2024 നവംബർ 10, ഞായറാഴ്‌ച

മെലോഡിയ ഉപജില്ലാ കലാമേള

 മുക്കം ഉപജില്ല കലോത്സവം പി.ടി.എം.എച്ച്എസ്എസ് കൊടിയത്തൂരിലാണ് ഈ വർഷം നടന്നത്. ഈ വർഷത്തെ ഉപജില്ല കലാമേളയിൽ എന്റെ സ്കൂളിൽ നിന്നും ധാരാളം കുട്ടികൾ പങ്കെടുക്കുകയും നിരവധി പ്രോഗ്രാമുകളിൽ വിജയം നേടുകയും ചെയ്തു. കുട്ടികളെ സംബന്ധിച്ച് പഠന പ്രവർത്തനങ്ങൾക്കപ്പുറം കലാമേള ശാസ്ത്രമേള തുടങ്ങിയ മേളകൾ കുട്ടികളിലെ സർഗാത്മക കഴിവുകളെ വളർത്തുന്നതിന് വലിയ അവിഭാജ്യ ഘടകമാണ്. ഈ വർഷത്തെ മുക്കം ഉപജില്ല കലാമേള വളരെ ഭംഗിയായി തന്നെ പൂർത്തീകരിച്ചു. ഗവൺമെന്റ് യുപി സ്കൂൾ ചേന്നമംഗല്ലൂരിന് അറബിക്കിൽ എൽ പി വിഭാഗത്തിന്   സെക്കൻഡ് ഓവറോളും. യുപി വിഭാഗത്തിന് തേർഡ് ഓവറുകളും ലഭിക്കുകയുണ്ടായി. ഇത് ചേന്നമംഗലൂർ ജി എം യു പി സ്കൂളിനെ സംബന്ധിച്ചിടത്തോളംവലിയ ഒരു നേട്ടം തന്നെയാണ്.ഇതിന്റെ പിന്നിൽ പ്രവർത്തിച്ച അധ്യാപകർ കുട്ടികൾ എന്നിവർക്ക് എല്ലാവിധ നന്ദിയും രേഖപ്പെടുത്തുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ