തിരുവനന്തപുരത്തേക്കുളള കെ.എസ്.ആർ.ടി.സി ബസ് നിലമേലിൽ വന്നുനിന്നു. അവിടെ നിന്നും യാത്ര തുടർന്നു. ഒരു മെയിൻ റോഡിലൂടെ യാത്ര തിരിച്ച് ഒരു ചെറിയ ഇടവഴിയിലേക്ക് വന്നെത്തപ്പെട്ടു. അവിടെ നിന്നും ഞങ്ങൾ പതുക്കെ നടന്നു. ആകാശത്ത് മേഘക്കീറുകൾ സഞ്ചരിക്കുന്നുണ്ടായിരുന്നു. കുന്നുപോലെ ചരിഞ്ഞ പ്രദേശം. ദൂരെനിന്നും ഞങ്ങൾ നോക്കി. ഇടവഴിയുടെ അരുകിൽ ഇല്ഞ്ഞു നിൽക്കുന്ന ഒരു മഹാഗണി വൃക്ഷം.ഏതോ കാലത്തിലെ ഓർമ്മകൾ പറയാൻ വിതുമ്പുന്ന വൃദ്ധനേപോലെ എനിക്ക് തോന്നി......... എന്നെ നോക്കി അത് പുഞ്ചിരിക്കുന്നുണ്ടായിരുന്നു. തലമുറകൾ കണ്ടുവന്ന ഒരു വൃദ്ധനേപോലെ. അതിന്റെ വേരുകൾ അടുത്തിരിക്കുവാൻ ഞങ്ങളെ വിളിക്കുന്നു..... ഞങ്ങൾ വാർദ്ധക്യംകൊണ്ട് ചുളുങ്ങിയ ആ വേരിന്മേൽ ഇരുന്നു. സുഗന്ധമുള്ള ഒരു മന്ദമാരുതൻ ഞങ്ങളെ തഴുകിക്കൊണ്ട് കടന്നുപോയി. ഞങ്ങൾ അവിടെ നിന്നും അകലേക്ക് നോക്കി. കുന്നിൻചെരുവുകളിൽ തുക്കണാം കുരുവികൾ ദൂരേക്ക് പാറുന്നുണ്ടായിരുന്നു. തെളിഞ്ഞുനിന്ന ആകാശം പെട്ടെന്ന് കാർമേഘങ്ങൾകൊണ്ട് മൂടി. അങ്ങകലെ കുന്നിൻചരുവുകളിൽനിന്നും മഴയുടെ ഇരമ്പൽ കേൾക്കാം. ഞങ്ങൾ മരത്തോട് ചേർന്നുനിന്നു. ഞങ്ങളെ വൃക്ഷം ചേർത്ത്പിടിക്കുന്നുണ്ടായിരുന്നു. അതിന്റെ ചുളുങ്ങിയ ശരീരത്തിൽ നിന്നും വെള്ളത്തിന്റെ സ്പർശം ഞാനറിഞ്ഞു. വാർദ്ധക്യത്തിലെത്തിയ വൃദ്ധന്റെ കണ്ണുനീരാണെന്ന് തിരിച്ചറിയുവാൻ എനിക്ക് കഴിഞ്ഞു.............

മനോഹരം...
മറുപടിഇല്ലാതാക്കൂഇല്ഞ്ഞു നിൽക്കുന്ന എന്ന് ഉദ്ദേശിച്ചത്??