2021 ഏപ്രിൽ 11, ഞായറാഴ്‌ച
കണിക്കൊന്ന
തൃശൂർ നഗരത്തിലേക്കുള്ള യാത്രക്കിടയിൽ വടക്കുംനാഥ ക്ഷേത്രത്തിൽ കയറി തൊഴുതു പ്രാർഥിച്ചു. ക്ഷേത്രത്തിന്റെ ഉൾഭാഗം വളരെ മനോഹരമാണ് അമ്പലത്തിനുചുറ്റും ധാരാളം വൃക്ഷങ്ങളും ചെടികളും നട്ടുവളർത്തിയിരിക്കുന്നു. അതിമനോഹരമായ പൂക്കളും ക്ഷേത്രത്തിനുചുറ്റും ഉണ്ട്. ചില മരങ്ങളിൽ വള്ളി പടർന്നു താഴേക്കുവീണുകിടക്കുന്നു. നല്ല ചൂടുള്ള സമയമാണെങ്കിലും ഈ മരങ്ങൾ അമ്പലത്തിനുചുറ്റും തണലും കുളിർമ്മയും നൽകുന്നുണ്ട്. എന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത് ക്ഷേത്രത്തിനു മുന്ഭാഗത്തുനിൽക്കുന്ന കണിക്കൊന്നയാണ് മുത്തുക്കുട പിടിച്ചുനിൽക്കുന്ന സ്വർണ്ണനിറത്തിലുള്ള മനോഹരമായ പൂക്കൾ എന്നെ വളരെയധികം ആകർഷിച്ചു. എത്ര മനോഹരമായ കാഴ്ചയാണിത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
-
RTE ആക്ട് പ്രകാരവും NCTE മാർഗനിർദ്ദേശപ്രകാരവും കെ ടെറ്റ് എന്നത് ഒരു നിർബന്ധിത യോഗ്യതയായി വന്നിരിക്കു...
-
കേരളത്തിൽ ആദ്യത്തെ കെ ടെറ്റ് പരീക്ഷാ നോട്ടിഫിക്കേഷൻ ഇറങ്ങിയത് ജൂലൈ 2012 ൽ ആണ് .ആദ്യത്തെ കെ ടെറ്റ് പരീക്ഷ ...
-
ഇന്ന് വീട്ടിൽ നിന്നും കിട്ടിയ പച്ചക്കറിയാണ്. നല്ല ടേസ്റ്റ് ആണ് ഈ പച്ചക്കറികൾക്ക്. മായമില്ലാത്ത പച്ചക്കറികൾ കഴിക്കുന്നത് മനസ്സിനു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ