kdenlive വീഡിയോ എഡിറ്റർ തുറക്കാനായി ആദ്യം അപ്പ്ലിക്കേഷനിലേക്കു പോകുക 
അതിനു ശേഷം സൗണ്ട് ആൻഡ് വീഡിയോ സെലക്ട് ചെയ്യുക .
അതിനു ശേഷം kdenlive ൽ ക്ലിക്ക് ചെയ്യുക .
അപ്പോഴേക്കും kdenlive ന്റെ വിൻഡോ ഓപ്പൺ ആവും . താഴെക്കാണുന്നതുപോലൊരു സ്ക്രീൻ ആവും നിങ്ങള്ക്ക് കാണാൻ സാധിക്കുക .
ഇപ്പോൾ നിങ്ങൾ മുകളിൽ കാണുന്നതാണ് ഇതിന്റെ എഡിറ്റിംഗ് വിൻഡോ . ഈ കാണുന്ന വിൻഡോയിലാണ് നമ്മൾക്ക് വേണ്ടുന്ന വീഡിയോകൾ എഡിറ്റ് ചെയ്യുക . വീഡിയോ എഡിറ്റ് ചെയ്യുന്നതിന് മുൻപ് നമുക്കാവശ്യമായ വീഡിയോ ഫയലുകളും ഓഡിയോ ഫയലുകളും നമ്മൾ ഡൌൺലോഡ് ചെയ്തു വയ്ക്കുക . അതായതു നമ്മൾ വീട്ടിൽ ഒരു സാംബാർ ഉണ്ടാക്കുന്നതുപോലെയാണ് കാര്യങ്ങൾ . സാമ്പാറിന് വേണ്ടുന്ന ഐറ്റംസ് ഒക്കെ റെഡി ആക്കി വയ്ക്കുക അതിനു ശേഷം നമുക്ക് ആവശ്യമായവ ഇതിലേക്ക് കൊണ്ടുവരാവുന്നതാണ് . നിങ്ങൾ താഴത്തെ ചിത്രത്തിൽ ഇടതുഭാഗത്തായി ഒരു ബോക്സ് കാണുന്നില്ലേ .ഈ കാണുന്ന ബോക്സിലേക്കാണ് നമുക്ക് എഡിറ്റ് ചെയ്യാൻ ആവശ്യമായിട്ടുള്ള വീഡിയോകളും ഓഡിയോകളും ടെസ്റ്റുകളും ഒക്കെ നിറയ്‌ക്കേണ്ടുന്ന കോളം .
ഇനി വീഡിയോ എങ്ങനെയാണ് എഡിറ്റ് ചെയ്യുന്നതെന്ന് നോക്കാം ....
അതിനായി താഴെക്കാണുന്ന വീഡിയോ ട്യൂട്ടോറിയൽ കാണൂ ....




അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ