2021 ഏപ്രിൽ 6, ചൊവ്വാഴ്ച
സ്നേഹം
എല്ലാവരും സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്നു. സ്നേഹം കൊടുക്കണമെങ്കിൽ കയ്യിൽ സ്റ്റോക്ക് ഉണ്ടാവണം. അത് എവിടെ? എവിടെയോ പോയിമറഞ്ഞിരിക്കുന്നു. ജനിക്കുമ്പോൾ ഓരോകുട്ടികളും പവിത്രമാണ്. കളങ്കമില്ലാത്ത പുഞ്ചിരിയും ഒക്കെ നമുക്ക് കാണുവാൻ സാധിക്കും എന്നാൽ വളർന്നുവരുന്നതിനനുസരിച്ചു അപവിത്രമാകുന്നു വീട്ടുകാർക്കും ബന്ധുക്കൾക്കും നാട്ടുകാർക്കും വേണ്ടാത്ത ഒരു മനുഷ്യൻ. ആ മനുഷ്യനെ സ്നേഹിക്കാൻ ഇഷ്ടപ്പെടാൻ ഇവിടെ ആരാണുള്ളത്? ആരുമില്ല. ആ നിമിഷം സ്നേഹിക്കാൻ ആരുമില്ല ആർക്കും വേണ്ട എന്ന് തിരിച്ചറിയുന്ന ആ നിമിഷം അവൻ തിരിച്ചറിയുന്നു ദൈവത്തിന്റെ സ്നേഹം. പരിധികളില്ലാത്ത സൂര്യപ്രകാശം പോലെ ആർക്കും എപ്പോൾ വേണമെങ്കിലും കിട്ടാവുന്ന തരത്തിൽ അത് ലഭിക്കുന്നു. അതാണ് സ്നേഹം. അതുതന്നെയാണ് പരിധിയില്ലാത്ത സ്നേഹം. പരിധിയില്ലാത്ത സ്നേഹം നൽകാൻ ഒരു മനുഷ്യന് സാധിക്കുമോ? അല്പമൊക്കെ കഴിയുമായിരിക്കും അല്ലേ....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വളരെ ശരിയാണ്...അളവില്ലാത്ത സ്നേഹവും കരുണയും ദൈവത്തിന്റെ പക്കൽ മാത്രമേ ഒള്ളൂ..മനുഷ്യന് എല്ലാത്തിനും പരിമിതികൾ ഉണ്ട്...
മറുപടിഇല്ലാതാക്കൂതീർച്ചയായും..... വായനയ്ക്ക് നന്ദി.. 🙏
ഇല്ലാതാക്കൂ