
ഓരോ പുല്നാമ്പുകളും സൂര്യകിരണങ്ങളാൽ തഴുകുന്നതും.
എത്ര മനോഹരമായിരിക്കും അല്ലേ....
ഇടയ്ക്ക് ഇതുപോലെ കാട്ടിലേക്ക് യാത്രകൾ പോകുവാൻ തോന്നും.....
ഇതൊക്കെ ഇടയ്ക്ക് കയറിവരുന്ന ചിന്തകളാണ് കേട്ടോ.....
കാട് കയറിവരുന്ന ചിന്തകൾ !!
മറുപടിഇല്ലാതാക്കൂഅതെ 😊..
ഇല്ലാതാക്കൂ