അധ്യാപകരും അധ്യാപകരാകുവാൻ തയ്യാറെടുക്കുന്നവരും വായിച്ചിരിക്കേണ്ട നോവൽ
റേജസ് സാറിന്റെ സൈക്കോളജി ക്ലാസ്സിലായിരുന്നു ഞാൻ. സൈക്കോളജി എന്ന വിഷയം എനിക്ക് അപരിചിതമായിരുന്നു. എങ്ങനെ മനസ്സിലാക്കണം എന്നൊരു ഗ്രാഹ്യവും ഉണ്ടായിരുന്നില്ല. എന്നാൽ റേജസ് ജോൺ എന്ന അധ്യാപകന്റെ മനോഹരമായ ക്ലാസ്സ് സൈക്കോളജി വിഷയത്തിൽ താൽപ്പര്യം ജനിപ്പിക്കുന്നു. ഓരോ തിയറികൾ പഠിപ്പിക്കുമ്പോഴും സ്വന്തം ജീവിതത്തെയും അനുഭവങ്ങളെയും ബന്ധപ്പെടുത്തി വളരെലളിതമായി പറയുവാനുള്ള കഴിവാണ് റേജസ് എന്ന അധ്യാപകനെ വ്യത്യസ്തനാക്കുന്നത്. ഒരു ദിവസം ഒരു ക്ലാസ്സിൽ പ്രകൃതിയുടെ മനോഹാരിതയെക്കുറിച്ച് പരാമര്ശിക്കുകയുണ്ടായി എന്നെ ആ മനോഹാരിത വളരെയധികം ആകർഷിച്ചു.
ഒരുദിവസം രാവിലെ ഞാൻ കോളേജ് ലൈബ്രറിയിൽ പുസ്തകങ്ങൾ തിരയുകയായിരുന്നു. പെട്ടന്ന് എന്റെ കണ്ണ് new arrivals എന്ന ഭാഗത്തേക്ക് നീങ്ങി. അവിടെ ഏറ്റവും താഴെ തട്ടിൽ അധ്യാപകൻ എന്ന ഒരു രചന എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
ഞാൻ അതിനടുത്തേക്കു നീങ്ങി. പുസ്തകം കയ്യിലെടുത്തു താഴേക്ക് നോക്കിയപ്പോൾ റേജസ് ജോൺ എന്ന പേര് കണ്ടു ഞാൻ കരുതിയിരുന്നത് ഇത് ഒരു പേഴ്സണാലിറ്റി ഡവലപ്മെന്റ് പുസ്തകം ആണെന്നാണ്. എന്നാൽ താളുകൾ മറിച്ചുനോക്കിയപ്പോൾ ഇതൊരു നോവലാണെന്നു മനസ്സിലായി.
ലൈബ്രറിയിൽ നിന്നും ഞാൻ അധ്യാപകൻ വായനക്കായി എടുത്തു.
എന്റെ വായന ആരംഭിച്ചു . സാധാരണ നോവലുകളിൽ നിന്നും എന്തോ ഒരു അസാധാരണത്വം ഈ നോവലിൽ എനിക്ക് ദർശിക്കുവാൻ കഴിയുന്നുണ്ട് .
വായന ആരംഭിക്കുമ്പോൾ എഴുത്തുകാരൻ ഒരു വാക്കു പറയുന്നുണ്ട് "വായനയുടെ വഴിയേ മുന്നേറുമ്പോൾ വരികളിലെവിടെയോ രണ്ടുപേർ നിങ്ങളെ കാത്തുനിൽക്കുന്നുണ്ടാവും അതിലൊരാൾ നിങ്ങൾതന്നെയാണ് മറ്റെയാൾ ഞാനും കണ്ടുമുട്ടൽ സാധ്യമായാൽ വായന സഫലമായി "എന്നും കൂട്ടിച്ചേർക്കുന്നു .ഇപ്പോൾ ഞാൻ കണ്ടുമുട്ടിയിരിക്കുന്നു ,5 വര്ഷം അധ്യാപകനായി ജോലിചെയ്യുന്നതിനിടയിലാണ് ഞാൻ ബി എഡ് പഠനത്തിന് കോളേജിലേക്ക് എത്തപ്പെട്ടത് പ്രഭുൽ എന്ന നായകൻ കടന്നുപോയ വഴികളിലൂടെ ഏറെക്കുറെ സഞ്ചരിക്കുവാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട് .സ്കൂളിൽ ഒരു അധ്യാപകൻ അനുഭവിക്കുന്ന ഒറ്റപ്പെടൽ മാനസികമായ പ്രയാസങ്ങൾ എല്ലാം തന്നെ ഈ ഒരു നോവലിലൂടെ എഴുത്തുകാരൻ വരച്ചുകാട്ടിയിരിക്കുന്നു . റേജസ് സാർ പ്രകൃതിയെ വർണ്ണിക്കുന്നത് കേട്ടിരിക്കാറുണ്ട് പലപ്പോഴും . ആ പ്രകൃതിയുടെ മനോഹാരിത നോവലിലെ ഓരോ വരികളിലും കാണുവാനും അനുഭവിക്കുവാനും സാധിക്കുന്നുണ്ട് . പ്രഭുൽ സ്കൂളിൽ ഒരുപാട് പ്രവർത്തനങ്ങൾ ചെയ്യുവാൻ മുൻകൈ എടുക്കുന്നുണ്ട് എന്നാൽ ചുറ്റുമുള്ള ചില കണ്ണുകൾ അതിനെ മറഞ്ഞുനിന്നുകൊണ്ട് തകർക്കാൻ ശ്രമങ്ങൾ നടത്തുന്നുമുണ്ട് .
ഒരു യുവാവ് അധ്യാപന രംഗത്തേക്ക് കടന്നുവരുമ്പോഴുണ്ടാകുന്ന ഒരു വലിയ പ്രയാസമിതാണ് .എന്നാൽ ചെറിയ കുട്ടികളുടെ കളങ്കമില്ലാത്ത സ്നേഹം അധ്യാപനെ മുന്നോട്ടുപോകുവാനുള്ള ഊർജം നൽകുന്നു ,അധ്യാപകൻ എന്ന ഈ രചന ഓരോ അധ്യാപകരും അധ്യാപകരംഗത്തേക്ക് കടന്നുവരുന്നവരും നിർബന്ധമായും വായിച്ചിരിക്കേണ്ട കൃതിയാണ് .
പ്രഭുൽ മാനസികവിഭ്രാന്തികൊണ്ട് നിവർത്തിയില്ലാതെ നാടുവിടുമ്പോൾ അവന്റെയുള്ളിൽ പ്രയാസങ്ങളുടെ ഒരു സമുദ്രമായിരുന്നു .അവൻ എത്തിപ്പെട്ടത് പ്രകൃതിയിലേക്കായിരുന്നു .പ്രകൃതിയായിരുന്നു അവന്റെ 'അമ്മ . ഇതിൽനിന്നും ഒരു കാര്യം വ്യക്തമാണ് എല്ലാ അധ്യാപകർക്കും ഒരു rebooting ആവശ്യമാണ് അധ്യാപകർ പ്രകൃതിയിലേക്ക് നടന്നു ചെല്ലണം .പ്രകൃതിയുടെ താളവും ഗന്ധവും സ്നേഹവും ഒരു അധ്യാപകൻ തിരിച്ചറിയേണ്ടതുണ്ട് .
വളർന്നുവരുന്ന ഓരോ യുവ അധ്യാപകർക്കും ഈ പുസ്തകം ഒരു മുതൽകൂട്ടാണ് . ഈ രചന വായിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം . എഴുത്തിന്റെ ശൈലികൊണ്ടും ലാളിത്യം കൊണ്ടും ഈ രചനയെ വ്യത്യസ്തമാക്കുന്നു .

അധ്യാപകൻ എന്ന പുസ്തകം എവിടെ നിന്നുമാണ് കിട്ടുക? പ്രസാധകർ ആരാണ് ? ചിത്രത്തിൽ വ്യക്തതയില്ല.
മറുപടിഇല്ലാതാക്കൂലിപി ബുക്സ് സ്റ്റാളിൽ ലഭിക്കും .............
ഇല്ലാതാക്കൂവായനയ്ക്ക് വളരെ നന്ദി ................
ഫോൺ നമ്പറും അഡ്രസ്സും ഞാൻ ഇവിടെ ചേർക്കാം ......
Call Us: +91 9847262583,04952700321
Email Address: lipipublicationsclt@gmail.com
Location: Lipi Publications AL Ameen Building, 13/766- U 6 Rly.Stn. Link Road, Kozhikode – 673002