ഒരു ചെറിയ പനി പിടിച്ചപ്പോഴാണ് തുളസി എന്ന ഔഷധസസ്യത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നത്. വീടിന്റെ മുന്നിൽ കാടു പോലെ തുളസി ചെടികൾ നിരവധി നിൽപ്പുണ്ട്. എന്നും കാണാറുണ്ടെങ്കിലും തുളസിച്ചെടിയുടെ ഗുണഗണങ്ങൾ എനിക്ക് കൃത്യമായി അറിയില്ലായിരുന്നു. ഇത്തവണ എനിക്ക് പിടിച്ച പനി വളരെ ബുദ്ധിമുട്ട് ഉണ്ടാക്കി. എന്നാൽ തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം ധാരാളമായി കുടിച്ചപ്പോൾ എന്റെ പനിയിൽ വലിയ മാറ്റമുണ്ടായി. അതുപോലെതന്നെ തുളസിയിലയിട്ട് ആവി പിടിക്കുന്നതും വളരെ നല്ലതായി എനിക്ക് അനുഭവപ്പെടുകയുണ്ടായി.
തുളസിയുടെ ഇനങ്ങളെ കുറിച്ച് എനിക്ക് കൂടുതൽ അറിവില്ല എന്നിരുന്നാലും കൃഷ്ണതുളസി എല്ലാവർക്കും അറിയുന്നതാണ്. തുളസിക്ക് ധാരാളം ഇനങ്ങൾ ഉള്ളതായി കണ്ടുവരുന്നു. ഈ ബ്ലോഗ് വായിക്കുന്ന വായനക്കാർ തുളസിയുടെ വ്യത്യസ്തയിനങ്ങളുടെ പേരുകൾ അറിയുമെങ്കിൽ ഷെയർ ചെയ്യുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ