തണൽ മരങ്ങൾ
വഴിയോരങ്ങളിൽ നിൽക്കുന്ന ഇതുപോലെയുള്ള മരങ്ങൾ കാണുമ്പോൾ മനസ്സിന് വളരെ സന്തോഷമാണ്. നമുക്ക് തണൽ നൽകി ഈ പ്രകൃതിക്ക് ഒരു താങ്ങായി നിൽക്കുന്ന തണൽ വൃക്ഷങ്ങൾ എത്രത്തോളം നമ്മെ സഹായിക്കുന്നു.നമുക്കൊക്കെ ഊഹിക്കാവുന്നതിനും അപ്പുറമാണ് മരങ്ങൾ നമുക്ക് നൽകുന്ന ഉപകാരങ്ങൾ. ഞാൻ യാത്രകൾ ചെയ്യുമ്പോൾ വഴിയോരങ്ങളിൽ തണൽ വിരിച്ചു നിൽക്കുന്ന ഈ മരങ്ങളെ ഞാൻ അൽപനേരം നോക്കും. അതിന് ശേഷം ചിന്തിക്കും.പലപ്പോഴും എന്റെ ഒരു ഹോബി ആണ് ഇത്.
നമുക്ക് മരങ്ങളെ സംരക്ഷിക്കണം. അതുപോലെ തന്നെ റോഡിനു അടുത്തായി അപകട ഭീഷണിയുള്ള മരങ്ങൾ എത്രയും വേഗം മുറിച്ചു മാറ്റുന്നതും നല്ലതാണ്. കാരണം ഒരു മരം ഒടിഞ്ഞു വീണത് ഞാൻ എന്റെ കണ്മുൻപിൽ കണ്ടിട്ടുമുണ്ട്.അതിനാൽ മരങ്ങളെ നമ്മൾ സംരക്ഷിക്കണം. മരങ്ങൾ നമുക്ക് ധാരാളം ഓക്സിജൻ നൽകുന്നു. അതുപോലെതന്നെ കാർബൺഡയോക്സൈഡിനെ ആഗിരണം ചെയ്യുന്നു. പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് മരങ്ങൾ സുപ്രധാനമായ പങ്കുവഹിക്കുന്നുണ്ട്.പണ്ട് സ്കൂളുകളിൽ മരം ഒരു വരം എന്ന പാഠഭാഗം പഠിച്ചിട്ടുണ്ട്. ആ പാഠഭാഗത്തിൽ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഓരോ പൗരന്റെയും കർത്തവ്യങ്ങളെ കുറിച്ചും കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പാഠഭാഗങ്ങൾക്കും അപ്പുറമാണ്. മരങ്ങൾ നമ്മുടെ ഉറവിടങ്ങളാണ്. മരം ഒരു വരം തന്നെയാണ്. ധാരാളം പക്ഷികളുടെ ആവാസ വ്യവസ്ഥ കൂടിയാണ് മരം. പക്ഷികളുടേത് മാത്രമല്ല മറ്റ് ധാരാളം ജീവജാലങ്ങളുടെ ആവാസസ്ഥലം.


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ