ഇന്നത്തെ സ്കൂൾ കലോത്സവങ്ങൾ നടക്കുമ്പോൾ എനിക്ക് 2006 2007 കാലഘട്ടത്തെ കലോത്സവമാണ് ഓർമ്മവരുന്നത്. ഞാനും അതിൽ പങ്കെടുത്തിരുന്നു. സംസ്കൃത കലോത്സവം, ഇംഗ്ലീഷ് പ്രസംഗം, തുടങ്ങി നിരവധി മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. സംഘഗാനത്തിന് ഞങ്ങൾ ഒരു നല്ല ടീമായിരുന്നു. ചെറിയ കുട്ടികൾ ആയിരിക്കുമ്പോൾ ഞങ്ങൾ ഇത്തരം പരിപാടികളിൽ പങ്കെടുത്തു. നിരവധി സമ്മാനങ്ങളും കരസ്ഥമാക്കി. ഇന്ന് ആലോചിക്കുമ്പോൾ കേവലം ഒരു സമ്മാനം മാത്രമല്ല നിരവധി അനുഭവങ്ങൾ നൽകിയ ഒന്നായിരുന്നു. കലാമേളകൾ. പരസ്പരമുള്ള സ്നേഹം, ഐക്യം തുടങ്ങിയ നിരവധി മൂല്യങ്ങൾ ഞങ്ങൾക്ക് കലാമേളയിൽ നിന്നും ലഭിച്ചിരുന്നു. അന്ന് യുപി സ്കൂളിൽ പഠിക്കുമ്പോൾ ആയിരുന്നു ഇത്തരം മത്സരങ്ങളിൽ പങ്കെടുത്തിരുന്നത്. ഇന്നും എന്റെ കൂടെ പങ്കെടുത്ത ഓരോ കൂട്ടുകാരെയും ഞാൻ ഓർക്കുന്നു. അധികം പാടാൻ ഒന്നും കഴിവില്ലാതിരുന്നിട്ടും സംസ്കൃതം സംഘഗാന മത്സരത്തിലേക്ക് എന്നെ കൈപിടിച്ചു കൊണ്ടുപോയത് പ്രസന്നകുമാരി ടീച്ചറാണ്. ടീച്ചറോട് ഉള്ള നന്ദിയും സ്നേഹവും ഇന്നും എന്റെ മനസ്സിലുണ്ട്. നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് സ്കൂളിലും സബ്ജില്ലകളിലും ജില്ലാതല മത്സരങ്ങളിലും വിജയങ്ങൾ കരസ്ഥമാക്കിയിരുന്നു. പക്ഷേ അന്ന് അത്തരം മത്സരങ്ങളുടെ മൂല്യങ്ങളോ പ്രാധാന്യമോ മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല. വർഷങ്ങൾ പിന്നിട്ടപ്പോൾ ആ കാലഘട്ടങ്ങളിൽ അനുഭവിച്ച സ്നേഹവും സന്തോഷവും ഇനി ഒരിക്കലും എന്റെ ജീവിതത്തിൽ തിരിച്ചു കിട്ടില്ല എന്ന് മനസ്സിലാകുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
-
RTE ആക്ട് പ്രകാരവും NCTE മാർഗനിർദ്ദേശപ്രകാരവും കെ ടെറ്റ് എന്നത് ഒരു നിർബന്ധിത യോഗ്യതയായി വന്നിരിക്കു...
-
കേരളത്തിൽ ആദ്യത്തെ കെ ടെറ്റ് പരീക്ഷാ നോട്ടിഫിക്കേഷൻ ഇറങ്ങിയത് ജൂലൈ 2012 ൽ ആണ് .ആദ്യത്തെ കെ ടെറ്റ് പരീക്ഷ ...
-
ഇന്ന് വീട്ടിൽ നിന്നും കിട്ടിയ പച്ചക്കറിയാണ്. നല്ല ടേസ്റ്റ് ആണ് ഈ പച്ചക്കറികൾക്ക്. മായമില്ലാത്ത പച്ചക്കറികൾ കഴിക്കുന്നത് മനസ്സിനു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ