2022 മേയ് 10, ചൊവ്വാഴ്ച

മഴനീർത്തുള്ളികള്‍ { നോവൽ }

              ഴ തകർത്തു പെയ്യുന്നുണ്ട് അങ്ങുമിങ്ങുമായി ഏതാനും കടകൾ മാത്രം. സമയം ആറുമണി കഴിഞ്ഞിട്ടേയുള്ളൂ നേരം ഒരുപാട് ഇരുട്ടിയ പ്രതീതി. നഗരത്തിലെ ഓടകളിലൂടെ ഒഴുകുന്ന മലിനജലം റോഡിന് മുകളിലേക്ക് കയറി വന്നുകൊണ്ടേയിരുന്നു ദൂരെ നിന്നും ഒരു കെ എസ് ആർ ടി സി ബസ് അടുത്തേക്ക് വന്നു.. ഡോർ തുറന്നു....... 



കാറ്റിന് ശക്തി കൂടി വന്നു. ഡോർ തുറന്ന് അവൾ പുറത്തേക്കിറങ്ങി. 
രേണു വിന്റെ പി എസ് സി പരീക്ഷ കഴിഞ്ഞുള്ള വരവാണ്. അവൾ കുടനിവർത്തി. 
കാറ്റിന്റെ ശക്തിയാൽ കുട മുകളിലേക്കു ഉയർന്നു പറക്കുവാനുള്ള ഒരു ചെറിയ ശ്രമം .
ഒഴുകിവരുന്ന മലിനജലത്തിലൂടെ അവൾ നടന്നു.......... 
മൊബൈൽ കൈയിലെടുത്തു കോൾ ലിസ്റ്റിൽ  അച്ഛന്റെ നമ്പർ ഡയൽ ചെയ്തു. " ഹലോ അച്ഛാ ഇതെവിടെയാ ഞാനിതാ എത്തി"
എനിക്ക് മഴ നനയാൻ വയ്യ"
" ഇതാ ഞാൻ എത്തി"
അച്ഛന്റെ മറുപടി വന്നു
അവളുടെ മുന്നിൽ ഒരു സിഫ്റ്റ് കാർ വന്നുനിന്നു. 
"രേണു വാ കേറ്"
അച്ഛൻ അവളെ വിളിച്ചു
ഡോർ തുറന്ന് അവൾ കാറിൽ കയറി. കാർ മഴയിലൂടെ പാഞ്ഞുപോയി. 

ഒരു മനോഹരമായ രണ്ട് നില വീടിന്റെ മുന്നിൽ കാർ വന്നു നിന്നു. വരാന്തയിൽ അമ്മ ഇരിപ്പുണ്ടായിരുന്നു. " നീ പരീക്ഷയൊക്കെ നന്നായി എഴുതിയോ"
"ആ എഴുതി അമ്മേ"

" എനിക്ക് വിശക്കുന്നു എന്തെങ്കിലും കഴിക്കാൻ എടുക്ക്"

" ആദ്യം കുളിച്ചിട്ട് എന്നിട്ട് മതി ഭക്ഷണം"

രേണു ബാഗെടുത്ത് സെറ്റിയിലേക്ക് എറിഞ്ഞു. അവൾ മുറിയിൽ കയറി കതകടച്ചു...... 
രേണു മൊബൈലെടുത്ത് സൈലന്റ് മോഡ് മാറ്റി. അപ്പോഴാണ് അവൾ കണ്ടത് നന്ദന്റെ അഞ്ച് മിസ്ഡ് കോൾ. 
യാത്രയുടെ തിരക്കിൽ മൊബൈൽ ഫോൺ നോക്കാൻ കഴിഞ്ഞിരുന്നില്ല. അവൾ ഉടനെ വാട്സ്ആപ്പ് ഓപ്പൺ ചെയ്തു. അതിൽ നന്ദന്റെ ഓൾ ദ ബെസ്റ്റ് മെസ്സേജ്....... 
അവൾ തിരിച്ചു മെസ്സേജ് ചെയ്തു" താങ്ക്യൂ"
........... 
രേണു കുളിച്ചു വന്നു ഭക്ഷണം കഴിച്ചു സമയം 10 മണിയായി കാണും നല്ല ഉറക്കം വരുന്നുണ്ട്. അവളുടെ മുറിയിലെ ലൈറ്റുകൾ മെല്ലെ അണഞ്ഞു. 
പുറത്ത് മഴ പെയ്തുകൊണ്ടേയിരുന്നു.......

മൊബൈൽ ഫോൺ റിങ് ചെയ്തു . "ഹോ എടാ നന്ദാ നീ ഇതെന്തൊരു ഉറക്കമാ " 'അമ്മ അടുക്കളയിൽനിന്ന് പിറുപിറുത്തു . നന്ദൻ കമ്പിളിപ്പുതപ്പ് വലിച്ചു പുതച്ചു."ഇനി നീ കിടന്നുറങ്ങിയാൽ വെള്ളമെടുത്തു പുറത്തൊഴിക്കും ""നീ ആ സമയമൊന്നു നോക്കടാ ഒന്പതുമണിയായി " ഒന്പതുമണിയെന്നുകേട്ടതും നന്ദൻകട്ടിലിൽനിന്നും ചാടിയെഴുന്നേറ്റു മേശയുടെ മുകളിൽ ഇരുന്ന വാച്ച്എടുത്തുനോക്കി . " ഈശ്വരാ ഇന്ന് മുതലാളിയുടെ കയ്യിൽനിന്നു വഴക്കുകേൾക്കാം " അവൻ വേഗം റെഡിയായി വേഗം പുറത്തിറങ്ങി . " എടാ കഴിച്ചിട്ട്പോടാ " അടുക്കളയിൽ നിന്ന് അമ്മ പറഞ്ഞു " ഇല്ല ഞാൻ താമസിച്ചു സമയമില്ല ഉച്ചക്കാവട്ടെ " നന്ദൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു " മോനേ പതുക്കെ പോണേടാ" 'അമ്മ പറഞ്ഞു . "ശരി " നന്ദൻ വണ്ടിയോടിച്ചുപോയി . ഉമ്മറത്തുനിന്ന്'അമ്മ പ്രാർത്ഥിച്ചു "ഈശ്വരാ നല്ലത് വരുത്തണേ . നന്ദനും അമ്മയും ഒരു ചെറിയ വാടകവീട്ടിലാണ് താമസം നന്ദന്റെ അച്ഛൻ ചെറുപ്പത്തിലേ മരിച്ചുപോയി. അത്യാവശ്യം വീട്ടുജോലിയൊക്കെ ചെയ്താണ് നന്ദന്റെ 'അമ്മ നന്ദനെപഠിപ്പിച്ചു ഇവിടെവരെ എത്തിച്ചത് . ബി എ മലയാളം പാസായി അപ്പോഴേക്കും പ്രാരാബ്ദം എത്തിക്കഴിഞ്ഞിരുന്നു . നന്ദൻ ഇപ്പോൾ SD ബുക്‌സ് ഷോപ്പിലാണ് ജോലിചെയ്യുന്നത് കുടുംബത്തിന് കഷ്ടിച്ചു ജീവിക്കാനുള്ള വക കിട്ടുന്നുണ്ട്. നന്ദൻ പുസ്തക ശാലയിലേക്ക് കയറി. ഒപ്പിടുവാനുള്ള രജിസ്റ്റർ പരതി ."അതവിടെയില്ല നന്ദാ " ലക്ഷ്മി അവനെനോക്കി ചിരിച്ചു .തോമസ് സർ വന്നിരുന്നു നന്ദൻ എത്തിയില്ലേയെന്നു ചോദിച്ചു രജിസ്റ്റർ വീട്ടിൽ കൊണ്ടുപോയി . നന്ദൻതലതിരിച്ചു ."ഇനിയെങ്കിലും ഒന്ന് നേരത്തെ വന്നുടെടോ " ലക്ഷ്മി നന്ദനെ കളിയാക്കി . അവൻ പുസ്തകശാലക്ക് പുറത്തേക്കിറങ്ങി . ദൂരെനിന്നും ഒരു ബുള്ളറ്റ് പാഞ്ഞ് അടുത്തേക്കുവരുന്നുണ്ട് . "ഈശ്വരാ തോമസ് സാർ വരുന്നുണ്ടല്ലോ " ഖദറിന്റെ വെള്ള ഷർട്ടും വെള്ളമുണ്ടുമാണ് വേഷം . മുൻപ് പട്ടാളത്തിലായിരുന്നു അവിടെനിന്നു പിരിഞ്ഞതിനുശേഷം ബുക്ക് സ്റ്റാൾ നോക്കിനടത്തലാണ് പ്രധാന ജോലി ."ആ നീ എത്തിയോ ..... നന്ദൻ ഞെട്ടി ."ഇപ്പോൾ സമയം എത്രയായി ? "അയാൾ ചോദിച്ചു ""പത്തുമണി "
പതുങ്ങിയ ശബ്ദത്തിൽ അവൻ പറഞ്ഞു . "നീ ഇനിമുതൽ താമസിച്ചാൽ ഇനി നിനക്ക് ശമ്പളമില്ല കേട്ടല്ലോ ""ശരി" അയാൾ ഓഫീസിലേക്ക് പോയി . നന്ദനൊരു ദീർഘശ്വാസമെടുത്തു ചുറ്റുമൊന്നുനോക്കി . ലക്ഷമി ഇതൊക്കെ കാണുന്നുണ്ടായിരുന്നു ."നന്ദാ തന്നോടുഞാൻപലവട്ടം പറഞ്ഞിട്ടില്ലേ ഇങ്ങനെ താമസിച്ചുവരുന്നതുകണ്ടാൽ മുതലാളിക്ക് ഇഷ്ട്ടപ്പെടില്ലെന്നു ."താൻ തന്റെ കാര്യം നോക്കിയാൽ മതി " നന്ദൻ ദേഷ്യപ്പെട്ടു ."അതിനെന്തിനാ എന്നോട് ദേഷ്യപ്പെടുന്നത് " ലക്ഷ്മി ദൂരേക്കുപോയി . അവളുടെഓഫീസിനുള്ളിൽ ഫയലുകളും പുസ്തകങ്ങളും അടുക്കിവച്ചു . അലമാരയുടെ ഉള്ളിലൂടെപതിയെ നന്ദനെ നോക്കി . ചെറിയ ഒരു പുഞ്ചിരി അവളുടെ അധരങ്ങളിൽ നിറഞ്ഞു .നന്ദൻ പതുക്കെ കസേര വലിച്ചുനീക്കിയിട്ടു . മേശയിൽ രണ്ടുകെട്ടുനിറച്ചുപുസ്തകങ്ങളുണ്ട് .കൊറിയർ  അയക്കാനുള്ളതാണ് അവൻ ഓരോ പുസ്തകത്തിന്റെയും കവർപേജൽ സീൽ ചെയ്തു . പുസ്തകം അയക്കേണ്ടതെല്ലാം റെഡിയാക്കിവച്ചു.കൗണ്ടറിലിരുന്നു ലക്ഷ്മി നിരീക്ഷിക്കുന്നുണ്ടായിരുന്നു . അവൾ അവന്റെമുഖത്തേക്കും തലമുടിയിലേക്കുമൊക്കെ മാറി മാറി നോക്കി നിന്നു . നന്ദന്റെ സൗന്ദര്യംഅവളെ വല്ലാതെ പിടിച്ചുലക്കുന്നുണ്ട് . നന്ദന്റെ മൊബൈൽ റിങ് ചെയ്തു ."ഹാലോ രേണു ""ഹാലോ ഞാനെത്ര വിളിച്ചെന്നോ ഒന്ന് തിരിച്ചുവിളിച്ചൂടെ "അവളുടെ മധുരമുള്ള ശബ്ദത്തിൽ നിന്നും വന്ന ദേഷ്യം അവന്റെയുള്ളിൽ പുഞ്ചിരിയുണ്ടാക്കി . "താൻ എഴുതിത്തുടങ്ങിയ കഥ എന്തായി പൂർത്തീകരിച്ചോ ""ഇല്ല അതൊന്നും എങ്ങും എത്തിയിട്ടില്ല പരീക്ഷ കാരണം എന്റെ സമയം പഠനത്തിൽതന്നെയായിരുന്നു . പഠിച്ചു പഠിച്ചു മടുത്തു " അവൾ ഒരു നെടുവീർപ്പിട്ടു ."തന്നെ എന്നാണൊന്നു നേരിൽ കാണുന്നത് ? താൻ ഏതു സ്കൂളിലാണ് ജോലിചെയ്യുന്നത് ? നന്ദൻ പെട്ടന്നൊന്നു നിശബ്ദമായി. "ഗവ ഹൈസ്കൂൾ തിരുവനന്തപുരം"
."ശരി "
നന്ദന് മറുപടിയൊന്നും ഇല്ലായിരുന്നു . " നന്ദൻ ഞാൻ നാളെ വൈകുന്നേരം അഞ്ചുമണിക്ക് ശംഖുമുഖം ബീച്ചിലേക്ക് എത്തും താൻ അവിടെയുണ്ടാവണം ഓക്കേ ."അത് ഞാൻ ""ഒന്നും പറയണ്ട "അവൾ ഫോൺ കട്ട് ചെയ്തു . അവൻ നിഛലമായി നിന്നു എന്ത് ചെയ്യണമെന്നറിയാതെ .......

ഗരത്തിലെ പബ്ലിക് ലൈബ്രറിയിൽ വച്ചു നടന്ന സാഹിത്യ അരങ്ങിലാണ് രേണുകയെ ആദ്യമായി പരിചയപ്പെടുന്നത്. താമരപ്പൂപോലെ വിടർന്ന മുഖമുള്ള ചെമ്പകപ്പൂക്കളുടെ സൗരഭ്യമുള്ള നിഷ്കളങ്കയായ പെൺകുട്ടി. തന്റെ ജീവിതത്തിൽ രേണുവിനെ പോലെ മറ്റാരെയും കാണാൻ കഴിഞ്ഞിട്ടില്ല. എന്താണ് പ്രണയം എന്താണ് സ്നേഹം അത് ആദ്യമായി അറിഞ്ഞത് അമ്മയിൽ നിന്നുമായിരുന്നു പിന്നെ രേണുവിൽ നിന്നും. പരസ്പ്പരം വഞ്ചിച്ചും ചതിച്ചും മുന്നേറുന്ന പ്രണയബന്ധങ്ങൾ അനുദിനം കാണാറുണ്ട്.അവർ പ്രണയിക്കുകയല്ല. പ്രണയമെന്ന പ്രകൃതിയുടെ മഹത്തായ വികാരത്തെ കാമത്തിനായി ഉപയോഗിക്കുകയാണ്. തന്നെ പ്രണയിക്കുന്ന ഈ നല്ലവളായ കൂട്ടുകാരിയെ താൻ കള്ളം പറഞ്ഞു ചതിക്കുകയാണ്. എല്ലാം അവളോട്‌ തുറന്നുപറയാമായിരുന്നു. മനസ്സ് ചിന്തകൾ കൊണ്ട് നീറി. പോക്കറ്റിൽ നിന്നും ഒരു സിഗററ്റ് കത്തിച്ചുവലിച്ചു. മനസ്സിൽ അലോചിച്ചു എല്ലാം ഇപ്പോൾ തന്നെ തുറന്നു പറഞ്ഞാലോ...
വേണ്ട........
നാളെ കൃത്യം 5 മണിക്കുതന്നെ അവളെ കാണുക. വരുന്നത് വരട്ടെ. നന്ദൻ ഫോൺ മാറ്റിവച്ചു കസേരയിൽ ചാരിക്കിടന്നു....

പുറകിലെ വാതിലിലൂടെ ലക്ഷ്മി ഇത് കാണുന്നുണ്ടായിരുന്നു.

നന്ദൻ ആരോടാണ് സംസാരിച്ചത് ? അവളുടെ പേരെന്താണ് ?"അവളുടെ മനസ്സിൽ ധാരാളം ചിന്തകൾ രൂപപ്പെട്ടു .പലപ്രാവശ്യം അവളുടെ ഉള്ളിലെ പ്രണയം നന്ദനോട് തുറന്നുപറയുവാൻശ്രമിച്ചെങ്കിലും നന്ദന്റെ മുന്പിലെത്തുമ്പോഴേക്കും വിഷയത്തിൽനിന്നും മാറിപ്പോകുമായിരുന്നു . "ഇനി അത് വൈകികൂടാ എത്രയും വേഗം ആവനതറിയണം "സമയം ഉച്ചകഴിഞ്ഞിരുന്നു . തോമസ് സാർ വീട്ടിലേക്കുപോയ നേരം നന്ദൻ ബൈക്ക്സ്റ്റാർട്ട് ചെയ്തു വളരെ വേഗത്തിൽ പാഞ്ഞുപോയി . ലക്ഷ്മി ബുക്ക്സ്സ്റ്റാളിൽ നിന്നും പുറത്തുവന്നു നന്ദനെത്തന്നെ നോക്കിനിന്നു . എപ്പോഴുംപുഞ്ചിരിച്ചുകൊണ്ടുനിൽക്കുന്ന ലക്ഷ്മിയെയാണ് സാധാരണ കാണാറ് എന്നാൽ അവൾപതുക്കെ വിങ്ങുവാൻ തുടങ്ങി . വിടർന്നുനിന്ന റോസാപ്പൂവ് പെട്ടന്ന് സൂര്യന്റെ ചൂടേറ്റ് വാടിയപോലെ .................

സമയം  രാവിലെ 8  മണി . നന്ദന്റെ മൊബൈൽ ശബ്ദിച്ചു . മുഖം മുഴുവനും പുതപ്പുകൊണ്ടുമൂടി കിടക്കുകയായിരുന്നു . പുതപ്പു മുഖത്തുനിന്നും മാറ്റി ഫോൺ എടുത്തു ."ഹാലോ നന്ദൻ ... ഇന്ന് ലക്ഷ്മി ലീവ് ആണ് അതുകൊണ്ട് താൻ ഇന്ന് നേരത്തെ എത്തണം ."ശരി സാർ " ഫോൺ കട്ട് ചെയ്തു .അവനു പെട്ടന്ന് ഓർമ്മ വന്നു ഇന്നാണല്ലോ രേണുക കാണാൻ വരുന്നത് .ഞാൻ എങ്ങനെയാണ് ബീച്ചിൽഎത്തുക അയാൾ ആലോചനയിൽ മുഴുകി .  വരുന്നിടത്തുവച്ചു കാണാം.
ബുക്ക്സ്സ്റ്റാളിൽ ഇന്ന് തിരക്കുകുറവാണ് നന്ദന്റെ മൊബൈൽ മിടിച്ചു .

"രേണുക " താൻ എത്തിയോ ? ഞാൻ ഇതാ വരുന്നു ഒന്നും ആലോചിക്കാതെ അയാൾഅവിടെനിന്നും ഇറങ്ങി . ബുക്ക്സ് സ്റ്റാൾ ഷട്ടറിട്ടു .അയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്‌ത്‌ ശംഖുമുഖം ബീച്ചിലേക്കെത്തി . നന്ദൻ ഫോൺ ഡയൽ ചെയ്തു."ഹാലോ ""ആ എത്തിയോ "ഞാനിവിടെ അപ്സരാ റെസ്റ്റോറന്റിലുണ്ട് . നന്ദൻ പതുക്കെ അവിടേക്കു നടന്നു .കടലിനെ അഭിമുഖീകരിച്ചുള്ള ഒരു മേശയിൽ അവൾ സ്ഥാനം പിടിച്ചിരുന്നു . നീലനിറത്തിലുള്ള കുർത്തയായിരുന്നു അവൾ ധരിച്ചിരുന്നത് . വെളുത്തുതുടുത്തകവിളുകൾ , സ്വര്ണനിറത്തിലുള്ള മുടി സൂര്യപ്രകാശത്താൽ തിളങ്ങി . രേണുകയെകണ്ട ആകാംക്ഷയിൽ നന്ദൻ നിശ്ചലനായി ."ഹലോ "അവൾ അവന്റെ മുന്നിലേക്ക് കൈവീശി .പെട്ടന്നൊരു ഞെട്ടലിൽ നിന്നും എഴുന്നേറ്റപോലെ .
"ഹൗ ആർ യു ?
"അവൻ ചോദിച്ചു.
"ഐആം ഫൈൻ "
"എന്താ നന്ദൻ ഇങ്ങനെ നിൽക്കുന്നത് ഇരിക്കൂ " അവൾ കസേരയിലേക്ക് ചൂണ്ടി .നന്ദൻ ഇരുന്നു .കടൽത്തീരത്ത് കുട്ടികൾ പലവർണ്ണങ്ങളിലുള്ള ബലൂണുകൾ പറത്തുന്നുണ്ടായിരുന്നു. സൂര്യൻ അങ്ങ് പടിഞ്ഞാറേ ചക്രവാളത്തിലേക്ക് പതുക്കെ നീങ്ങുന്ന കാഴ്ച അവിടെയിരുന്നാൽ കാണാം . വീശിയടിക്കുന്ന ചെറിയ കാറ്റ് അവളുടെസ്വർണ്ണതലമുടിയെ തഴുകിക്കൊണ്ടു കടന്നുപോയി .


"നന്ദന് എന്താണ് വേണ്ടത് "
"ഒരു കാപ്പി മതി "
"രണ്ട് കാപ്പി  "
അവൾ വൈറ്ററോട് പറഞ്ഞു .രേണുക നന്ദന്റെ കണ്ണുകളിലേക്കു നോക്കി . "എന്താ നന്ദൻ ഒരു ടെൻഷൻ പോലെ ?
" അവൾ മുഖമുയർത്തി  ചോദിച്ചു ."ഏയ് ഒന്നുമില്ല ".നന്ദൻ പോക്കറ്റിലിരുന്ന കർച്ചീഫെടുത്തു നെറ്റിയിൽ പൊടിഞ്ഞ വിയർപ്പു തുടച്ചു മാറ്റി.
രണ്ടുകപ്പിൽ കാപ്പിയുമായി വെയ്റ്റർ വന്നു . നന്ദൻ ചൂട് കാപ്പി ഊതി ഊതി കുടിച്ചു ."രേണു ...... എനിക്ക് ഉടനെ തിരിച്ചുപോകണം എന്റെ ഒരു സുഹൃത്ത് എന്നെകാത്തുനിൽപ്പുണ്ട് അവന്റെയൊപ്പം ഒരു സ്ഥലം വരെ പോകേണ്ട ആവശ്യം ഉണ്ട് .
"നന്ദൻ പ്ലീസ് ..... ഒരു പത്തു മിനുട്ട് ""ശരി പറയൂ " അയാൾ പറഞ്ഞു .
"വീട്ടിൽ കല്യാണ ആലോചനകൾ എനിക്ക് വരുന്നുണ്ട് നീ അമ്മയെയും കൂട്ടി എന്റെവീട്ടിലേക്ക് വരുമോ "?"നന്ദൻ നീ എന്താ ഒന്നും മിണ്ടാത്തത് ?"അവന്റെ ചുണ്ടുകൾ വരണ്ടുതുടങ്ങിയിരുന്നു . അവൻ ആഗ്രഹിച്ച ഇഷ്ടപെട്ട ആ സന്ദർഭം ഇതാ എത്തിയിരിക്കുന്നു . ഇല്ല ഒരിക്കലും ഇല്ല ഇപ്പോൾ അവളോട് എനിക്കത് പറയുവാൻ സാധിക്കില്ല . അവന്റെ മനസ്സിലൂടെ ചിന്തകളുടെ ആഴിരുപപ്പെട്ടിരിക്കുന്നു ..."രേണു ....... താൻ നല്ല വിദ്യാഭ്യാസമുള്ള കുട്ടിയാണ് ഉടൻ തന്നെ തനിക്കു പി എസ് സി യിൽ ഉയർന്ന ജോലി കിട്ടും . പക്ഷെ ഞാനൊരു സാധാരണ എൽ .പി .സ്കൂൾ അധ്യാപകനാണ് . തന്റെ കുടുമ്പത്തോളം അന്തസും ആഭിജാത്യവുമുള്ള കുടുംബമല്ല എന്റേത് .എനിക്കെന്റെ അമ്മ മാത്രമേയുള്ളു . കയ്യിലിരുന്ന ചുടുകാപ്പി അവൻ ഊതിക്കുടിച്ചു .രേണു അവന്റെ മുഖത്തേക്ക് നോക്കി"അതിന് താൻ ജോലിയില്ലാത്ത ആളൊന്നുമല്ലല്ലോ അധ്യാപകനല്ലേ എനിക്കതുതന്നെ ധാരാളം . എന്റെ ഇഷ്ടം ആണ് വീട്ടുകാരുടെയും ഇഷ്ടം . എനിക്കൊരുജോലിയുണ്ടായിരിക്കണം അത്രമാത്രം .
""നന്ദനിപ്പോ എന്താ എന്നോടിത്ര അകൽച്ച ? എന്നെ ഇഷ്ടമല്ലേ തനിക്കു ?" .എങ്കിൽ പറഞ്ഞാൽ മതി ഞാൻ പൊയ്ക്കോളാം അവൾ കസേരയിൽ നിന്നും എഴുന്നേറ്റു .നന്ദൻ അവളുടെ കൈകളിൽ പിടിച്ചു ."ഏയ് താൻ  പിണങ്ങേണ്ട ഞാൻ വരാം "അവൾ പുഞ്ചിരിച്ചു ."ശരി "എന്തെന്നില്ലാത്ത ഒരു സന്തോഷം അവളിൽ ഉദിച്ചുയർന്നിരിക്കുന്നു .നന്ദന്റെയുള്ളിൽ മേഘങ്ങൾ കൂടുകൂട്ടിയിരിക്കുന്നു . അർഹിക്കപ്പെടാത്തതൊന്നുംഈ ജീവിതത്തിൽ അനുഭവിക്കാൻ സാധിക്കുകയില്ല . സ്വയത്തോടുള്ള ചിന്തകൾവല്ലാതെ മുറിവേൽപ്പിക്കുന്നു ."നമുക്കിറങ്ങാം ""ശരി "നന്ദനും രേണുകയും റെസ്റ്റോറന്റിൽനിന്നും ഇറങ്ങി . നന്ദന്റെ ബൈക്കിന്റെ പിന്നിൽ അവൾ കയറിയിരുന്നു . ബീച്ചിന്റെ അരികിലൂടെയുള്ള റോഡിലൂടെ അവർ പാഞ്ഞു പോയി . .......... അങ്ങ് ദൂരെ കടൽകാക്കകൾ പാറുന്നുണ്ടായിരുന്നു .
അപ്‌സര റെസ്റ്റോറന്റിന്റെ മറ്റൊരു ഭാഗത്തു നിന്നും ഒരു തേങ്ങിക്കരച്ചിൽ കേട്ടു ."എന്താണ് മാഡം ?എന്തിനാ കരയുന്നത് ?"ആളുകൾ ചുറ്റും കൂടി. ലക്ഷ്മി കടൽ തീരത്തേക്കോടി . അവളുടെ മുഖം കാർമേഘങ്ങൾകൊണ്ട് മൂടി .വീശിയടിക്കുന്ന തിരമാലകളെനോക്കി അവൾ ഇരുന്നു ......
ആകാശത്ത് മേഘങ്ങൾ ഇരുണ്ടുകൂടി...........

വീടിന്റെ മുന്നിലെ ടെറസിൽ കിടന്നുകൊണ്ട് നന്ദൻ ആകാശത്തേക്ക് നോക്കി . തെളിഞ്ഞ ആകാശം നിറയേ നക്ഷത്രങ്ങളായിരുന്നു . കൈകൾ രണ്ടും തലയുടെ പിന്നിലേക്ക് വച്ചു .അവന്റെയുള്ളിൽ ഇപ്പോൾ പ്രണയമില്ല സഹോദര്യമില്ല സ്നേഹമില്ല ഒരു ശൂന്യത മാത്രം . ബന്ധങ്ങൾ എന്നും ബന്ധനങ്ങളാണ് . ഹൃദയത്തിനുള്ളിൽ പ്രണയത്തിന്റെ മഞ്ഞുത്തുള്ളികൾ  വിതറിയ രാജകുമാരിയെ തനിക്കു മറന്നേ പറ്റൂ . നക്ഷത്രങ്ങൾക്കിടയിൽ നിന്നും ദൂരേക്ക് സഞ്ചരിക്കുന്ന ഉൽക്കകളെ അവൻ സസൂക്ഷ്മം നോക്കി. ദൂരേക്ക്‌ പോകുംതോറും. അതിന്റെ പ്രകാശം  മങ്ങുന്നുണ്ടായിരുന്നു.

"എനിക്കെല്ലാം തുറന്നുപറയണം എന്റെയുള്ളിലെ നീറ്റലിന് ഒരു പരിഹാരം അതുമാത്രമാണ് . " നന്ദന്റെ കണ്ണുകൾ മെല്ലെയടഞ്ഞു .


പ്രഭാതമുണർന്നു സൂര്യന്റെ കിരണങ്ങൾ നഗരത്തിലേക്ക് പതിച്ചു . വഴിയോരങ്ങളിൽ പ്രഭാത സവാരി ചെയ്യുന്ന സംഘങ്ങളെ കാണാം . 
പുതിയ പുലരി എല്ലാവര്ക്കും സന്തോഷം പ്രധാനം ചെയ്യുന്നതാണ് . നഗരത്തിലെ ചെറിയ ചായക്കടകൾക്കുമുന്നിൽ ആളുകൾ ഇരിക്കുന്നു . ഒരു കൈയ്യിൽ പത്രവും മറുകയ്യിൽ ചായയും . പത്രവായന മലയാളികളുടെ ഒരു ദിനചര്യയാണ് .

രാവിലത്തെ മോർണിംഗ് വാക് കഴിഞ്ഞു തോമസ് ഗേറ്റ് തുറന്നു . ഗേറ്റിൽ തുക്കിയിട്ടിരിക്കുന്ന പത്രം എടുത്തു.  വീടിന്റെ  മുന്നിലേക്ക് നടന്നു .  ചായയുമായി ഷേര്ളി എത്തിയിരുന്നു . തോമസിന്റെ പട്ടാളച്ചിട്ടകൾക്കു എന്നും സപ്പോർട്ടാണ് ഷേർളി . പട്ടാളത്തിൽ മാത്രമല്ല ജീവിതത്തിലും ചിട്ടവേണം എന്ന കാർക്കശ്യക്കാരാണ് രണ്ടുപേരും . 

"അച്ചായാ കുളിച്ചിട്ടു വന്നോളൂ ഞാൻ ബ്രെക്ഫാസ്  എടുത്തുവയ്ക്കാം . "

ഷേർളി അടുക്കളയിലേക്ക് പോയി .

"എനിക്കിന്ന് നേരത്തെ പോകണം "

അടുക്കളയിലേക്ക് തോമസ് കയറിവന്നു .

"എന്താ കാര്യം "

ഷേർളി  ദോശചുടുകയായിരുന്നു .

"ഇന്ന് ബുക്ക്സ്  സ്റ്റാളിൽ രണ്ടുപേരുകൂടി  ജോലിക്ക് കയറുന്നുണ്ട് . 

"അത്  നന്നായി  അല്ലെങ്കിലും ആ  നന്ദനെ പിടിച്ചുപുറത്താക്കിയാൽ ജോലി  നന്നായി നടക്കും ."

ഷേർളി പറഞ്ഞു .

"അത് ഞാൻ ആലോചിക്കാതിരുന്നിട്ടില്ല .അച്ഛനില്ലാതെ വളർന്നതല്ലേ എന്നോർത്തിട്ടാ ......."

ഫ്രിഡ്ജ് തുറന്നു അൽപ്പം തണുത്ത വെള്ളം അയാൾ കുടിച്ചു .

"ആ നോക്കട്ടെ " 

അയാൾ കുളിക്കുവാനായി ബാത്‌റൂമിലേക്കു കയറി . ഷേർളി ദോശ ചുട്ടുകൊണ്ടേയിരുന്നു . ഷേർളിയുടെ മനസ്സിൽ  ഓർമ്മകൾ ആടിയുലഞ്ഞു ............

                     അന്നൊരു മഴദിവസമായിരുന്നു  രാവിലെ തുടങ്ങിയ മഴ നിന്നതു രാത്രി പത്തുമണിക്കായിരുന്നു .......

പുറത്തൊരു ബുള്ളറ്റിന്റെ ശബ്ദം കേട്ടു . "അച്ചായൻ ഇത്ര നേരത്തെ എത്തിയോ ". പ്രതീക്ഷക്കു വിപരീതമായി  നന്ദനായിരുന്നു . അവൻ കാർപോർച്ചിൽ വണ്ടി നിറുത്തി . 

"ആ നന്ദനോ "

നന്ദൻ ബുളബുള്ളറ്റിൽനിന്നിറങ്ങി വണ്ടിയുടെമുന്നിലിരുന്ന  ഒരുകൂട്ടം പുസ്തകങ്ങളുടെ കെട്ടുകൾ എടുത്തു സിറ്റ് ഔട്ടിൽ വച്ചു .

"നന്ദാ ... നീയാകെ നനഞ്ഞല്ലോ ..."
"അതുസാരമില്ല ഷേർളി ചേച്ചീ ..... മഴ തുടങ്ങിയിട്ട് കുറേയായി എന്റെ കയ്യിൽ കോട്ടൊന്നും ഉണ്ടായിരുന്നില്ല ."
ഷേർളി തോർത്ത് തലയിൽ നിന്നും ഊരി . അവൾ ഒരു കുളികഴിഞ്ഞു എത്തിയിട്ടേയുണ്ടായിരുന്നുള്ളു .
"നന്ദാ ദാ തല തോർത്തു..... ഇല്ലെങ്കിൽ പനിപിടിക്കും " അവൾ നന്ദന്റെ അടുത്തേക്ക് വന്നു .
അവന്റെ കാൽ മുതൽ തലവരെ മുഴുവനായും നനഞ്ഞിട്ടുണ്ടായിരുന്നു .
"അയ്യോ നീ ആകപ്പാടെ നനഞ്ഞല്ലോ അവൾ അവന്റെ തോളിൽ കൈ വച്ചു .
"വാ ... അകത്തുവന്നു ഡ്രസ്സ് മാറ്റു ........"
അവൾ അവന്റെ കയ്യിൽ പിടിച്ചു അകത്തേക്ക് കൂട്ടി . ...

"ദാ .. അവിടെയാണ് ബാത്രൂം ........"
അവൾ ചൂണ്ടിക്കാട്ടി ......
നന്ദൻ പതുക്കെ ബാത്റൂമിലേക്കു നടന്നു . ഷേർളി സിറ്റ് ഔട്ടിലേക്ക് വന്നു . ചുറ്റുപാടും ഒന്ന് നോക്കി .
അവൾ മെല്ലെ കതകടച്ചു താഴുകൾ ഇട്ടു . അവളുടെ ചുവന്ന നുണക്കുഴിയിൽ ഒരു മന്ദഹാസം നിറഞ്ഞു .
പുറത്തു ശക്തമായി മഴ പെയ്തുകൊണ്ടേയിരുന്നു ............


"ഷേർളി "
അവൾ ഞെട്ടി .
"നീ എന്താ ഈ ആലോചിച്ചുനിൽക്കുന്നത് ? ദോശ കരിഞ്ഞു .."
തോമസ് കുളി കഴിഞ്ഞു അടുക്കലയിലേക്കുവന്നു .
" അത് ..... ഞാൻ ...."
അവൾ കിതച്ചു ..... ഒന്ന് ദീർഘശ്വാസമെടുത്തു .
" വേഗം ബ്രേയ്ക്ഫാസ്റ്റെടുത്തുവയ്ക്കു "
" ആ ശരി .............."
അയാൾ ഡ്രസിങ് റൂമിലേക്ക് പോയി . അവൾ അൽപ്പനേരം മൗനമായി നിന്നു .

ബുക്ക് സ്റ്റാളിനുപുറത്തു മഴ പെയ്യുന്നുണ്ട് . കുടയില്ലാത്തവർ അകത്തേക്കു കയറി വന്നു. റോഡ് മുഴുവൻ മഴവെള്ളം കത്തിയൊഴുകി .
"തോമസ് സാർ ഇല്ലേ ?" ഒരു സ്ത്രീ ലക്ഷ്മിയോട് ചോദിച്ചു .

" ഇല്ല സാർ ഇപ്പോൾ വരും "
"ആരാണ് ?"
അവൾ ചോദിച്ചു .
"തോമസ് സാർ വരാൻ പറഞ്ഞിരുന്നു ."
ലക്ഷ്മി അവരിലേക്ക്‌ നോക്കി . മുഖമുയർത്തി ചോദിച്ചു .
"ഓ നിങ്ങളാണ് ഇന്നിവിടെ ജോലിക്കു ?"
"അതെ " അവൾ തലയാട്ടി .
ലക്ഷ്മി ഒന്ന് ചിരിച്ചു .
"പത്മ എന്നല്ലേ പേര് ?"
"എങ്ങനെ മനസ്സിലായി ?"
"തോമസ് സാർ പറഞ്ഞിരുന്നു .

തോമസ് റെയിൻ കോട്ടുമിട്ട് മഴനനഞ്ഞുകൊണ്ട് അകത്തേക്കുവന്നു . കോട്ടഴിച്ചു കസേരയുടെ മുകളിലേക്കുവച്ചു .
പത്മ പുസ്തകങ്ങൾ നിരത്തി വച്ചിരിക്കുന്ന റോകളിലൂടെ ഗ്രന്ഥങ്ങൾ നോക്കിനടന്നു .
"സാർ പത്മ എന്ന സ്ത്രീ വന്നിട്ടുണ്ട് "
"അതെയോ .... വരൻ പറയൂ ......"
ഓഫീസിലെ കസേരയിൽ അയാൾ ഇരുന്നു. പത്മ ഓഫീസിലേക്ക് കയറി .
"വരൂ ........ ഇരിക്കൂ ....."
അവൾ ഇരുന്നു .
"ഇന്നുമുതൽ ജോലിക്കു കയറിക്കോളൂ ട്ടോ .."
അയാൾ ഒരു ചെറു പുഞ്ചിരിയോടുകൂടി അവളുടെ പേര് രെജിസ്റ്ററില് ചേർത്തു .
"ഒരുപാട് നന്ദിയുണ്ട് സാർ "
"ശരി "
"ലക്ഷ്മി ........" അയാൾ ഉറക്കെ വിളിച്ചു .
ലക്ഷ്മി ഡോർ തുറന്ന് അകത്തേക്കുവന്നു .
"ഇവർക്ക് ജോലി പറഞ്ഞുകൊടുക്കണം ട്ടോ ?
"ഓക്കേ സാർ "....... അവൾ ഒന്ന് തൊഴുതുകൊണ്ട് ലക്ഷ്മിയോടൊപ്പം നടന്നു .

രേണുവിന്റെ ഫോൺ ശബ്ദിച്ചു .
"രേണു.......... ക്ലാസ്സിൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്ന് അറിയില്ലേ " ചുറ്റും ഇരുന്ന കുട്ടികൾ ചിരിച്ചു .
അവൾ ഫോൺ ഓഫ് ചെയ്തു . ക്ലാസ്സ് തുടർന്നു അവൾ ക്ലാസ്സിൽ മുഴുകി .

3 മണി കഴിഞ്ഞപ്പോഴേക്കും രേണു ക്ലാസ് കഴിഞ്ഞു വീട്ടിലേക്കുവന്നു . നല്ല ക്ഷീണമുള്ളതിനാൽ കുളിച്ചു , ആഹാരം കഴിച്ചു.
പി .എസ് .സി പഠനത്തിനിറങ്ങുമ്പോൾ കൂടുതൽ സമയം പഠനത്തിനുവേണ്ടി ചിലവഴിക്കേണ്ടതുണ്ടെന്നു രേണുവിന്‌ നന്നായി അറിയാം .
അവൾ പഠനത്തിൽ തന്നെ മുഴുകി.......
"മോളേ "
അച്ഛൻ മുറിയിലേക്ക് കയറിവന്നു .കയ്യിലുണ്ടായിരുന്ന ഒരുകപ്പ് കാപ്പി മേശയുടെ മുകളിൽവച്ചു . ഒന്ന് പുഞ്ചിരിച്ചു .

അവളുടെ മൊബൈൽ റിംഗ് ചെയ്തു .
"ഹാലോ "
ഫോൺ കട്ടായി . അവൾ കാൾ ലിസ്റ്റ് നോക്കി , പരിചയമില്ലാത്ത നമ്പർ .. എത്രയോ പൂവാലന്മാരുടെ കോളുകളാണ് ഈ ഫോണിലേക്ക് വന്നുകൊണ്ടിരിക്കുന്നത് .
സിം കാർഡ് എടുത്തദിവസം മുതൽ ഇന്നുവരെ.
വീണ്ടും ഫോൺ ശബ്ദിച്ചു ...........
അവൾ ഫോൺ കട്ട് ചെയ്തു .
വീണ്ടും പഠനത്തിൽ മുഴുകി .
അവളുടെ ഫോണിൽ ഒരു മെസ്സേജ് വന്നു . രേണു ഓപ്പൺ ചെയ്തു . ഒരു നിമിഷനേരം മെസ്സേജിലേക്ക് നീങ്ങി .
പെട്ടന്ന് അവൾ ഞെട്ടിത്തരിച്ചു ,അവളുടെ മുഖം ചുവന്നു കവിളുകൾ വിറച്ചു . കയ്യിൽ നിന്നും ബോബൈൽ ഫോൺ താഴെ വീണു .
 . .............. താഴെ വീണുകിടന്ന മൊബൈൽഫോൺ അവൾ എടുത്തു . മെസ്സേജ് തുറന്നു .

" നന്ദൻ.......................... അവൻ നിന്നെ പറ്റിച്ചുകൊണ്ടിരിക്കുകയാണ് ..... നിന്നോടുള്ള അവന്റെ സ്നേഹം കപടതയാണ് .
അവനൊരു അധ്യാപകനല്ല .ഒരു ബുക്ക് സ്റ്റാൾ ജീവനക്കാരനാണ് . ഇത്രയും കാലം പറ്റിക്കുകയായിരുന്നു . ഞാൻ പറഞ്ഞത് വിശ്വാസം ഇല്ലെങ്കിൽ
നീ സ്കൂളിലേക്ക് ചെല്ലുക . അന്വേഷിക്കുക . രേണു ഒരു നല്ല തീരുമാനമെടുക്കും എന്നാണ് ഞാൻ കരുതുന്നത് . എല്ലാ നന്മകളും നേർന്നുകൊണ്ട് ഒരു അനോണിമസ് ഫ്രണ്ട് ........... ഈ നമ്പറിൽ തിരിച്ചുവിളിക്കാൻ ശ്രമിക്കരുത് .." 

രേണു കതക് തുറന്നു ബാത്റൂമിലേക്ക് പോയി . പൈപ് തുറന്നിട്ടു . കുറച്ചു് വെള്ളമെടുത്തു മുഖത്തേക്കൊഴിച്ചു . വാഷ് ബേസിനില കണ്ണാടിയിലേക്കു
നോക്കി . വെള്ളവും കണ്ണീരുംകൂടി ഇടകലർന്നൊഴുകുന്നുണ്ടായിരുന്നു .

"മോളേ "
അച്ഛൻ രേണുവിനെ വിളിച്ചു .
" ദാ വരുന്നു "
അവൾ കണ്ണുകൾ തുടച്ചു . ബക്കറ്റിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടുകൊണ്ടേയിരുന്നു .

ലക്ഷ്മിയും പത്മയും കൂട്ടായിക്കഴിഞ്ഞിരുന്നു . ലക്ഷ്മിയുടെ മുഖത്ത് പുഞ്ചിരി നിറയുന്നുണ്ട് . അവർ ജോലിയിൽ മുഴുകി .
തോമസ് ബുള്ളറ്റിൽ പാഞ്ഞെത്തി . തൊട്ടുപിന്നിൽ ഒരു ചറുപ്പക്കാരനുമുണ്ട് . അവൻ കുറെ സാധനങ്ങൾ മുറുക്കിപ്പിടിച്ചിരിക്കുന്നു . താടി നീട്ടി വളർത്തിയിരുന്നു . അവന്റെ കൈകളിൽ ഇരുന്ന സാധനങ്ങൾ താഴേക്ക് വച്ചു .

കാഴ്ചയിൽ ഒരു സന്യാസിയെപ്പോലെ തോന്നിക്കും . പത്മ പുറത്തേക്കു വന്നു .ഓരോ സാധനങ്ങളും അകത്തേക്ക് കൊണ്ടുപോയി .
തോമസ് അവനെയും കൂട്ടി അകത്തേക്ക് വന്നു .
"ലക്ഷമി................." അയാൾ വിളിച്ചു . ലക്ഷ്മിയും പത്മയും അവിടേക്കെത്തി .
"ഇതാണ് അഭിഷേക് ....... ഇന്നുമുതൽ ഇവിടുത്തെ സ്റ്റാഫാണ് ...
ഇന്നുമുതൽ നന്ദൻ ബുക്ക്സ് ഡെലിവറി ജോലികൾ മാത്രം ചെയ്യട്ടെ .കളക്ഷൻ സെക്ഷനിൽ ഇന്നുമുതൽ അഭിഷേകാണ് .

" അഭിഷേകിന് ചെയ്യണ്ട കാര്യങ്ങളൊക്കെ പറഞ്ഞു കൊടുക്ക് "
തോമസ് ഓഫീസിലേക്ക് പോയി .
അഭിഷേക് ഒന്ന് പുഞ്ചിരിച്ചു . അവളും പുഞ്ചിരിച്ചു .
" വരൂ "
അവൻ അവളോടൊപ്പം ഓഫീസിലേക്ക് കയറി .


നിരത്തിൽ വാഹനങ്ങൾ ഒരുപാടുണ്ട് .ഹോർണടികൊണ്ടു ചെവിപൊട്ടിത്തുടങ്ങി .ശക്തമായ വെയിൽ ശരീരത്തിലെ ചർമ്മത്തെ കൂടുതൽ ഇരുണ്ടതാക്കി .
കാറിൽ സഞ്ചരിക്കുന്നവർക്ക് എ സി ഉണ്ട് . അവർ ചൂട് നിറഞ്ഞ കാലാവസ്ഥയിൽ എ സി ഓൺ ചെയ്ത് സാവധാനമാണ് കാർ ഓടിക്കുന്നത് . എന്നാൽ നിരത്തുകളിലെ തിരക്കിനിടയിലൂടെ വെയിലും കൊണ്ട് ബൈക്കിൽ സഞ്ചരിക്കാൻ വളരെ പ്രയാസമാണ് . നന്ദന്റെയുള്ളിൽ ധാരാളം ചിന്തകൾ രുപപ്പെട്ടു .

""രേണുക എന്തേ ഫോൺ എടുക്കാതിരുന്നത് ?
ചിലപ്പോൾ അവൾ ക്ലാസ്സിലാവാം "
അവൻ വണ്ടി സൈഡാക്കി . മരത്തിന്റെ ചുവട്ടിൽ ഒരു കുലുക്കി സര്ബത്തുകാരൻ കുലുക്കി ഉണ്ടാക്കുന്നു . ഒരു കുട നാട്ടി വച്ചിട്ടുണ്ട് ചുറ്റും രണ്ടു കസേരയും .
"ഒരു കുലുക്കി "
അയാൾ സര്ബത് തയ്യാറാക്കിത്തുടങ്ങി .വൃക്ഷത്തിന്റെ തണൽ തിരുവനന്തപുരം നഗരത്തിലൂടെയുള്ള യാത്രകൾക്ക് ചെറിയ ആശ്വാസം പകരുന്നുണ്ട് .
നന്ദൻ കുലുക്കി സർബത്തു കുടിച്ചു .
മൊബൈലിൽ ഒരു മെസ്സേജ് വന്നു അവൻ ഓപ്പൺ ചെയ്തു . തോമസ് സാർ ആണ് .

പുസ്തക ഡെലിവറി 3 മണിക്ക് മുൻപ് തീർത്തിട്ട് ഓഫീസിൽ എത്തണം എന്ന് "
അവൻ തിരിച്ചു മെസ്സേജ് ചെയ്തു . "ഓക്കേ "
അവൻ വാട്ട്സ് ആപ്പ് ഓപ്പൺ ചെയ്തു . രേണുവിന്റെ സന്ദേശം ....

"ഗെറ്റ് ലോസ്റ്റ് ഇടിയേറ്റ് "

"യൂ ചീറ്റ് മീ "

നന്ദൻ ഞെട്ടി . അവന്റെ ഹൃദയം പിടഞ്ഞു . രേണുവിന്റെ നമ്പറിലേക്ക് അവൻ തിരിച്ചുവിളിച്ചു . മൊബൈൽ റിംഗ് ചെയ്യുന്നുണ്ട് . പക്ഷെ അവൾ
ഫോൺ എടുത്തില്ല . നന്ദന്റെയുള്ളിലെ തീക്കനൽ ആളിക്കത്തി . അവന്റെ കൈകൾ വിറച്ചു .അവന്റെ ശബ്ദമിടറി ....................
വാഹനങ്ങളുടെ ശബ്ദം അവന്റെ ചെവിയിലേക്കടിച്ചു കയറി . പതുക്കെ അവന്റെ ഓർമ്മകൾ നഷ്ട്ടപ്പെടുന്നപോലെ.............

നന്ദന് പിന്നെ ചിന്തിക്കുവാൻ സമയം ഉണ്ടായിരുന്നില്ല ബൈക്കിൽ ചാടിക്കയറി വാഹനങ്ങൾ നിരന്ന നിരത്തിലൂടെ പാഞ്ഞു. ചുറ്റുമുള്ള ആളുകൾ  അവനെതന്നെ നോക്കി. ബൈക്ക് പാഞ്ഞുവന്ന് ബുക്സ്റ്റാളിന്റെ മുന്നിൽ നിർത്തി. "അല്ല ഇതാര് നന്ദനോ" അകത്തു നിന്നും അഭിഷേക് ഓടിയെത്തി. നന്ദൻ അവനെ മിഴിച്ചു നോക്കി. ഒന്നു പുഞ്ചിരിച്ചു "നീ എന്താ ഇവിടെ"?  "ഞാൻ ഇന്നു മുതൽ ഇവിടെ ജോലിക്ക് കയറി" അവൻ സന്തോഷത്തോടെ പറഞ്ഞു. "നിന്റെ മുഖം എന്താ വല്ലാതെ ഇരിക്കുന്നത്? അഭിഷേക് ചോദിച്ചു. " ഞാൻ പറയാം" " അത് ശരി" നിങ്ങൾ പരസ്പരം അറിയുമോ" തോമസ് ബുക്സ്റ്റാളിന്റെ പടവുകൾ ഇറങ്ങി വന്നു. " പിന്നല്ലാതെ കോളേജിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു"  ഇപ്പോൾ  ഒരു മീറ്റിംഗ് ഉണ്ട് മീറ്റിംഗിൽ  എല്ലാവരും പങ്കെടുത്തു അവർ പരസ്പരം പരിചയപ്പെട്ടു..... നന്ദൻ......... അഭിഷേക്  വിളിച്ചു..... "എന്താണ്" അവൻ തിരിഞ്ഞു നോക്കി.  "നീയെന്താ വളരെയധികം വിഷമിച്ചിരിക്കുന്നത്?"   നിന്നെ കണ്ടപ്പോൾ മുതൽ ഞാൻ ചോദിക്കുവാ.....  എന്തായാലും ആവട്ടെ.  ഇന്ന് ഞാൻ ജോലിയിൽ കയറിയ ദിവസമാണ് നമുക്കൊന്ന് ആഘോഷിച്ചുകളയാം...... " ഇല്ല അഭിഷേക് ഞാൻ ആഘോഷിക്കാൻ പറ്റിയ ഒരു അവസ്ഥയിലല്ല എനിക്ക് പോകണം. അവൻ അഭിഷേകിന്റെ മുഖത്തേക്ക് നോക്കി. "നിന്റെ വിഷമം എന്നോട് തുറന്നു പറയൂ" .അഭിഷേക്  അവന്റെ തോളിൽ കൈ വച്ചു. അവർ രണ്ടുപേരും ബൈക്കിൽ കയറി എങ്ങോട്ടെന്നില്ലാതെ നഗരത്തിലൂടെ കറങ്ങി. സമയം ഇരുട്ടി തുടങ്ങിയിരുന്നു നഗരത്തിലെ വിളക്കുകൾ മിന്നിത്തിളങ്ങി. തിരക്ക് വർദ്ധിച്ചു. ബൈക്ക് കടൽത്തീരത്തേക്ക് ചേർന്നുകിടക്കുന്ന ബിയർ പാർലറിൽ വന്നുനിന്നു. രണ്ടുപേരും നേരെ അകത്തേക്ക് വന്നിരുന്നു. വെയിറ്റർ വന്നു.... " കഴിക്കാൻ രണ്ടു പൊറോട്ടയും ചിക്കനും"അഭിഷേക്  ഓർഡർ കൊടുത്തു. നന്ദൻ.... പരിഹാരമില്ലാത്ത പ്രശ്നങ്ങളൊന്നുമില്ല നീ കാര്യം പറയു....... " അഭിലാഷ് അവന്റെ ക്ഷീണിച്ച മുഖത്തേക്ക് നോക്കി. അപ്പോഴേക്കും ബിയർ എത്തിയിരുന്നു മുന്നിലിരുന്ന ബിയർ കുപ്പി തുറന്നു. ഗ്ലാസ്സുകളിലേക്ക് ഒഴിച്ചു പതുക്കെ നുണഞ്ഞു തുടങ്ങി.  ഒപ്പം നന്ദൻ കഥ പറഞ്ഞു.. രേണു വിനെ കണ്ടനാൾമുതൽ ഇന്നു നടന്ന സംഭവം വരെ." ചതിയാ"….........മുന്നിലിരുന്ന അഭിഷേക് വിളിച്ചു............ "അരുത് അങ്ങനെ വിളിക്കരുത് ഞാൻ ചതിയനല്ല........... അവളെ ഞാൻ.......... നന്ദന്റെ ശബ്ദം ഇടറി............അവളെ എനിക്ക്  നഷ്ടപ്പെടാതിരിക്കാനാണ് ഞാൻ കള്ളം പറഞ്ഞത്. അവൻ കെഞ്ചി............ അഭിഷേക്  അൽപം പക്വതയാർന്ന സ്വരത്തിൽ പറഞ്ഞു കഴിഞ്ഞത് കഴിഞ്ഞു. നീ അധ്യാപകനല്ല എന്നുള്ള വിവരം നിനക്ക് മാത്രം അറിയുന്ന കാര്യമല്ലേ പിന്നെ അവൾ എങ്ങനെ അറിഞ്ഞു? നന്ദൻ ബോധം മറഞ്ഞുതുടങ്ങിയ  കുടിയനെപോലെ തലയാട്ടി. "എനിക്കറിയില്ല". അഭിഷേക് അല്പം മൗനമായി നിന്നു. ഞാൻ നോക്കട്ടെ എങ്ങനെ സഹായിക്കാമെന്ന് . "ഇന്നുമുതൽ നീ ഒരു കാര്യം ചെയ്യണം നീ അവളെ വിളിക്കരുത് "അപ്പോഴേക്കും നന്ദൻ ഒരു കുപ്പി ബിയർ മുഴുവനും അകത്താക്കിയിരുന്നു. നന്ദന്റെ ഫോൺ റിംഗ് ചെയ്തു അവൻ അലക്ഷ്യമായി പോക്കറ്റിൽ കൈയിട്ട് ഫോണെടുത്തു. അതെ ഇത് അവളാ രേണു എന്റെ കാമുകി. ഉള്ളിൽ മദ്യം രൂപപ്പെടുത്തിയ ആവേശം ഉണർന്നു. "നീ ഈ കണ്ടീഷനിൽ ഫോൺ എടുക്കണ്ട." അഭിഷേക്  ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചു.  ശ് ശ് ശ് ശ്............. അവൻ എന്തൊക്കെയോ കാട്ടി. ഫോൺ ചെവിയിൽ വച്ചു.  ഡാർലിംഗ് സുഖം തന്നെയല്ലേ..... നന്ദൻ നീയെന്നെ പറ്റിക്കുകയായിരുന്നു അല്ലേ അവൾ വിങ്ങി..... "അത് ഞാൻ......നിന്നെ വിട്ടു കളയാൻ എനിക്ക് തോന്നിയില്ല". അവൻ പതുക്കെ പറഞ്ഞു. ഹൗ ഡയർ യൂ. അവൾ അലറി നന്ദൻ നീ ഇനി എന്നെ  ഒരിക്കലും വിളിക്കരുത് നമുക്ക് ഇന്ന് ത്തോടുകൂടി എല്ലാം അവസാനിപ്പിക്കാം. "ഗുഡ് ബൈ "അവൾ ഫോൺ കട്ട് ചെയ്തു. "ഹലോ..... ഹലോ.... നമുക്ക് അവസാനിപ്പിക്കാം അവൻ കുപ്പിയും കയ്യിൽ വച്ചുകൊണ്ട് എഴുന്നേറ്റു. അഭിലാഷ് അവനെ പിടിച്ചു. "ഇത് ഞാനും രേണുവും തമ്മിലുള്ള ക്രിക്കറ്റ് കളിയാ ഇപ്പോൾ അവൾ ജയിച്ചു നാളെ ഞാൻ ജയിക്കും. അവൻ ആൾക്കാർ ക്കിടയിലൂടെ നൃത്തം ചെയ്തു. അവൻ പതുക്കെ നിരത്തിലേക്ക് ഇറങ്ങി. "നീ പൊയ്ക്കോ ഇന്നെന്റെ രാത്രിയാണ് എന്റെ ആഘോഷ രാത്രി നീ പൊയ്ക്കോ.. അവൻ മയിൽ ആടുന്നത് പോലെ ആടി.  നിരത്തിലൂടെ ഓടുന്ന വാഹനങ്ങളുടെ വെളിച്ചം അവനിലേക്ക് വന്നു പതിച്ചു . അഭിഷേക് അവനെ തന്നെ നോക്കി നിന്നു................


പ്രഭാതമുണർന്നു. അന്തരീക്ഷത്തിലെ തണുപ്പ് മരങ്ങളെയും ചെടികളെയും കുളിരണിയിച്ചു. പൂവൻ കോഴികൾ കൂവി തുടങ്ങി. സൂര്യന്റെ ചെറു കിരണങ്ങൾ മഞ്ഞിനെ വകഞ്ഞുമാറ്റിക്കൊണ്ട് ജാലകത്തിലൂടെ കടന്നുവന്നു. തലേദിവസം രാത്രി പെയ്ത മഴത്തുള്ളികൾ വീടിന്റെ മുകളിലെ ഓഡിന്റെ അരികിലൂടെതുള്ളികളായി വീഴുന്നു. അടുക്കളയിൽ പാത്രം കഴുകുന്ന ശബ്ദം കേൾക്കാം. " ഹോ ഈ ചെറുക്കൻ പാതിരാത്രിയാവുമ്പോൾ കേറിവരും.... ഒരു ഉത്തരവാദിത്വവുമില്ല."
ഇങ്ങനെ പോയാൽ ഞാൻ എന്തു ചെയ്യും ദൈവമേ" ആരോടെന്നില്ലാതെ അവർ പിറുപിറുത്തു. മാനസികമായി ഒരുപാട് പ്രയാസങ്ങൾ അലട്ടുന്നുണ്ടെങ്കിലും ജീവിതത്തിലെ പ്രതിസന്ധികൾ തരണം ചെയ്ത് മുൻപോട്ടു പോകുവാൻ അവർ തയ്യാറെടുത്തിരുന്നു.അവർ പൂജാമുറിയുടെ മുന്നിലേക്ക് വന്നു വാതിൽ തുറന്നു..... ശ്രീകൃഷ്ണന്റെയും ദേവിയുടെയും പരമശിവന്റെയും ചിത്രങ്ങൾ ഇരിക്കുന്നുണ്ട്.വിളക്കിൽ ദീപം തെളിയിച്ചു.രണ്ടു കൈകളും കൂപ്പി കണ്ണുകൾ മെല്ലെ അടച്ചു. കണ്ണുകളിൽ നിന്നും കണ്ണുനീർ പൊടിയുന്നുണ്ടായിരുന്നു. ജീവിതത്തിന്റെ വലിയൊരുഭാഗം ജീവിച്ചു തീർത്തിരിക്കുന്നു. ഇനിയുള്ളത് നന്ദൻ ആണ്. " അമ്മേ............ചായ"......….
അലക്ഷ്യമായി നന്ദൻ അടുക്കളയിലേക്ക് വന്നു. "ഇപ്പൊ തരാം......"
" മോനേ നീ പഠിക്കണം അമ്മയുടെ കാലം കഴിഞ്ഞാൽ നിനക്ക് ആര് തുണയുണ്ടാകും?.... "
അമ്മഅവനെയൊന്നുനോക്കി   .. " ഞാൻ ചായ എടുക്കാം" അവർ അടുക്കളയിലേക്ക് പോയി.നന്ദൻ വീടിന്റെ പുറത്തേക്കിറങ്ങി.കാർമേഘങ്ങൾ ഇളം വെയിലിനെ മറയ്ക്കുന്നുണ്ട്. മുറ്റത്ത് ഒരു നാട്ടുമാവ് വളർന്നുവലുതായിട്ടുണ്ട്. നന്ദൻ ആദ്യമായി കാണുന്നതുപോലെ മാവിൻ ചുവട്ടിലേക്ക് നടന്നു. മാവിന്റെ ഇലകളിൽ നിന്നും വീഴുന്ന ചെറിയ മഴനീർത്തുള്ളികൾ അവന്റെ മുഖത്ത് പതിക്കുവാൻ തുടങ്ങി. കഴിഞ്ഞദിവസം നടന്ന കാര്യങ്ങൾ അവൻ ആലോചിച്ചു. " ശ്ശേ വളരെ മോശമായിരേണുവിനോട് സംസാരിച്ചു............ തെറ്റായിപ്പോയി.......
ഇനിയും ഇത് മനസ്സിൽ കൊണ്ട് നടക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അവളെക്കണ്ട് മാപ്പുപറയണം.നന്ദൻ അൽപനേരം ഓർമകളിൽ മുഴുകി...............


.........................................................................
ഓഫീസിൽ അഭിഷേകം പത്മയും വന്നതോടെ ലക്ഷ്മിയ്ക്ക് ജോലികൾ കൂടുതൽ എളുപ്പത്തിലായിതുടങ്ങി. പത്മ നന്ദനെ ഫോണിൽ വിളിച്ചു നോക്കി." നന്ദൻ കോൾ അറ്റൻഡ് ചെയ്യുന്നില്ലല്ലോ"
അഭിഷേക് അത് കേൾക്കുന്നുണ്ടായിരുന്നു.
" ശരിയാ ഇന്നലെ അവൻ നാല് കാലിലാണ് വീട്ടിലേക്ക് പോയത് അവന്റെ വണ്ടി എന്റെ കൈയിലും.....അവന്റെ വീട് വരെയൊന്നുപോയാലോ "അവൻ ചിന്തിച്ചു.....
തോമസ് സാർ ഒരാഴ്ചത്തേക്ക് ലീവിൽ ആയതിനാൽ അദ്ദേഹം ഓഫീസിലേക്ക് ഇല്ല. അഭിഷേക് നന്ദനെ കോൾ ചെയ്തു. " ഹലോ "
നന്ദന്റെ പതിഞ്ഞ സ്വരം.
" നീ എന്തിനുള്ള പരിപാടിയാ നന്ദൻ?
കുളിച്ചിട്ട് നേരെ ഓഫീസിലേക്ക് വാ...... പോയതൊക്കെ പോട്ടെ................
" മനസ്സിനൊരുസുഖമില്ല അഭിഷേക് "
" അതൊക്കെ നമുക്ക് പിന്നെ സംസാരിക്കാം നീ നേരെ ഓഫീസിലേക്ക് വാ........... "
"ശരി " അവൻ ഫോൺ കട്ട് ചെയ്തു.

ലക്ഷ്മി അഭിഷേകിനെ തോളിൽ തട്ടി. അഭിഷേക് പെട്ടെന്ന് തിരിഞ്ഞു. "തൻ്റെ കൂട്ടുകാരൻ ആള് നല്ല പുള്ളിയാ ഒരിക്കലും ഓഫീസിലേക്ക് വരികയില്ല. അദ്ദേഹത്തിന് വേറെ എന്തോ ബിസിനസ് ഉണ്ട്". അഭിഷേക് ഒന്ന് പുഞ്ചിരിച്ചു. "ലക്ഷ്മി ഇവിടെ ജോലി ചെയ്യാൻ തുടങ്ങിയിട്ട് എത്ര നാളായി". അവൻ ചോദിച്ചു. "അഞ്ചുവർഷം ആയിട്ടുണ്ടാവും. "അത് ശരി തൻറെ കല്യാണം കഴിഞ്ഞതാണോ?". ഒരു പുഞ്ചിരിയോടെ ചോദിച്ചു.

"ഇല്ല കല്യാണം കഴിഞ്ഞിട്ടില്ല".

"ശരി പിന്നെ സംസാരിക്കാം പിടിപ്പതു ജോലിയുണ്ട് "അവൾ ഓഫീസിലേക്ക് കയറി.

പി എസ് സി ക്ലാസ്സ് നടന്നുകൊണ്ടിരുന്നു. ക്ലാസിന് പിന്നിലത്തെ നിലയിൽ ഡെസ്കിൽ തലചായ്ച്ചു കൊണ്ട് ഇരിക്കുകയാണ് രേണു. അധ്യാപകൻ ഉറക്കെ ക്ലാസ് എടുക്കുന്നുണ്ട്. അവളുടെ മനസ്സിൽ ഇപ്പോൾ ക്ലാസ് ഇല്ല പഠനം ഇല്ല ഒരു നിർവികാരത മാത്രം.

ക്ലാസ് റൂമിൻറെ ജനാലയിലൂടെ അവൾ പുറത്തേക്ക് നോക്കി. അങ്ങകലെ കുന്നിൻ ചരിവുകളിൽ മഴപെയ്യുന്നത് കാണാം. അവൾക്കിപ്പോൾ സന്തോഷം ഇല്ല സങ്കടമില്ല ഒരു മരവിപ്പ് മാത്രം. ഒരു ചിന്ത അവളെ ഇടയ്ക്ക് വേദനയിലേക്ക് കൊണ്ടുപോകുന്നുണ്ട് ."നന്ദൻ"

" തലവേദന ആയിരുന്നെങ്കിൽ ഇന്ന് ക്ലാസിന് വരേണ്ടിയിരുന്നില്ല" അപർണ പറഞ്ഞു. "സാരമില്ല അപർണ. ഇപ്പോൾ കുറവുണ്ട്". അവൾ പതുക്കെ തല ഉയർത്തി .ക്ലാസിലേക്ക് ശ്രദ്ധ കൊണ്ടുവന്നു. പുസ്തകങ്ങൾ സോർട്ട് ചെയ്യുന്ന തിരക്കിലായിരുന്നു അഭിഷേക്. അഭിഷേകിനെ സെൽ റിങ്ങ് ചെയ്തു. "ആ നന്ദൻ നീ ഇതുവരെ എത്തിയില്ലേ"? അഭിഷേക് ചോദിച്ചു. "അഭിഷേക് ഞാൻ ടാലൻറ് പിഎസ്‌സി കോച്ചിംഗ് ക്ലാസിലെ മുന്നിലുണ്ട് അവിടേക്ക് വണ്ടിയുമായി എത്തണം എനിക്ക് അവളെ കണ്ട മാപ്പുപറയണം"

നന്ദൻ പറഞ്ഞു.

"നിനക്ക് ഇനിയും മതിയായില്ലേ"? അഭിഷേക് ചോദിച്ചു.. "ശരി ഞാൻ എത്താം"

അവൻ പുസ്തകങ്ങൾ സോർട്ട് ചെയ്ത മാറ്റിവെച്ചു. പുസ്തകങ്ങളുടെ ഡീറ്റെയിൽസ് എൻറർ ചെയ്യുവാനായി പത്മയെ ഏൽപ്പിച്ചു. അഭിഷേക് വണ്ടി സ്റ്റാർട്ട് ചെയ്തു പുറത്തേക്ക് പോയി. 

ടാലൻറ് കോച്ചിംഗ് സെൻൻറെ മുൻപിലുള്ള ഷോപ്പിൽ ചായ കുടിച്ചു കൊണ്ടിരിക്കുകയാണ് നന്ദൻ. കോഫി ഷോപ്പിലേക്ക് അഭിഷേക് കയറിവന്നു. മുന്നിലുള്ള കസേര മുൻപോട്ടു നീക്കി ഇരിക്കാൻ പറഞ്ഞു. അഭിഷേക് ഇരുന്നു. "അല്ല നന്ദ എന്താ നിൻറെ ഉദ്ദേശം? മര്യാദയ്ക്ക് ജോലി ചെയ്യാനും സമ്മതിക്കില്ലേ". അഭിഷേക് ഒരു കളിയാക്കുന്ന ഭാവത്തിൽ പറഞ്ഞു നന്ദൻ മെല്ലെയൊന്ന് പുഞ്ചിരിച്ചു . "ഇന്ന് എനിക്ക് രേണുവിനെ കണ്ടു മാപ്പുപറയണം ഞാൻ അവളെ വല്ലാതെ മുറിപ്പെടുത്തി". വിശ്വാസ വഞ്ചന അല്ലേ ഞാൻ അവളോട് കാണിച്ചത്. നന്ദൻറെ  ഉള്ളിൽ നിന്നും ഒരു വിങ്ങൽ പുറത്തേക്ക് വന്നു. അഭിഷേക് നന്ദനെ ആശ്വസിപ്പിച്ചു. കോഫി ഷോപ്പിലെ കണ്ണാടി ഗ്ലാസിലൂടെ പുറത്തേക്കു നോക്കിയാൽ ടാലൻറ് ക്ലാസ്സിന്റെ  മുൻവശം കാണുവാൻ സാധിക്കും. ധാരാളമാളുകൾ ക്ലാസ് കഴിഞ്ഞ് പുറത്തേക്ക് വരുന്നുണ്ട്. നന്ദൻ അവിടെ ഇരുന്നുകൊണ്ട് വീക്ഷിക്കുവാൻ തുടങ്ങി. "അതാ രേണു ....... അവൻ ഗ്ലാസിലൂടെ ചൂണ്ടിക്കാട്ടി" അഭിഷേക് ഗ്ലാസിലൂടെ നോക്കി. "അഭിഷേക് ആ നീലനിറത്തിലുള്ള കുർത്ത അണിഞ്ഞ പെൺകുട്ടിയാണ് രേണു".

അഭിഷേക് ഒന്ന് ഞെട്ടി. നന്ദൻ ഇവളെ എനിക്കറിയാം ഇവൾ എൻറെ ഒപ്പമാണ് പ്ലസ്ടു പഠിച്ചത്. എൻറെ ഏറ്റവും നല്ല സുഹൃത്താണ് രേണു.

ഈ രേണുക ആണെന്ന് എനിക്ക് അറിയില്ലായിരുന്നു നന്ദാ .

അഭിഷേക് നന്ദനെ വിലക്കി. "നീ ഇപ്പോൾ അവളുടെ അടുത്തേക്ക് പോകണ്ട കേട്ടോ.. എന്നാലും നിനക്ക് എങ്ങനെ അവളെ പറ്റിക്കാൻ തോന്നി. എൻറെ നല്ല സുഹൃത്താണ് രേണുക ."അരുത് അഭിഷേക് ഇനി എന്നെ കുത്തിനോവിക്കാരുത്." "ഇല്ലടാ പോട്ടെ നമുക്ക് ശരിയാക്കാം" അഭിഷേക് അവൻറെ തോളിൽ തട്ടി രേണുക ഇടയ്ക്കൊക്കെ എന്നെ വിളിക്കാറുണ്ട് "അതെയോ" നന്ദൻ ആശ്ചര്യത്തോടെ അവനെ നോക്കി. നന്ദൻ്റെ  ഉള്ളിൽ ചെറിയ ആശ്വാസം തുടിച്ചു തുടങ്ങിയിരുന്നു ."നമുക്ക് ഇറങ്ങാം "അഭിഷേക് നന്ദനും കോഫി ഷോപ്പിൽ നിന്നും ഇറങ്ങി മഴ ചെറുതായി ചാറി തുടങ്ങിയിരുന്നു.

മഴയത്ത് കുടയും പിടിച്ചുകൊണ്ട് രേണു വീട്ടിലേക്ക് കയറി." മോളെ നല്ല മഴയാണ്ല്ലോ". അമ്മ അവളോട് പറഞ്ഞു ."അതെ" "മോള്  പോയി ഡ്രസ്സ് മാറിയിട്ട് വാ അമ്മ ചോറ് വിളമ്പി തരാം". വേണ്ട അമ്മേ കുറച്ചുകഴിഞ്ഞ് ഞാൻ കഴിച്ചോളാം." രേണു സ്റ്റെപ്പ് കയറി മുകളിലത്തെ നിലയിലേക്ക് പോയി. മുറി തുറന്നു. വാതിൽ അടച്ചു കുറ്റിയിട്ടു. കട്ടിലിലേക്ക് മലർന്നു കിടന്നു. ചെറിയൊരു ദീർഘശ്വാസം എടുത്തു. അവൾ മെല്ലെ മൊബൈൽ ഫോൺ എടുത്തു വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്തു. നന്ദൻ്റെ  പ്രൊഫൈൽ ചിത്രം നോക്കി. അവളുടെ ഉള്ളിൽ ഒരു വിങ്ങൽ രൂപപ്പെട്ടു അവൾ ഫോൺ മാറ്റിവെച്ചു. അവൾ പതുക്കെ നന്ദൻ പറഞ്ഞ കാര്യങ്ങൾ ഓർത്തു." നിന്നെ നഷ്ടപ്പെടുത്താൻ കഴിയാത്തതിനാലാണ് ഞാൻ കള്ളം പറഞ്ഞത്" അവൻ്റെ വാക്കുകൾ അവളിൽ വേദനയുളവാക്കി. പൊടുന്നനെ അവൾ എഴുന്നേറ്റു ആരാണ് എന്നെ ഫോണിൽ വിളിച്ച് സംസാരിച്ചത്. അതൊരു സ്ത്രീശബ്ദം ആയിരുന്നല്ലോ. ഈ നമ്പറിൽ വിളിക്കരുതെന്നും പറഞ്ഞിട്ടുണ്ടായിരുന്നല്ലോ..... എന്തിനുവേണ്ടി അവൾ വിളിച്ചു.? താനുംനന്ദനും  തമ്മിലുള്ള ബന്ധം എങ്ങനെ അവൾ അറിഞ്ഞു................. നൂറു കൂട്ടം ചിന്തകൾ അവളിൽ മുളപൊട്ടാൻ തുടങ്ങി. രേണു കണ്ണുകൾ തുടച്ചു മൊബൈൽ ഫോൺ എടുത്തു കോൾ ലിസ്റ്റ് ചെക്ക് ചെയ്തു. നമ്പർ ഡയൽ ചെയ്തു അവൾ ഫോൺ ചെവിയോടു ചേർത്തു വച്ചു. ബെൽ റിങ് ചെയ്തുകൊണ്ടേയിരുന്നു................


ദീർഘമായ ഇടവേളക്ക് ശേഷം തോമസ് ഓഫീസിലേക്ക് എത്തി. മീറ്റിംഗ് വിളിച്ചുകൂട്ടി. നന്ദൻ ഒഴികെ എല്ലാവരുടെയും മുഖത്ത് പുഞ്ചിരി നിറഞ്ഞുനിന്നു. " നന്ദൻ നിനക്കെന്താ ഒരു സന്തോഷമില്ലാത്തത്....... നീ ആകെ ക്ഷീണിച്ചുപോയല്ലോ ".......
അയാൾ അവനോട് ചോദിച്ചു.
നന്ദൻ ചെറുതായൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും ആ പുഞ്ചിരിക്ക് അധികം ആയിസുണ്ടായിരുന്നില്ല.......
"എനിവേ അടുത്ത ആഴ്ചമുതൽ ടൗൺ ഹാളിൽ പുസ്തകമേള ആരംഭിക്കുകയാണ്. നമ്മളും അതിന്റെഭാഗമായി പ്രവർത്തിക്കേണ്ടതുണ്ട്. ഒരാഴ്ച നിങ്ങളുടെ ജോലി അവിടെയായിരിക്കും. പുസ്തകങ്ങൾ പരിചയപ്പെടുത്തണമെങ്കിൽ പുസ്തകത്തേക്കുറിച്ച് നിങ്ങൾ നന്നായി അറിഞ്ഞിരിക്കണം......... സോ......
അത് ഞാൻ നിങ്ങളെ ഏൽപ്പിക്കുന്നു "
ഒരു പട്ടാളചിട്ടയോടെ അയാൾ പറഞ്ഞു.
"മറ്റെന്തെങ്കിലും നിങ്ങൾക്ക് പറയുവാനുണ്ടോ?"
"ഇല്ല സാർ "
അവർ ഒരേ സ്വരത്തിൽ പറഞ്ഞു.
അയാൾ അവിടെനിന്നും കടന്നുപോയി.....


അന്നൊരു ഞാറാഴ്ച്ച ദിവസമായിരുന്നു. തിരുവനന്തപുരം ബീച്ച് നിറയേ ആളുകൾ നിറഞ്ഞിരുന്നു. അങ്ങകലെയായി പാറകൂട്ടങ്ങളിലേക്ക് ശക്തമായ തിരമാലകൾ അടിച്ചുകയറി. ചിന്നിത്തെറിക്കുന്ന തിരമാലകളുടെ തുള്ളികൾ ലക്ഷ്മിയുടെ ശരീരത്തിലേക്കും ഇടയ്ക്ക് വന്ന് പതിക്കുന്നുണ്ട്. കടലിലേക്ക് കാൽ നീട്ടിവച്ചുകൊണ്ട് അവൾ പാറയുടെ മുകളിൽ ഇരുന്നു. ഓരോ തിരമാലകൾ അവളുടെ കാലുകളിൽ സ്പർശിക്കുമ്പോഴും തിരമാലയുടെ ശക്തി കൂടി കൂടി വന്നു.
അവളുടെ മൊബൈൽ റിംഗ് ചെയ്തു.
കാൾ കട്ട്‌ ചെയ്യുന്നുണ്ട്.
ചിന്തകൾ വല്ലാതെ വേദനിപ്പിക്കുന്നു. അഴിഞ്ഞുവീണ മുടിയിഴകൾ അലക്ഷ്യമായി പറക്കുന്നുണ്ടായിരുന്നു.
"ലക്ഷ്മി "

ആ ശബ്ദം അവളെ ഞെട്ടിച്ചു..
അവൾ പൊടുന്നനെ തിരിഞ്ഞുനോക്കി...
"അഭിഷേകോ "
അവൾ എഴുന്നേൽക്കാനൊരുങ്ങി.......
"വേണ്ട ഇരുന്നോളു "
അവൻ അവളുടെ അടുത്തേക്ക് വന്നിരുന്നു.
"ലക്ഷ്മി എന്താ ഇങ്ങനെ തനിച്ചിരിക്കുന്നത്?"
അതും ഈ പാറക്കെട്ടിൽ? ".
അവൾ അഭിഷേകിനെ ഒന്ന് നോക്കി.
"ഏയ്‌.... ഒന്നുമില്ല ഇന്ന് ഒഴിവുദിവസമല്ലേ വെറുതെ ഇരിക്കാമെന്ന് കരുതി. അവർ പരസ്പരം ഒന്ന് പുഞ്ചിരിച്ചു. അഭിഷേക് തുടർന്നു.
" കുറേ ദിവസങ്ങളായി ഞാൻ ശ്രദ്ധിക്കുന്നു ലക്ഷ്മി വളരെ disterbed ആണല്ലോ? " എപ്പോഴും മുഖം വിഷാദത്തിൽ...... എന്ത് പറ്റി ലക്ഷ്മി ".
അവൾ തലയൊന്നുയർത്തി.
"ഒന്നുമില്ല അഭിഷേക്.....
"അല്ല എന്തോ ഉണ്ട്‌ "
അവൾ പതുക്കെ എഴുന്നേറ്റു.......
"ഏയ്‌ താനിതെവിടെ പോവാ?"
അവൾ പതുക്കെ നടന്നു. "അഭിഷേക് ഞാൻ പോകുന്നു അൽപ്പം തിരക്കുണ്ട് നമുക്ക് പിന്നീട് കാണാം..... "
അവൾ കൂട്ടം കൂടി കിടന്ന പാറയുടെ മുകളിലൂടെ പതുക്കെ നടന്നു. അവൾ നടന്നകലുന്നത് അവൻ നോക്കിനിന്നു. അഭിഷേകിന്റെ മനസ്സിൽ ധാരാളം ചിന്തകൾ രുപപ്പെട്ടുതുടങ്ങിയിരുന്നു. ഓഫീസിൽ ഞാൻ വന്ന ദിവസം മുതൽ ലക്ഷ്മിയും നന്ദനും ഇങ്ങനെത്തന്നെയാണ്. വലിയ സന്തോഷമൊന്നും അവരുടെ മുഖത്തില്ല. നന്ദന് ലവ് ഫെയ്ലുവർ....... ഇവൾക്കെന്താണാവോ പ്രശ്നം.... അവൻ ഒരു ദീർഘശ്വാസമെടുത്തു.  അങ്ങകലെ വഞ്ചികൾ സഞ്ചരിക്കുന്നത് കാണാം. അവൻ തിരമാലകളിലൂടെ പായുന്ന വഞ്ചികളെ നോക്കി നിന്നു........

ഒരു ചെറിയ മഴ പെയ്തു തോർന്നു. മണ്ണിന്റെ മണം എങ്ങും പരന്നു. നാളുകൾക്ക് ശേഷം പെയ്ത മഴയായതിനാൽ ഒരുതുള്ളി വെള്ളംപോലും ചുറ്റുവട്ടങ്ങളിൽ ഇല്ല. എല്ലാം മണ്ണിനോട് അലിഞ്ഞു ചേർന്നിരുന്നു..........

പുസ്തകമേളക്ക് പുസ്തകങ്ങൾ നിരത്തുന്ന തിരക്കിലാണ് അഭിഷേക്. കഥകൾ, കവിതകൾ, ലേഖനങ്ങൾ, ആത്മകഥകൾ റോകളിൽ നിരത്തിതുടങ്ങി. അഭിഷേകിന്റെ തോളിൽ ആരോ വന്നു തൊട്ടു അവൻ തിരിഞ്ഞു നോക്കി.
" ആ ആരിത് രേണുകയോ....... "
ഒരു പുഞ്ചിരിയോടെ ചോദിച്ചു.
"നീയെന്താ ഇവിടെ? പുസ്തകമേള ഇന്നല്ല നാളെയാണ്.  സോറി ഒരു കാര്യം പറയാൻ മറന്നു. ഞാനിപ്പോൾ SD ബുക്സിൽ ആണ് ജോലിചെയ്യുന്നത്..... നന്ദനോടൊപ്പം....."
അത് കേട്ടതും അവൾ ഒന്നു ഞെട്ടി. അവളുടെ കണ്ണുകൾ തിളങ്ങി. അവളുടെ ശ്വാസോശ്ചവാസം വർധിക്കുന്നതായി അവന് തോന്നി. അവൾ എന്തൊക്കെയോ പറയാൻ ശ്രമിച്ചു.
"അത്........ ഞാൻ........... "
അഭിഷേക് കൈകൾ ഉയർത്തി.
"രേണു......... എല്ലാ കാര്യങ്ങളും എനിക്കറിയാം....... നന്ദൻ എന്നോട് പറഞ്ഞു........."
അവളുടെ മുഖം ചുവന്നു. മുഖം വിയർക്കുവാൻ തുടങ്ങി.
"അഭിഷേക് വരൂ എനിക്കല്പം സംസാരിക്കാനുണ്ട്. എങ്കിൽ നമുക്ക് കോഫീ ഹൗസിലേക്ക് പോകാം. അവർ രണ്ടുപേരും കോഫീ ഹൗസിലേക്ക് കയറി. ഒരു തിരക്ക് കുറഞ്ഞ ദിവസമായിരുന്നു അത്. അവർ ഒരു മേശയുടെ ഇരുവശത്തായി ഇരുന്നു. കണ്ണാടി ഗ്ലാസിലൂടെ പുറത്തേക്ക് നോക്കിയാൽ നഗരക്കാഴ്ചകൾ കണ്ടാസ്വദിക്കാനാവും........ വെയിറ്റർ വന്നു. ഓരോ മസാല ദോശ രണ്ട് ചായ..

അവർ പതുക്കെ സംസാരിച്ചുതുടങ്ങിയിരുന്നു. നിരത്തുകളിലൂടെ വാഹനങ്ങൾ ചീറിപ്പാഞ്ഞുകൊണ്ടേയിരുന്നു. നിരത്തിലൂടെ കടന്നുപോയ ഒരു ബൈക്ക് കോഫീ ഹൗസിന്റെ മുന്നിലെ നിരത്തിൽ നിന്നു. അൽപ്പനേരം അയാൾ അവരെതന്നെ നോക്കിനിന്നു. അധികം വൈകാതെതന്നെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് അയാൾ മുന്നോട്ട് പോയി..........

അവർ കാര്യങ്ങൾ സംസാരിച്ചുകൊണ്ടേയിരുന്നു. അഭിഷേക് ഒരു പുഞ്ചിരിയോടുകൂടി പറഞ്ഞു."എനിക്ക് നന്ദനെ നന്നായി അറിയാം. നീ ഒന്നുകൊണ്ടും വിഷമിക്കണ്ട....."
"എന്നാൽ ശരി രേണുക നമുക്ക് കാണാം. അവർ എഴുന്നേറ്റു. ബില്ല് പേ ചെയ്തു പുറത്തേക്കിറങ്ങി.അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. പെട്ടെന്ന് അവന്റെ മനസ്സിൽ ഒരു ചിന്ത കടന്നുവന്നു. അവൻ ഉറക്കെ വിളിച്ചു "രേണു "... അവൾ തിരിഞ്ഞു നോക്കി..... അഭിഷേകിന്റെ മുന്നിലേക്ക്‌ നടന്നു വന്നു. " എന്താ അഭിഷേക് വിളിച്ചത് "?
" തന്റെ മൊബൈലിലേക്ക് വന്ന ആ നമ്പർ എനിക്കൊന്ന് തരുമോ?"
അവൻ ചോദിച്ചു.....
" എന്തിനാണ് അഭിഷേക് "
അവൾ ചോദിച്ചു...
" ഏയ്‌ ഒന്നിനുമല്ല "
അവൾ മൊബൈൽ എടുത്തു നമ്പർ പറഞ്ഞുതുടങ്ങി. അവൾ പറയുന്നതിനോടൊപ്പംതന്നെ അവൻ നമ്പർ ടൈപ്പ് ചെയ്തു.........
പൊടുന്നനെ അഭിഷേകിന്റെ മുഖം വാടി. അവൻ ഒന്നു ഞെട്ടി. അവൻ വിയർക്കുവാൻ തുടങ്ങി........
രേണുക അവനെത്തന്നെ ശ്രദ്ധിച്ചു. അവന്റെ കൈകൾ വിറച്ചു. "എന്തുപറ്റിയെടോ?" അവൾ ആരാഞ്ഞു. "ഏയ്‌ ഒന്നുമില്ല. "ശരി എന്നാൽ ഞാൻ വിളിക്കാം." അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ടു നീങ്ങി. നഗരത്തിലെ തിരക്കുകൾക്കിടയിലൂടെ അവൻ പോകുന്നതും നോക്കി രേണു നിന്നു.



സമയം രാത്രി 12 മണിയായിരിക്കുന്നു. അന്തരീക്ഷത്തിൽ ചൂട് കൂടി നിൽക്കുന്നതിനാൽ അഭിഷേകിനു ഉറങ്ങുവാൻ സാധിക്കുന്നില്ല. മൊബൈൽ ഫോൺ റിംഗ് ചെയ്തു. അവൻ ഡിസ്പ്ലേ നോക്കി " നന്ദനോ " ഇവനെന്താ ഈ നേരത്ത് "
" ഹലോ നന്ദൻ "
" മോനേ അഭിഷേകേ ........... ഞാൻ നിന്റെ വീടിന്റെ പുറത്തുണ്ട് ഒന്നിറങ്ങിവാടാ.... മോനേ ഞാൻ ചാകാൻ പോകുവാടാ........... "
അവൻ കരഞ്ഞു നിലവിളിച്ചു......
" എടാ കള്ളുകുടിച്ചെങ്കിൽ വയറ്റിൽ കിടക്കണം........ നീ എന്താ ഇങ്ങനെ...... ശരി....... ഞാൻ വരാം........ "
അവൻ വീടിന്റെ ലൈറ്റ് ഓൺ ചെയ്യാതെത്തന്നെ കതക് തുറന്നു. ചുറ്റും ഇരുട്ട് പരന്നിരിക്കുന്നു. നന്ദൻ ഒരു ഒഴിഞ്ഞ കുപ്പി മദ്യവുമായി റോഡിൽ കിടക്കുകയായിരുന്നു. അവന്റെ ബൈക്ക് മതിലിൽ ചാരി വച്ചിട്ടുണ്ട്. അഭിഷേക് ഓടി ചെന്നു.

" നീ എന്താ ഈ കാണിക്കുന്നത്? " "തലക്ക് വട്ടാണോടാ?"
അഭിഷേകിനെ കണ്ടതും നന്ദൻ ഓടിച്ചെന്ന് അവന്റെ മുഖം ചേർത്തുപിടിച്ചു.....
" നിനക്ക് എന്റെ പെണ്ണിനെ വേണം അല്ലേടാ...... "

അഭിഷേക് ഞെട്ടി........ "എന്ത്.... എന്താടാ ഈ പറയുന്നത്..... "
" ഞാൻ ഒന്നും പറയുന്നില്ല ഞാൻ എല്ലാം കണ്ടെടാ.......... നീയും രേണുവും കോഫീ ഹൗസിൽ........ അവൻ അലറി......... അഭിഷേകിന്റെ കൈകൾ തരിച്ചു.... നന്ദനെ അഭിഷേകിന്റെ തോളിൽ തൂക്കിയെടുത്തു. അവന്റെ മുറിയിലേക്ക് പോയി. നന്ദന്റെ കരണക്കുറ്റിക്കൊന്നു കൊടുത്തു. അവന്റെ ഉള്ള ബോധവും പോയി. അവൻ നേരെ കട്ടിലിൽ വീണു.....
"മര്യാദക്ക് അവിടെ കിടന്നോ............. ബാക്കി നാളെ ഞാൻ തരാം......."
നന്ദന്റെ ബഹളം കാരണം ചുറ്റും നായകൾ ഓലിയിടാൻ തുടങ്ങിയിരുന്നു..
" ഹോ ഈ ഒരുത്തൻ കാരണം ബാക്കിയുള്ളവന്റെ സ്വസ്ഥതയും നശിച്ചു. നാളെ നിനക്ക് ഞാൻ കാണിച്ചുതരാം. അഭിഷേക് അവന്റെ താടി തടവിക്കൊണ്ട് ജനാലയുടെ പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നു.........
അവൻ മൊബൈൽ ഓപ്പൺ ചെയ്തു. രേണു തന്ന നമ്പർ ഡയൽ ചെയ്തു...
"ലക്ഷ്മി "
അവൻ ആ പേര് നേരത്തേതന്നെ മനസ്സിലാക്കിയിരുന്നു....... വാട്സ്ആപ്പ് ഓപ്പൺ ചെയ്തു. അവൾ ഇപ്പോഴും ഓൺലൈൻ ആണല്ലോ...... അവന്റെ മനസ്സിലേക്ക് സംശയങ്ങളുടെ ചിന്തകൾ വന്നുകൊണ്ടേയിരുന്നു. " ഒരു കാര്യം ഉറപ്പാണ് ലക്ഷ്മിക്ക് നന്ദനെ ഇഷ്ടമാണ് അതുകൊണ്ടുതന്നെയാണ് അവൾ ഇങ്ങനെ ചെയ്തത്..............
തനിക്കെന്താണ് ചെയ്യാൻ സാധിക്കുക..... അവൻ ചിന്തയിൽ മുഴുകി........
വയൽ വരമ്പിൽ നിന്നും തവളകളുടെ കരച്ചിൽ ചെവിയിലേക്ക് കടന്നുവന്നു.


ദീർഘനേരത്തെ ചിന്തകൾക്കൊടുവിൽ ലക്ഷ്മിയുടെ വാട്സ്ആപ്പ് അവൻ എടുത്തു. അതിലേക്ക് ഒരു മെസ്സേജ് അവൻ ടൈപ്പ് ചെയ്തു.
I LOVE YOU LEKSHMI.....
അവന്റെ മനസ്സ് അൽപ്പമൊന്ന് പിടച്ചു. അവൻ മെസ്സേജ് സെന്റ് ചെയ്തു. അവൾ അത് കണ്ടു എന്നതിന്റെ തെളിവായി ബ്ലൂ ടിക്ക് പ്രത്യക്ഷമായി.......
അഭിഷേകിന്റെ ഹൃദയം മിടിച്ചുകൊണ്ടേയിരുന്നു. ഒപ്പം നന്ദന്റെ കൂർക്കംവലിയുടെ ശബ്ദവും ആ മുറിയിൽ നിറഞ്ഞു നിന്നു............


ആകാശത്ത് കാർമേഘങ്ങൾ നിറഞ്ഞുവരുന്നു. ഒരു തണുത്ത കാറ്റ് വീശുന്നുണ്ട്. ദൂരെയെവിടെയോ മഴ പെയ്യുന്നുണ്ട്. അന്തരീക്ഷത്തിൽ നേർത്ത തണുപ്പ് നിറഞ്ഞുനിന്നു. വഴിയോരത്ത് കുട്ടികൾ വേഴാമ്പലിനെപ്പോലെ മഴയ്ക്കായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. മഴ എല്ലാവർക്കും ഇഷ്ടമാണ്. ചിലർക്ക് മഴ അനുഗ്രഹമാണ് മറ്റുചിലർക്ക് മഴ ദുരിതവുമാകാറുണ്ട്. ആകാശത്ത് ഇടി വെട്ടി...... മഴമേഘങ്ങൾക്കിടയിൽനിന്നും മഴനീർതുള്ളികൾ ധാരെ ധാരെയായി ഭൂമിയിലേക്ക് പതിച്ചുകൊണ്ടേയിരുന്നു... എല്ലാവരുടെയും ചുണ്ടുകളിൽ ഒരു നേർത്ത പുഞ്ചിരി നിറഞ്ഞു നിന്നു.

നഗരത്തിലെ തിരക്കുകൾക്കിടയിലൂടെ ഒരു swift കാർ വന്നു. ബസ് സ്റ്റോപ്പിനോട് ചേർത്ത് നിറുത്തി...... അഭിഷേക് ഗ്ലാസ്സ് താഴ്ത്തി............. " ലക്ഷ്മി വാ കയറു..... "
അവളുടെ മുഖത്ത് ചെറിയൊരു പരിഭ്രാന്തി നിഴലിച്ചു നിന്നു.....
അവൾ ചുറ്റുമോന്ന് നോക്കി എന്നിട്ട് പറഞ്ഞു. "ഇല്ല അഭിഷേക് പൊയ്ക്കോളൂ..... ഞാൻ ബസിന് വന്നോളാം "......
"വാ........ കേറെഡോ.........."
അഭിഷേക് ഡോർ തുറന്നുകൊടുത്തു. അവൾ പതുക്കെ മനസ്സില്ലാമനസ്സോടെ കാറിൽ കയറി.......... കാർ മുന്നോട്ടേക്ക് നീങ്ങി. രണ്ടുപേർക്കും ഇടയിൽ ഒരു മൗനം നിറഞ്ഞുനിന്നു. അവൾ പുറത്തേക്ക് നോക്കി. വാകമരങ്ങൾ നിറഞ്ഞ വഴിയോരപാതയിലൂടെയാണ് അവർ ഇപ്പോൾ യാത്ര ചെയ്യുന്നത്. പൂത്തുലഞ്ഞു നിന്നിരുന്ന വാഗമരപ്പൂക്കൾ മഴയിൽ കൊഴിഞ്ഞു വീണിരിക്കുന്നു.........
അഭിഷേക് അവളെ ഒന്ന് നോക്കി. അവളുടെ ശ്രദ്ധ കാഴ്ചകളിൽ തന്നെയാണ്. അഭിഷേക് വണ്ടിയിലെ FM റേഡിയോ ഓൺ ചെയ്തു.....
"കാനന ചായയിൽ ആടുമെയ്ക്കാം ഞാനും വരട്ടെയോ നിന്റെ കൂടെ.......
പാടില്ല പാടില്ല നമ്മെ നമ്മൾ പാടെ മറന്നൊന്നും ചെയ്തുകൂടാ....."
ഗാനം പുറത്തേക്ക് വന്നു. അവൻ പെട്ടന്ന് റേഡിയോ ഓഫ് ചെയ്തു....... ലക്ഷ്മി അവനെയൊന്നു നോക്കി. മെല്ലെയൊന്നു പുഞ്ചിരിച്ചു. അവൻ പതുക്കെ അവളിലേക്കും നോക്കി. ചുവന്ന കുർത്ത ധരിച്ച അവൾ അതിസുന്ദരിയായിരിക്കുന്നു. വെളുത്തുതുടുത്ത അവളുടെ കവിളിലെ നുണക്കുഴി തെളിഞ്ഞുകാണാം.......
രണ്ടുപേർക്കും ഇടയിൽ ഏകാന്തത മാത്രം അഭിഷേകിന്റെ മനസ്സിൽ ഇപ്പോൾ മൗനമാണ്. അവളുടെ മനസ്സിലും മൗനം തളംകെട്ടിനിൽക്കുകയാണ്. കാർ മുന്നോട്ടേക്ക് നീങ്ങിക്കൊണ്ടിരുന്നു. കാർ ബീച്ചിന് സമീപത്തേക്കു വന്നുനിന്നു. പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശം. അഭിഷേക് കാറിൽനിന്നും പുറത്തിറങ്ങി....... മഴയ്ക്കായി കാര്മേഘങ്ങൾ ഉരുണ്ടുകൂടി നിന്നിരുന്നു.
" ലക്ഷ്മി കുറച്ചു സമയം നീ എനിക്ക് തരണം അൽപ്പം സംസാരിക്കുവാനുണ്ട്. അവർ രണ്ടുപേരും കാറിൽനിന്നും പുറത്തേക്കിറങ്ങി പാറകൂട്ടങ്ങളിലേക്ക് നടന്നു. പാറകൂട്ടങ്ങൾക്ക് ഇരുവശത്തുമായി വെള്ളനിറത്തിലുള്ള തിരമാലകൾ ഉയർന്നുവരുന്നുണ്ട്. അത് പാറയുടെ മുകളിലേക്കു ആഞ്ഞുപതിക്കുന്നു. ലക്ഷ്മിയുടെ കവിളുകൾ ചുവന്നു. അഭിഷേക് അവളുടെ അടുത്തേക്ക് വന്നു. "ലക്ഷ്മി ഞാൻ ഇന്നലെ ഒരു കാര്യം തന്നോട് പറഞ്ഞിരുന്നു. പക്ഷേ താൻ എനിയ്ക്ക് ഒരു മറുപടിയും തന്നില്ലല്ലോ......"
അവൾക്ക് എന്താണ് പറയേണ്ടുന്നതെന്നു നിശ്ചയം ഉണ്ടായിരുന്നില്ല. കടൽക്കാറ്റ് ഏറ്റ് അവളുടെ മുടി അഴിഞ്ഞു പാറുവാൻ തുടങ്ങി.
"അത് അഭിഷേക് എനിക്ക് ഒരാളെ ഇഷ്ടമാണ് "
അവൾ പറയുവാൻ തുടങ്ങി.
"നന്ദൻ അല്ലേ അത് "
അഭിഷേക് ഇടയ്ക്ക് കയറി.
ലക്ഷ്മി ഒന്ന് ഞെട്ടി. അവളുടെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു.
"അ...അത്......അഭിഷേക്...... ഞാൻ....."അവൾക്ക് എന്തുപറയണം എന്ന് നിശ്ചയം ഉണ്ടായിരുന്നില്ല.
"ലക്ഷ്മി.... ഇതുവരെ നടന്ന കാര്യങ്ങൾ എല്ലാം എനിക്കറിയാം "അഭിഷേക് തുടർന്നു. "നീ രേണുവിനെ ഫോണിൽ വിളിച്ചതും ഉൾപ്പെടെ എല്ലാം...."
അവളുടെ കണ്ണിൽ ദേഷ്യം നിറഞ്ഞു. "ഞാൻ രേണുവിനെ വിളിച്ചെന്നോ.....
"അതേ ലക്ഷ്മി..... നീ എന്നോടൊന്നും ഒളിക്കാൻ ശ്രമിക്കേണ്ട. എല്ലാ കാര്യങ്ങളും അറിയാവുന്ന ഒരേയൊരു വ്യക്തി ഞാൻ മാത്രമാണ്.........
ലക്ഷ്മിയുടെ ചുണ്ടുകൾ വിറച്ചു. അവളുടെ കണ്ണുനീർ ഭൂമിയിലേയ്ക്ക് പതിക്കുവാൻ തുടങ്ങി. " അഭിഷേക്....... ഞാൻ........" അവൾ വിങ്ങി.
അഭിഷേക് തുടർന്നു." നന്ദൻ രേണുവിനോട് കള്ളമാണ് പറഞ്ഞതെങ്ങിലും നീ ചെയ്തത് കുറച്ച് കൂടിപ്പോയി ലക്ഷ്മി...... നന്ദനെ നീയാണ് ഈ അവസ്ഥയിൽ ആക്കിയത്.... " അഭിഷേകിന്റെ ശബ്ദം ഉയർന്നു.
അവൾ കരഞ്ഞു. അവൾക്ക് ശബ്ദം നഷ്ടപ്പെടുന്നതുപോലെ തോന്നി. അവൾ കൈകൾ മുഖത്തേക്ക് പൊത്തിപ്പിടിച്ചു. അവൾ മാനസികമായി തളർന്നു.
അഭിഷേകിന്റെ സ്വരം താഴ്ന്നു.
"ലക്ഷ്മി....... എനിയ്ക്കറിയാം നീ ഒരുപാട് നന്ദനെ സ്നേഹിച്ചിരുന്നെന്നു. നീ ഇതുവരെയും അവനോട് അത് തുറന്നു പറഞ്ഞിട്ടും ഇല്ല. ലക്ഷമീ....... നന്ദന് രേണുവിനെ ജീവനാണ് അതുപോലെ തന്നെയാണ് രേണുവിന് നന്ദനും."
അവൾക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞിരുന്നില്ല. ഭൂമി പിളർന്നു താഴേക്ക്‌ പോകുന്നത്പോലെ അവൾക്ക് തോന്നി. അഭിഷേക് അവളുടെ അടുത്തേക്ക് വന്നു. തിരമാലകൾ ശക്തമായി ഉയർന്നു.
" അവൾക്ക് സങ്കടം സഹിക്കുവാൻ കഴിയുമായിരുന്നില്ല. കണ്ണുകളിൽ നിന്നും കണ്ണുനീർ ഇറ്റുവീകൊണ്ടേയിരുന്നു.
"ലക്ഷമീ താൻ കരയരുത്.."
അവൻ തുടർന്നു.
"ജീവിതത്തിൽ പലപ്പോഴും പലതും വിട്ടുകൊടുക്കേണ്ടതായി വരും. അതൊരു നഷ്ടമായി തോന്നുമെങ്കിലും പിന്നീട് അതൊരു നന്മയായി നമുക്ക് അനുഭവപ്പെടും." അവൻ അവളുടെ കൈകളിൽ മെല്ലെ സ്പർശിച്ചു. ലക്ഷ്മി അഭിഷേകിന്റെ നെഞ്ചിലേക്ക് ചാഞ്ഞു. അവരെ തലോടിക്കൊണ്ട് ഒരു തണുത്ത കാറ്റ് കടന്നുപോയി. തിരമാലകൾ ശാന്തമായി തുടങ്ങിയിരിക്കുന്നു. അവളുടെ കണ്ണുനീർ തുള്ളികൾ അവൻ മെല്ലെ തുടച്ചു. അവൾ മെല്ലെ അഭിഷേകിന്റെ കണ്ണുകളിലേക്ക് നോക്കി.. " ഞാൻ ഉണ്ടാവും ലക്ഷ്മീ.... തന്റെ കൂടെ........ എന്നും........ "
അവളുടെ മുഖത്ത് ചെറിയൊരു പുഞ്ചിരി വിടർന്നു. അവൻ അവളെ ചേർത്തുപിടിച്ചു. അവർ അവിടെ നിന്നും നടന്നകന്നു.



പുസ്തകമേളയിലെ തിരക്കിലായിരുന്നു തോമസ് സാർ. നിരവധി പുസ്തക കളക്ഷനുകൾ നിരനിരയായി വച്ചിരിക്കുന്നു. നിരവധി സാഹിത്യകാരന്മാരും കുട്ടികളും അധ്യാപകരും ഒക്കെ പുസ്തകമേളയിൽ നിറഞ്ഞുനിന്നു. പുസ്തകങ്ങൾക്ക് ബില്ല് അടിക്കുന്ന തിരക്കിലാണ് പത്മ.അഭിഷേകും ലക്ഷ്മിയും അവിടേക്കു കടന്നുവന്നു. "നിങ്ങൾ ഇത്രയും നേരം എവിടായിരുന്നു?. എത്ര തവണ നിങ്ങളുടെ ഫോണിൽ ഞാൻ വിളിച്ചു"  തോമസ് ദേഷ്യപ്പെട്ടു. വേഗം പോയി പത്മയെ സഹായിക്ക്... അവർ വേഗം കൗണ്ടറിലേക്ക് പ്രവേശിച്ചു.
"എവിടെ നന്ദൻ "
തോമസ് സാർ ദേഷ്യത്തിൽ ചോദിച്ചു.
"അറിയില്ല സാർ "
"എത്രയും വേഗം അവനോട് വരാൻ പറയ്.... ഇല്ലെങ്കിൽ ഞാൻ വേറെ ആളെ വച്ചോളാം ന്ന് പറയ്......."
"ഓക്കേ സാർ "
അഭിഷേക് അവന്റെ ഫോണിൽ വിളിച്ചു..... നന്ദന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്. അവൻ പാർക്കിങ്ങിലേക്ക് വന്നു. കാർ സ്റ്റാർട്ട്‌ ചെയ്തു. അഭിഷേക് മനസ്സിൽ ഓർത്തു. " ഇന്നലത്തെ അവന്റെ ഹാങ്ങ്‌ ഓവർ മാറിയിട്ടുണ്ടാവില്ല." അവൻ വീട്ടിലേക്ക് പാഞ്ഞു. നഗരത്തിലെ നിരത്തുകളിൽ നല്ല തിരക്ക് അനുഭവപ്പെട്ടു. അവന്റെ സെൽഫോൺ റിംഗ് ചെയ്തു. അഭിഷേക് കാർ റോഡിന്റെ അരികിലേക്ക് നിറുത്തി. ഫോൺ എടുത്തുനോക്കി. രേണുവാരുന്നു അത്.
" ഹലോ രേണുക പറയൂ "
"അഭിഷേക് ഞാൻ നന്ദനെ ഇന്നലെമുതൽ ട്രൈ ചെയ്യുകയാണ്. അവന്റെ ഫോൺ സ്വിച്ച് ഓഫ്‌ ആണ്. നേരിൽ കാണുമ്പോൾ ഒന്ന് പറയുമോ പ്ലീസ്...."
"ശരി രേണുക...... ഞാൻ പറയാം." അവൻ ഫോൺ കട്ട്‌ ചെയ്തു. അഭിഷേക് നേരെ വീട്ടിലേക്ക് എത്തി. " അമ്മേ...... അമ്മേ........ "
അവൻ ഉറക്കെ വിളിച്ചു. അവൻ അവന്റെ മുറി തുറന്നു. നന്ദൻ അവിടെയെങ്ങും ഉണ്ടായിരുന്നില്ല. അടുക്കളയിൽ നിന്നും അമ്മ വന്നു. "നന്ദൻ എവിടെ അമ്മേ........"
"അവൻ രാവിലെ പുറത്തേക്ക് പോയല്ലോ...... നിന്നോട് പറഞ്ഞില്ലേ......."അഭിഷേക് അവന്റെ മുറിയിലേക്ക് വന്നു. അവന്റെ മേശയുടെ മുകളിലേക്ക് നോക്കി. സ്വിച്ച് ഓഫ് ആയ നന്ദന്റെ മൊബൈലും ഒഴിഞ്ഞ ഒരു മദ്യക്കുപ്പിയും അതിനുതാഴെ ഒരു കത്തും ഉണ്ടായിരുന്നു. അഭിഷേക് ആ കത്ത് കയ്യിലെടുത്തു........ അഭിഷേക് വായിച്ചു.... അവന്റെ കണ്ണുകളിൽ ഇരുട്ട് കേറി. നെറ്റിയിൽ വിയർപ്പുത്തുള്ളികൾ പൊടിഞ്ഞുവന്നു. അവൻ അവശനായി കസേരയിൽ ഇരുന്നു. ദൂരെ നിന്നും ഒരു ആംബുലൻസിന്റെ സൈറൺ അവനെ ഞെട്ടിച്ചു.


അഭിഷേക് രേണുവിനെ വിളിച്ചു. "രേണു എനിക്കവനോട് ഒന്നും പറയാൻ സാധിച്ചില്ല ". നടന്ന കാര്യങ്ങൾ അവൻ അവളോട് പറഞ്ഞു. അവൾ വിറച്ചു. അവൾ ഉറക്കെ അലറി."അഭിഷേക്...... എനിക്കെന്റെ നന്ദനെ വേണം". അഭിഷേക് അവളുടെ ശബ്ദം കേട്ട് തളർന്നു പോയിരുന്നു. രേണുവിന് ചിന്തിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നതുപോലെ തോന്നി. പെട്ടന്നവൾ ഉറക്കെ പറഞ്ഞു."എനിക്കിപ്പോൾ നന്ദനെ കാണണം ദയവായി കാറുമായി വരൂ ഞാൻ ടൗണിൽ കാത്തിരിക്കാം." അവൻ അപ്പോൾ തന്നെ കാറുമായി നന്ദനെ തിരക്കി ഇറങ്ങി. വഴിയിൽ നിന്നും രേണുകയെ അവൻ പിക് ചെയ്തു. "എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല രേണു... അവൻ വിറച്ചു." ധൈര്യമായിരിക്ക് അഭിഷേക് നമുക്കവനെ കണ്ടെത്താം നീ വിഷമിക്കേണ്ട. "എവിടെ അവൻ എഴുതിയ കത്ത്?" അഭിഷേക് ആ കത്ത് അവൾക്ക് കൊടുത്തു. " അഭിഷേക് നീ ഇനി എന്നെ ഒരിക്കലും അന്വേഷിക്കരുത്
നന്ദൻ. ".
ആ കത്ത് അവൾ വായിച്ചു. " ഇല്ല ഒരിക്കലും നന്ദന് ഇങ്ങനെ ചെയ്യാൻ കഴിയില്ല " അവൾ മനസ്സിൽ ചിന്തിച്ചു. തളരാതെ പിടിച്ചുനിൽക്കാൻ അവൾക്ക് എവിടെനിന്നോ ധൈര്യം കിട്ടുന്നു. " അഭിഷേക് കാർ ഒന്ന് നിറുത്തുമോ " അവൾ പറഞ്ഞു. അവൻ കാർ പാർക്കിങ്ങിൽ നിറുത്തി. "എവിടെ അവന്റെ മൊബൈൽ ഫോൺ? " അഭിഷേക് നന്ദന്റെ മൊബൈൽ ഫോൺ രേണുവിന് കൊടുത്തു. അവൾ ഫോൺ നോക്കിയപ്പോൾ നന്ദനും രേണുകയും ഒരുമിച്ചിരിക്കുന്ന ചിത്രമാണ് അവന്റെ വാൾപേപ്പർ. അവൾക്ക് ഉള്ളിൽ സങ്കടം അലയടിച്ചു. ചില സാഹചര്യങ്ങളിൽ ഇമോഷണൽ ആവാതെ സ്വയം എങ്ങനെ നിയന്ത്രിക്കാം എന്ന് രേണുവിന് നന്നായി അറിയാം. അവൾ അവന്റെ ഫോൺ മുഴുവനായും പരിശോധിച്ചു. അവൾ ഗൂഗിൾ ക്രോം ഓപ്പൺ ചെയ്തു. അവൻ ഗൂഗിളിൽ സെർച്ച്‌ ചെയ്ത ഹിസ്റ്ററി പരിശോധിച്ചു. അവൾ ഞെട്ടി. വിവിധതരം പോയിസണുകളാണ് അവന്റെ സെർച്ച്‌ ലിസ്റ്റിൽ. അവൻ അവസാനം സെർച്ച്‌ ചെയ്ത ഹിസ്റ്ററി അവൾ പരിശോധിച്ചു. അതൊരു ട്രെയിൻ ടൈം ആയിരുന്നു. Garib radh എക്സ്പ്രസ്സ്‌ കൊച്ചുവേളിയിൽ നിന്നും ലോകമാന്യതിലക് വരെ. അവൾ സമയം നോക്കി train departure at 11:30 Am.
അവൾ അവളുടെ വാച്ചിലേക്ക് നോക്കി. ഇപ്പോൾ സമയം 11 മണി. അവൾ അഭിഷേകിനോട് വേഗം വണ്ടിസ്റ്റാർട്ട്‌ ചെയ്യാൻ പറഞ്ഞു. "എന്തുപറ്റി രേണു " അവൻ ചോദിച്ചു. " പറയാം നീ വേഗം കൊച്ചുവേളി റയിൽവേ സ്റ്റേഷനിലേക്ക് വീടു. അവൻ തിരുവനന്തപുരം നഗരത്തിൽ നിന്നും കാർ പായിച്ചു. അവൾ പറഞ്ഞു. "അഭിഷേക് ഈ ട്രെയിൻ ടൈം ആണ് നന്ദന്റെ മൊബൈൽ ഫോണിൽ കാണുന്നത്. ചിലപ്പോൾ ഈ ട്രെയിനിൽ ആവും അവൻ.അത് പറയുവാൻ രേണുവിന് സാധിച്ചിരുന്നില്ല അതിന് മുൻപുതന്നെ അവളുടെ കണ്ണിൽനിന്നും കണ്ണുനീർ പുറത്തുവന്നു. " രേണു..... നീ വിഷമിക്കേണ്ട നീ കരുതുന്നതുപോലെ ഒന്നും ആവില്ല.അവൻ അവളെ അശ്വസിപ്പിച്ചു. കാർ വളരെ വേഗം പാഞ്ഞു. പെട്ടന്ന് കാറിൽ നിന്നും... ഠാപ്... എന്നൊരു ശബ്ദം കേട്ടു. കാർ മുന്നോട്ടും പിന്നോട്ടും തിരിഞ്ഞു. അവൻ എങ്ങനെയോ വണ്ടി നിറുത്തി.അവർ രണ്ടുപേരും ഞെട്ടിത്തരിച്ചിരിക്കുകയായിരുന്നു. അവൻ ഡോർ തുറന്നു പുറത്തേക്കിറങ്ങി. കാറിന്റെ പുറകിലത്തെ ഒരു വീൽ പഞ്ചർ ആയിരിക്കുന്നു.അവൻ ദേഷ്യം കൊണ്ട് അവന്റെ കൈ ചുരുട്ടി കാറിൽ ഇടിച്ചു. കാറിൽ നിന്നും രേണു പുറത്തേക്കിറങ്ങി. അവൾ അത് കണ്ടു. " ഇനിയെന്ത് ചെയ്യും അഭിഷേക് ". അവൻ സമയം നോക്കി. സമയം 11:20. ഇനി കുറച്ച് സമയം മാത്രം. അവർ റോഡിലേക്ക് നോക്കി. ദൂരെ നിന്നും ഒരു ഓട്ടോ വരുന്നുണ്ട്. അവർ ഔട്ടോയ്ക്ക് കൈ കാണിച്ചു. അവർ അതിൽ കയറി പാഞ്ഞു.റോഡിൽ തിരക്ക് നിറഞ്ഞു നിന്നു. " ഒന്ന് വേഗം പൊകൂ " ലക്ഷ്മി പറഞ്ഞു. തിരുവനന്തപുരം നഗരത്തിലേക്കുള്ള തിരക്ക് കൊണ്ട് റോഡ് ബ്ലോക്ക്‌ ആയിതുടങ്ങി. അവർ വണ്ടിയിൽ നിന്നും ഇറങ്ങി. ഇനി അൽപ്പം ദൂരം കൂടി. ഓട്ടോ ബ്ലോക്കിൽപ്പെട്ടുകഴിഞ്ഞു. അഭിഷേക് ഓട്ടോയ്ക്ക് പൈസ കൊടുത്തു. അവർ രണ്ടുപേരും റെയിൽവേ സ്റ്റേഷനിലേക്ക് ഓടി. രേണു അവളുടെ വാച്ചിലേക്ക് നോക്കി സമയം 11:26 ആയിട്ടുണ്ടായിരുന്നു. അവർ ഓടി റെയിൽവേ സ്റ്റേഷനിലേക്ക് എത്തി. അപ്പോഴേക്കും സ്റ്റേഷനിൽ garib radh ഫുൾ AC ട്രെയിൻ നിറുത്തി ഇട്ടിട്ടുണ്ടായിരുന്നു. പച്ച നിറത്തിലുള്ള ട്രെയിൻ അതിന്റെ ഗ്ലാസ്സ് പുറത്തു നിന്ന് നോക്കിയാൽ കാണുവാൻ സാധിക്കുകയില്ല. അഭിഷേക് സ്റ്റേഷനിൽ നിന്നും എൻജിന്റെ ഭാഗത്തേക്ക്‌ ഓടി. ആദ്യത്തെ കോച്ചിൽ കയറി. നന്ദനെ നോക്കുവാൻ തുടങ്ങി. ഒരു കോച്ചിൽ നിന്നും അടുത്ത കോച്ചിലേക്ക് പോകുവാൻ വാതിലുകൾ ഉള്ളതിനാൽ വളരെ എളുപ്പമാണ്. ഈ ട്രെയിനിൽ ആളുകൾ വളരെ കുറവാണ്. മാത്രവുമല്ല കൊച്ചുവേളിയിൽ നിന്നും ആണ് ട്രെയിൻ യാത്ര തുടരുന്നത്. രേണു റെയിൽവേ സ്റ്റേഷൻ മുഴുവൻ അരിച്ചു പെറുക്കി. അവൾക്ക് ശ്വാസം നഷ്ടപ്പെടുന്നതുപോലെ തോന്നി. അഭിഷേക് ഏറ്റവും അവസാനത്തെ കോച്ചിൽ നിന്നും പുറത്തേക്കിറങ്ങി.
രേണു ഒരു ഒഴിഞ്ഞ കസേരയിൽ ഇരുന്നു. അവളുടെ വസ്ത്രം മുഴുവൻ വിയർപ്പ് തുള്ളികൾകൊണ്ട് നിറഞ്ഞു. അവൾ തന്റെ മടിയിലേക്ക് മുഖം വച്ചിരുന്നു. അങ്ങ് ദൂരെ സിഗ്നൽ ലൈറ്റിൽ പച്ച തെളിഞ്ഞു. ട്രെയിൻ ചൂളമടിച്ചു. പതുക്കെ മുന്നോട്ടേക്ക് നീങ്ങുവാൻ തുടങ്ങി. അഭിഷേക് ചുറ്റും നോക്കി. ഇനി സ്റ്റേഷനിൽ ആരും ബാക്കിയില്ല. പതുക്കെ നീങ്ങിതുടങ്ങിയ ട്രെയിൻ കോച്ചിലേക്ക് അവൾ നോക്കിയിരുന്നു. ട്രെയിൻ ദൂരേക്ക് നീങ്ങി. അവളുടെ ഹൃദയം നീറുന്നുണ്ടായിരുന്നു. അങ്ങ് ദൂരെ ട്രെയിൻ നിന്നു. സ്റ്റേഷനിൽ നിന്ന ആളുകൾ ട്രെയിനിന്റെ അടുത്തേക്ക് ഓടുവാൻ തുടങ്ങി. ബോഗിയിൽ ഉള്ളവർ താഴേക്കിറങ്ങി. നിരവധി ആളുകൾ ട്രെയിനിന്റെ എൻജിന്റെ മുന്നിൽ തടിച്ചു കൂടി.

                 
                                                                                     തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ